മുഖ്യമന്ത്രിയുടെ മകളും മകനും അകത്താകും, മകന്റെ അവിഹിത ഇടപാടുകൾ വെളിപ്പെടുത്തുന്നു, ആഞ്ഞടിച്ച് ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം : ജനങ്ങളുടെ പണം ഉപയോഗിച്ചുകൊണ്ട് വിദേശയാത്രകൾ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും കുടുങ്ങുമെന്ന് ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. മക്കളെ രക്ഷിക്കാനാണ് മുഖയാനും ഭാര്യയും ഈ വിദേശയാത്രകൾ നടത്തുന്നത്. അവരുടെ മക്കളുടെ ബിസിനസ് വളർത്താനാണ് അവരുടെ യാത്രകൾ മുഴുവനും.

വയസുകാലത്ത് പിണറായിയുടെ ഭാര്യ കമല ഉൾപ്പടെ ചോദ്യംചെയ്യലിന് വിദേയയാകും. ക്യാമറ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ പിണറായിയുടെ മകൻ വമ്പൻ മുതലാളിയുടെ വീട്ടിലാണ് രക്ഷപ്പെടാനുള്ള ചർച്ചകൾ നടത്തിയത്.

വീണ വിജയനും അഴിക്കുള്ളിൽ ആകുമെന്നതിന് യാതൊരു സംശയവും വേണ്ട. യാതൊരു കരണവുമില്ലാതെ മുഖ്യനും ഭാര്യയും നടത്തിയ എല്ലാ വിദേശയാത്രകൾക്കും ദേശീയ അന്വേഷണ ഏജൻസിക്ക് മുൻപിൽ മറുപടി പറയേണ്ടി വരും.