topnews

വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച വ്യവസായിയായ ശേഖര്‍ മിശ്രയ്ക്കു വേണ്ടി ലുക്കൗട്ട് നോട്ടീസ്

ന്യൂഡല്‍ഹി. ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച യുവ വ്യവസായിയായ ശേഖര്‍ മിശ്രയ്ക്കുവേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇയാളെ ഇന്നലെത്തന്നെ തിരിച്ചറിഞ്ഞിരുന്നു. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെല്‍സ് ഫാര്‍ഗോ എന്ന അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയുടെ ഇന്ത്യാ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റാണ് ശേഖര്‍ മിശ്ര.

ശേഖര്‍ മിശ്രയെ അറസ്റ്റുചെയ്യാനായി ഡല്‍ഹി പോലീസിന്റെ മുംബയില്‍ എത്തി. ശേഖര്‍ മിശ്ര മുംബയില്‍ തന്നെയുണ്ടെന്നാണ് പോലീസ് കരുതുന്നത്. യാത്രക്കാരിയുടെ പരാതിയെത്തുടര്‍ന്ന് സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. യാത്രക്കാരിയുടെ പരാതി പോലീസിന് കൈമാറുന്നതില്‍ എയര്‍ ഇന്ത്യയ്ക്ക് വീഴ്ച പറ്റിയെന്നും പോലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ നവംബര്‍ 26നാണ് കര്‍ണാടക സ്വദേശിനിയായ സഹയാത്രിയുടെ ശരീരത്തില്‍ ശേഖര്‍ മിശ്ര മൂത്രമൊഴിച്ചത്. മദ്യലഹരിയില്‍ യുവതിയുടെ സീറ്റിനടുത്തുചെന്നായിരുന്നു ഇങ്ങനെ ചെയ്തത്. അപ്പോള്‍ തന്നെ എയര്‍ ഇന്ത്യയ്ക്ക് പരാതി നല്‍കിയെങ്കിലും ഇത് പോലീസിന് കൈമാറുന്നത് മനപൂര്‍വം വൈകിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. സംഭവം നടന്ന ദിവസം ജോലിയില്‍ ഉണ്ടായിരുന്ന വിമാന ജീവനക്കാരെയും ചോദ്യംചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

Karma News Network

Recent Posts

ഷോൺ ജോർജിനെതിരെ ഭീഷണിയുമായി ഡിവൈഎഫ്ഐ, കൈകാര്യം ചെയ്യുമെന്ന് മുന്നറിപ്പ്

കൊച്ചി : മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ തട്ടിപ്പുകൾ പുറത്തുവിട്ടതിന് പിന്നാലെ ഷോൺ ജോർജിനെതിരെ ഭീഷണിയുമായി ഡിവൈഎഫ്ഐ. അബുദാബി കൊമേഷ്യൽ…

6 mins ago

കണ്ണൂരിൽ 60ലക്ഷം രൂപയുടെ സ്വർണം സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമം, എയർഹോസ്റ്റസ് പിടിയിൽ

കണ്ണൂർ : സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് 60ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച എയർഹോസ്റ്റസിനെ ഡിആർഐ പിടികൂടി. കണ്ണൂർ വിമാനത്താവളത്തിലാണ്…

39 mins ago

വരാപ്പുഴയിൽ ജീവനൊടുക്കിയത് പാൽപായസത്തിലെ നായികയുടെ ഭർത്താവും മകനും

ഒടിടി സിനിമ പാൽപായസത്തിലെ നായിക ദിയ ഗൗഡ എന്ന ഖദീജയുടെ ഭർത്താവിനേയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.യൂട്യൂബറും…

1 hour ago

കിഡ്നി എടുത്ത ശേഷം ജീവനക്കാരിയെ പറഞ്ഞുവിട്ട് ലേക് ഷോർ ആശുപത്രി

കൊച്ചി ലേക് ഷോർ ആശുപത്രിയിൽ സ്വന്തം ജീവനക്കാരിയുടെ കിഡ്നി എടുത്ത ശേഷം പിരിച്ചുവിട്ടു. ജീവനക്കാരിയോട് 8.5 ലക്ഷം രൂപ കൊടുക്കാം…

1 hour ago

സ്ത്രീവേഷം ധരിച്ചെത്തി ട്രെയിനിൽ കവർച്ച പ്രതി അറസ്റ്റിൽ

എറണാകുളം : ട്രെയിനിനുള്ളിൽ സ്ത്രീവേഷം ധരിച്ചെത്തി മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. അസം സ്വദേശി അസദുൽ അലിയാണ് അറസ്റ്റിലായത്. ആലുവ…

2 hours ago

ജമ്മു കശ്മീരിൽ ബസ് മറിഞ്ഞ് അപകടം, 15 മരണം, 30 പേര്‍ക്ക് പരിക്ക്

ശ്രീനഗർ : ജമ്മു കശ്മീരിലെ ചോക്കി ചോരയിൽ ബസ് അപകടത്തിൽ 15 പേർക്ക് ദാരുണാന്ത്യം. തീർത്ഥാടകരുമായി പോയ ബസ് 150…

2 hours ago