topnews

പണം വാങ്ങിയെന്ന ആരോപണം തനിക്കെതിരെ ഉന്നയിക്കുന്നത് തടയണമെന്ന മഹുവ മൊയ്ത്രയുടെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കുന്നതിന് പണം വാങ്ങിയെന്ന ആരോപണം തനിക്കെതിരെ ഉന്നയിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.

ചോദ്യം ചോദിക്കാന്‍ പണം വാങ്ങിയതായുള്ള ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ മഹുവയെ ലോക്‌സഭയില്‍ നിന്നും പുറത്താക്കിയിരുന്നു. എത്തിക്‌സ് പാനലിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. കേന്ദ്രസര്‍ക്കാരിനെതിരെ ചോദ്യം ചോദിക്കാന്‍ രണ്ട് കോടി രൂപയും ആഡംബര വസ്തുക്കളും ലഭിച്ചുവെന്നാണ് ആരോപണം.

ഇതു ശരിവെച്ചാണ് എത്തിക്‌സ് കമ്മിറ്റി നടപടി സ്വീകരിച്ചത്. മൊഹുവയെ പുറത്താക്കാന്‍ സഭയ്ക്ക് അധികാരമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വാദിച്ചെങ്കിലും ഫലമുണ്ടായില്ല.

Karma News Network

Recent Posts

രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യാ ഓഫീസിന് മുന്നില്‍ പ്രതിഷേധം

തിരുവനന്തപുരം : ജീവനക്കാരുടെ കൂട്ട അവധി കാരണം ഭാര്യയെ അവസാനമായി ഒരുനോക്ക് കാണാനാകാതെ യാത്രയായ മസ്‌കറ്റില്‍ മരിച്ച രാജേഷിന്റെ മൃതദേഹവുമായി…

2 mins ago

പുല്ലുവിളയിൽ നിന്ന് കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ

കാഞ്ഞിരംകുളം : പുല്ലുവിളയിൽ നിന്നും കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ. വീടിന് സമീപത്തെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി.…

24 mins ago

ട്രെയിന്‍ തട്ടി മരിച്ച കമിതാക്കള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത് ഒരു മാസം മുമ്പ്

കൊല്ലം കിളികൊല്ലൂര്‍ കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച യുവാവും യുവതിയും ഒരുമാസം മുമ്പ് ഇന്‍സ്റ്റഗ്രാം വഴിയാണ്…

29 mins ago

തലസ്ഥാനത്ത് പത്ത് വയസുകാരനെ കാണാതായി

തിരുവനന്തപുരം : കാഞ്ഞിരംകുളം പുല്ലുവിളയിൽ പത്തു വയസ്സുകാരനെ കാണാനില്ലെന്ന് പരാതി. പുല്ലുവിള സ്വദേശി രഞ്ജിത്ത് ഷിജി, ദമ്പതികളുടെ മകൻ രജിനെയാണ്…

51 mins ago

കണ്ണന്‍ എവിടെ പോയാലും ആ കുട്ടി കൂടെ ഉണ്ടല്ലോയെന്ന പാര്‍വതിയുടെ ഉപദേശത്തെ കളിയാക്കി സോഷ്യല്‍ മീഡിയ

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ജയറാമിന്റെയും പാര്‍വതിയുടെയും കുടുംബ വിശേഷങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്. ചക്കി എന്ന് വിളിക്കുന്ന മകള്‍ മാളവികയുടെ വിവാഹം…

1 hour ago

പുന്ന നൗഷാദ് വധം, മൂന്ന് എസ്.ഡി.പി.ഐക്കാർ കൂടി പിടിയിൽ

പാലക്കാട് : ചാവക്കാട്ടെ പുന്നയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പുതുവീട്ടിൽ നൗഷാദ് കൊല്ലപ്പെട്ട കേസിൽ മൂന്ന് എസ്.ഡി.പി.െഎ. പ്രവർത്തകരെക്കൂടി പാലക്കാട്…

1 hour ago