പണം വാങ്ങിയെന്ന ആരോപണം തനിക്കെതിരെ ഉന്നയിക്കുന്നത് തടയണമെന്ന മഹുവ മൊയ്ത്രയുടെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കുന്നതിന് പണം വാങ്ങിയെന്ന ആരോപണം തനിക്കെതിരെ ഉന്നയിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.

ചോദ്യം ചോദിക്കാന്‍ പണം വാങ്ങിയതായുള്ള ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ മഹുവയെ ലോക്‌സഭയില്‍ നിന്നും പുറത്താക്കിയിരുന്നു. എത്തിക്‌സ് പാനലിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. കേന്ദ്രസര്‍ക്കാരിനെതിരെ ചോദ്യം ചോദിക്കാന്‍ രണ്ട് കോടി രൂപയും ആഡംബര വസ്തുക്കളും ലഭിച്ചുവെന്നാണ് ആരോപണം.

ഇതു ശരിവെച്ചാണ് എത്തിക്‌സ് കമ്മിറ്റി നടപടി സ്വീകരിച്ചത്. മൊഹുവയെ പുറത്താക്കാന്‍ സഭയ്ക്ക് അധികാരമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വാദിച്ചെങ്കിലും ഫലമുണ്ടായില്ല.