entertainment

ഇതിന് പോലും കുരു പൊട്ടുന്ന, മേലാളന്മാര്‍, സൈബര്‍ അടിമകളെ തുറന്ന് വിട്ട് ആക്രമിക്കും, വിഷമിക്കരുത്, നിഖിലയെ പിന്തുണച്ച് മാലാ പാര്‍വതി

ഭക്ഷണത്തിനായി കൊൈല്ലുന്ന മൃഗങ്ങളില്‍ പശുവിന് മാത്രം ഇളവ് കിട്ടുന്നത് ശരിയല്ലെന്ന പരാമര്‍ശത്തിന് പിന്നാലെ നടി നിഖില വിമലിന് നേരെ ശക്തമായ സൈബര്‍ ആക്രമണമാണ് ഉണ്ടായത്. ഇപ്പോള്‍ നടിയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി മാലാ പാര്‍വതി. ഇത് കേരളമാണ്. നേരുള്ള സമൂഹം. അശ്ലീലം പറയുന്നവര്‍ , എത്ര ഒച്ച എടുത്താലും അതുക്കും മേലെ ആണ് ഉറപ്പോടെ കൂടെ നില്‍ക്കുന്നവര്‍. വിഷമിക്കരുതെന്ന് മാലാ പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു.

ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലായിരുന്നു നിഖില പശുവിനെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്. ‘മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്’ എന്നാണ് നിഖില പറഞ്ഞത്.

മാലാ പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ, പ്രിയപ്പെട്ട നിഖില..@NikhilaVimal. നിഖിലയോടുള്ള ഒരു ചോദ്യത്തിന് നിഖില വ്യക്തമായി മറുപടി പറഞ്ഞു. ‘എല്ലാ ജീവജാലങ്ങളും ഒരു പോലെ. കൊല്ലരുത് എന്നാണ് നിയമം എങ്കില്‍ അത് എല്ലാത്തിനും ബാധകം എന്ന്.’ ഇതിന് പോലും കുരു പൊട്ടുന്ന, മേലാളന്മാര്‍, സൈബര്‍ അടിമകളെ തുറന്ന് വിട്ട് ആക്രമിക്കും. ലേശം പോലും വിഷമിക്കണ്ട. കാരണം ഇത് കേരളമാണ്. നേരുള്ള സമൂഹം. അശ്ലീലം പറയുന്നവര്, എത്ര ഒച്ച എടുത്താലും.. അതുക്കും മേലെ ആണ് ഉറപ്പോടെ കൂടെ നില്‍ക്കുന്നവര്‍. വിഷമിക്കരുത്. എന്ന് സൈബര്‍ ആക്രമണം നിരന്തരം നേരിടുന്ന ഒരു അനുഭവസ്ഥ.

Karma News Network

Recent Posts

പവർകട്ട് വേണമെന്ന് കെഎസ്ഇബി, വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ

തിരുവനന്തപുരം: ചൂട് കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ. ഇതോടെ പവർകട്ട് വേണമെന്ന് കെഎസ്ഇബി സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടു.…

23 mins ago

ഒപ്പം അഭനയിച്ച രണ്ട് മൂന്ന് ഹീറോകള്‍ ഒഴിച്ച്‌ ബാക്കിയെല്ലാവരും എന്നേക്കാള്‍ 25 വയസോളം പ്രായമുള്ളവരാണ്- മോഹിനി

മലയാളികളുടെ ശാലീന സൗന്ദര്യത്തിന്റെ പ്രതീകമായിരുന്നു മോഹിനി. പഞ്ചാബി ഹൗസ്, പരിണയം, കലക്ടർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് നടി പ്രീയപ്പെട്ടവളായി മാറി.…

33 mins ago

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമം, ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ അകപ്പെട്ട് യുവാവ്

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരൻ കാൽവഴുതി വീണു. ജിആർപി കോൺസ്റ്റബിളായ വനിതാ ഉദ്യോഗസ്ഥയുടെ സമയോചിതമായ ഇടപെടലിലൂടെയാണ് ഇയാളുടെ ജീവൻ…

42 mins ago

മനുഷ്യത്വമില്ലാത്ത അധികാരി അഥവാ രാജകുമാരി, മേയര്‍ ആര്യ രാജേന്ദ്രനെതിരേ ഹരീഷ് പേരടി

കെഎസ്‌ആർടിസി ഡ്രൈവറുമായുള്ള തർക്കത്തില്‍ മേ‌യർ ആര്യ രാജേന്ദ്രനെതിരേ നടൻ ഹരീഷ് പേരടി. നിയമത്തിന്‍റെ വഴി സ്വീകരിക്കാതെ കൊടി സുനിയുടെയും കിർമാണി…

1 hour ago

ഭർത്താവിന്‍റെ വീട്ടിലേക്ക് കുഞ്ഞുമായി ഇറങ്ങി, കാണാതായ അമ്മയും മകളും പുഴയിൽ മരിച്ച നിലയിൽ

തൃശൂർ : ഭർത്താവിന്‍റെ വീട്ടിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി. പാലാഴിയിൽ കാക്കമാട് പ്രദേശത്തെ…

1 hour ago

വോട്ട് മഷി വിരലിൽ വീണ് ഗുരുതരമായി പൊള്ളലേറ്റു, തൊലി പൊളിഞ്ഞുപോയി

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ മഷി പുരട്ടാനിരുന്നവരുടെ വിരലുകൾക്ക് മഷി വീണു ഗുരുതരമായി പൊള്ളലേറ്റു. ഫെറോക്കും കുറ്റ്യാടിയിലുമായിട്ടാണ് സംഭവം,തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വോട്ടർ മഷിതട്ടി…

2 hours ago