national

മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ നേതാവാകും

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ നേതാവാകും. ഗുലാം നബി ആസാദ് വിരമിച്ച ഒഴിവിലേയ്ക്കാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് കോണ്‍ഗ്രസ് ഹൈക്കമാന്റ് നിര്‍ദേശിച്ചത്. ഇതുസംബന്ധിച്ച തീരുമാനം രാജ്യസഭാ ചെയര്‍മാനെ കോണ്‍ഗ്രസ് അറിയിക്കും. കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രിയും, റെയില്‍വേ മന്ത്രിയുമായി മുമ്ബ് സേവനമനുഷ്ടിച്ചിട്ടുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍നിന്നുള്ള രാജ്യസഭാംഗമാണ്. ഫെബ്രുവരി 15നാണ് ഗുലാം നബി ആസാദിന്റെ കാലാവധി അവസാനിക്കുക.

കശ്മീരില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു ആസാദ്. രാജ്യസഭയില്‍ അദ്ദേഹത്തിന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ പ്രധാനമന്ത്രി വികാരാധീനനായതിനെത്തുടര്‍ന്ന് ആസാദ് ബിജെപിയില്‍ ചേക്കേറുമെന്ന തരത്തില്‍ അഭ്യൂഹം പരന്നിരുന്നു.

ഗുലാം നബി ആസാദിനെ വീണ്ടും രാജ്യസഭയിലേക്ക് കൊണ്ടുവരണമെന്ന് ശരദ് പവാര്‍ ഉള്‍പ്പടെയുളള പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം അംഗീകരിച്ചില്ല. ഗുലാം നബി ആസാദിന് പുറമേ പിഡിപി എംപിമാരായ നാസിര്‍ അ്ഹമദ് ലാവെ, മിര്‍ മുഹമ്മദ് ഫയാസ് എന്നിവരുടെ കാലാവധിയും ഫെബ്രുവരി 15ന് അവസാനിക്കും.

Karma News Network

Recent Posts

ലോ‌ക്‌സഭയിൽ ഭരണ – പ്രതിപക്ഷ ബഹളം, പരമശിവന്റെ ചിത്രം ഉയർത്തികാട്ടി രാഹുൽഗാന്ധി, നാടകീയ രംഗങ്ങൾ

ന്യൂഡൽഹി : ലോക്‌സഭയിൽ ഭരണ - പ്രതിപക്ഷ ബഹളം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെയാണ് സഭയിൽ ബഹളം ഉണ്ടായത്.…

6 mins ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

39 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

41 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

1 hour ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

1 hour ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

1 hour ago