entertainment

ഞാൻ മമ്മൂക്കയ്ക്ക് മുത്തം കൊടുക്കണോ? മികച്ച നടനുള്ള അവാർഡിനൊപ്പം മോഹൻലാലിൻ്റെ സ്നേഹചുംബനവും ഇച്ചാക്കയ്ക്ക്

മലയാള സിനിമ എന്ന് പറഞ്ഞാൽ തന്നെ അത് മമ്മൂട്ടിയിലും മോഹൻലാലിലും അതിഷ്ടിതമായ ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഇരുവരും ഒന്നിച്ചുവരുന്ന ഓരോ നിമിഷങ്ങളും ആരാധകർക്ക് ഉത്സവരാവ് പോലെയാണ്. അത്തരത്തിൽ ഒരു നല്ല നിമിഷമായിരുന്നു കഴിഞ്ഞ ദിവസം നടന്ന വനിതാ ഫിലിം അവാർഡ്.

വനിത അവാർഡ് വേദിയിൽ മമ്മൂട്ടിക്കു സ്നേഹ ചുംബനം നൽകുന്ന മോഹൻലാലിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു. മികച്ച നടനുള്ള അവാർഡ് മോഹൻലാലിൽ നിന്നും മമ്മൂട്ടി സ്വീകരിക്കുന്നതിനിടെയായിരുന്നു സംഭവം. വലിയൊരു കടംവീട്ടലിന്റെ കഥപറഞ്ഞു കൊണ്ടാണ് മോഹൻലാൽ തുടങ്ങിയത്. ‘‘ഞാൻ മമ്മൂക്കയ്ക്ക് മുത്തം കൊടുക്കണോ’’… എന്ന് മോഹൻലാൽ ചോദിക്കുന്നത് വൈറലായ വിഡിയോയിൽ കാണാം. തൊട്ടുപിന്നാലെ സദസിന്റെ ഹർഷാരവങ്ങൾക്കു നടുവിൽ മമ്മൂട്ടിക്ക് മോഹൻലാൽ സ്നേഹ ചുംബനം നൽകി.

നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളും ആരാധകരും ഏറ്റെടുത്തത്. വർഷങ്ങളായി മലയാളത്തിന്റെ ബിഗ് എംസ് പുലർത്തുന്ന പരസ്പ ബഹുമാനവും സ്നേഹവുമെല്ലാം ഈ വിഡിയോയിൽ ഉണ്ടായിരുന്നു. തന്റെ സുകൃതവും ഭാഗ്യവുമാണ് ഈ നിമിഷമെന്നാണ് അവാർഡ് നൽകിയ ശേഷം മോഹൻലാൽ വേദിയോട് പ്രതികരിച്ചത്.

Karma News Network

Recent Posts

തിരുവനന്തപുരത്ത് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം: കരമനയിൽ യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി. കരമന സ്വദേശി അഖിൽ (26) ആണ് മരിച്ചത്. കാറിലെത്തിയ സംഘമാണ് അഖിലിനെയാണ് കൊലപ്പെടുത്തിയതെന്ന്…

18 mins ago

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

കൊച്ചി: തൃപ്പൂണുത്തുറ തെരഞ്ഞെടുപ്പു കേസിൽ സുപ്രീം കോടതിയെ സമീപിച്ച് എം. സ്വരാജ്. യുഡിഎഫ് എംഎല്‍എ കെ ബാബുവിന്റെ വിജയം ചോദ്യം…

1 hour ago

ഹിമാചൽപ്രദേശിലെ ഷിംലയിൽ സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ചു, ഫറോക്ക് സ്വദേശിയായ സൈനികൻ മരിച്ചു

ഹിമാചൽപ്രദേശ്: ഷിംലയിൽ സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ചു, ഫറോക്ക് സ്വദേശിയായ സൈനികൻ മരിച്ചു. ചുങ്കം കുന്നത്ത്മോട്ട വടക്കേ വാൽപറമ്പിൽ…

2 hours ago

ഛത്തീസ്ഗഢില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റായ്പൂർ: സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റ് പ്രവർത്തകർ കൊല്ലപ്പെട്ടു. ഛത്തീസ്​ഗഢിലെ ഗംഗളൂർ മേഖലയിലെ പിഡിയ ഗ്രാമത്തിന് സമീപമാണ് വെള്ളിയാഴ്ച…

2 hours ago

ഐജി പി വിജയന് എഡി‍ജിപിയായി സ്ഥാനക്കയറ്റം, ഇനി പൊലീസ് അക്കാദമി ഡയറക്ടര്‍

തിരുവനന്തപുരം: എലത്തൂർ തീവെയ്പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയെന്ന് ആരോപിച്ച് സസ്‌പെൻഷനിലായിരുന്ന ഐജി പി വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം.…

4 hours ago

പോളിംഗ് ഡാറ്റയിൽ പൊരുത്തക്കേടുണ്ടെന്ന് ആരോപണം, ഖാർഗെയുടെ വായടപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെക്കുറിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് മനഃപൂർവം നടത്തിയ പ്രസ്താവന,മേലിൽ ആവർത്തിക്കരുതെന്ന് കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാ‍ർജുൻ…

4 hours ago