സ്ത്രീയെ അപമാനിച്ചുവെന്നാരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ച കാസര്‍ഗോഡ് സ്വദേശി മരിച്ചു. ചെമ്മനാട് സ്വദേശി റഫീഖാ(49)ണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. മകന്റെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ സ്ത്രീയോട് റഫീഖ് മോശമായി പെരുമാറിയെന്ന് ആരോപണത്തെത്തുടര്ന്നാമ് നാട്ടുകാര്‍ ഇയാളെ മര്‍ദ്ദിച്ചത്.
ആശുപത്രി പരിസരത്തുണ്ടായിരുന്ന സ്ത്രീകളോട് റഫീഖ് മോശമായി പെരുമാറുന്നത് ശ്രദ്ധയില്‍പ്പെട്ട സ്ത്രീ ഇതിനെ ചോദ്യം ചെയ്തു. തുടര്‍ന്ന് റഫീഖ് സ്ത്രീക്ക് നേരെ തിരിയുകയായിരുന്നു. റഫീഖ് തനിക്കു നേരെ നഗ്നതാ പ്രദര്‍ശനം ഉള്‍പ്പെടെ നടത്തിയെന്ന് സ്ത്രീ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. റഫീഖിന്റെ പെരുമാറ്റം അതിനുകടന്നതോടെ സ്ത്രീ ഇയാളെ മര്‍ദിച്ചു. തുടര്‍ന്ന് ഇയാള്‍ ആശുപത്രിയില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു.
എന്നാല്‍ സംഭവം കണ്ട നാട്ടുകാര്‍ ഇയാളെ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടെ റഫീഖ് കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ നിന്ന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം മര്‍ദനമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് പൊലീസ് നല്കുന്ന വിവരം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.
ടെഹ്റാന്∙ ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്…
അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…
കൊച്ചി: പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…
ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…
ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…