topnews

കരിക്കിടാനായി സണ്‍ഷെയ്ഡില്‍ കയറി, കാല്‍ വഴുതി കണറ്റില്‍ വീണ് യുവാവ് മരിച്ചു

കൊല്ലം:അപ്രതീക്ഷിതമായി യുവാവിനെ മരണം കവര്‍ന്നെടുത്തതിന്റെ ഞെട്ടലിലാണ് ചവറ.കരിക്കിടാന്‍ വേണ്ടി വീടിന്റെ സണ്‍ ഷെയ്ഡില്‍ കയറി ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണാണ് യുവാവ് മരിച്ചത്.ചവറ തേവലക്കര കോയിവിള പുത്തന്‍ സങ്കേതം മഠത്തില്‍ കിഴക്കതില്‍ പരേതനായ ഓമനക്കുട്ടന്റെ മകന്‍ സന്തോഷ് കുമാര്‍ ആണ് മരിച്ചത്.32 വയസായിരുന്നു.

ഞായറാഴ്ച വൈകുന്നേരം നാലരയോടെ ആണ് സംഭവം ഉണ്ടായത്.സമീപവാസിയുടെ നിര്‍മാണത്തില്‍ ഇരുന്ന വീടിന്റെ സണ്‍ ഷെയ്ഡില്‍ കയറിയാണ് സന്തോഷ് കുമാര്‍ കരിക്ക് ഇടാന്‍ ശ്രമിച്ചത്.ഇതിനിടെയാണ് സണ്‍ ഷെയ്ഡില്‍ നിന്നും സന്തോഷ് വീണത്.ആഴമേറിയ കിണറ്റിലേക്ക് ആയിരുന്നു സന്തോഷ് വീണത്.യുവാവിനെ കാണാനില്ലെന്ന് മനസിലായി അയല്‍വാസികളും ബന്ധുക്കളും തിരച്ചില്‍ നടത്തിവരുന്നതിനിടെ അഞ്ചരയോടെ സന്തോഷിനെ കിണറ്റില്‍ കണ്ടെത്തി.തുടര്‍ന്ന് സന്തോഷിനെ പുറത്തെടുക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.ഇതോടെ അഗ്നിരക്ഷാസേനയും പോലീസും സംഭവ സ്ഥലത്ത് എത്തുകയും സന്തോഷിനെ പുറത്തെടുക്കുകയായിരുന്നു.

കിണറില്‍ നിന്നും പുറത്തെടുത്ത് ഉടനെ തന്നെ സന്തോഷിനെ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ മരണം സംഭവിച്ചിരുന്നു.നിര്‍മാണ തൊഴിലാളിയായിരുന്ന സന്തോഷിന്റെ ഭാര്യ പൊന്നു ആണ്.മാതാവ് സരസ്വതി,മക്കള്‍:സായി കൃഷ്ണന്‍,ശ്രാവണി കൃഷ്ണന്‍.

Karma News Network

Recent Posts

റെയ്സിയുടെ മരണം,ഇവിടെ കൂട്ടക്കരച്ചിൽ,അങ്ങ് ഇറാനിൽ ആഘോഷം

ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റെയ്സിയുടെ മരണത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറികൾ ഉണ്ടോ…

55 mins ago

ആടിയുലഞ്ഞ് സിംഗപ്പുര്‍ എയര്‍ലൈന്‍സ് വിമാനം, അഞ്ച് മിനിട്ടില്‍ 6000 അടി താഴേക്ക് പതിച്ചു, സീലിങ്ങില്‍ തലയിടിച്ച് നിരവധിപേർക്ക് പരിക്ക്

ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന വിമാനം ആടിയുലഞ്ഞ് യാത്രക്കാരന്‍ മരിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 73കാരനായ ബ്രിട്ടീഷ്…

2 hours ago

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം, അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

എറണാകുളം. പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി…

2 hours ago

അനസ്തേഷ്യയുടെ അളവ് കൂടി, ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിയ്ക്കെതിരെ കുടുംബം

കോഴിക്കോട്∙ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ…

3 hours ago

രഹസ്യബന്ധം അറിഞ്ഞതിന്റെ പക; പാലക്കാട് ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

പാലക്കാട് ∙ അവിഹിത ബന്ധം അറിഞ്ഞതിന്റെ പകയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. ഒന്നാംപ്രതി എറണാകുളം പറവൂർ സ്വദേശി…

3 hours ago

ലാലേട്ടൻ മോദിയുടെ മന്ത്രി? പിറന്നാൾ സമ്മാനമോ

ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു…

4 hours ago