topnews

ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി അമ്മ എത്തും മുമ്പ് മിയ യാത്രയായി,നാലര വയസ്സുകാരിയെ മരണം തട്ടിയെടുത്തത് അമ്മയ്‌ക്കൊപ്പം അയര്‍ലന്റിലേക്ക് പോകാന്‍ ഇരിക്കേ

കോട്ടയം: അമ്മയ്ക്കായി കാത്തിരിക്കുകയായിരുന്നു അവള്‍.ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി അമ്മ എത്തുന്നതായിരുന്നു അവളുടെ മനസില്‍.എന്നാല്‍ അമ്മ എത്തും മുമ്പേ കളിചിരികളില്ലാത്ത ലോകത്തേക്ക് യാത്രയായിരിക്കുകയാണ് മിയ.നാലര വയസ്സുള്ള മിയ അച്ഛന്റെ അടുത്തേക്ക് മടങ്ങി പോകാനാവുന്നതിന്റെയും സന്തോഷത്തിലായിരുന്നു.അമ്മയ്‌ക്കൊപ്പം അയര്‍ലെന്റിലേക്ക് പറക്കാന്‍ കാത്തിരിക്കെയാണ് മിയയെ അപ്രതീക്ഷിതമായി മരണം കവര്‍ന്നെടുത്തത്.വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ വീണായിരുന്നു മിയ മേരി ജോമി എന്ന നാലരവയസ്സുകാരിയുടെ മരണം.ഇന്നലെ വൈകുന്നേരം മൂന്നരയോടെ കോട്ടയം ഏറ്റുമാനൂര്‍ കോതനല്ലൂരിലെ ഇവരുടെ താത്കാലിക വീട്ടില്‍ വെച്ചാണ് മിയയെ മരണം കവര്‍ന്നത്.

അയര്‍ലന്റ് മലയാളി ദമ്പതികള്‍ ആയ ജോമി ജോസ്-ജിഷ ജോമിയുടെ മകളാണ് മിയ.മാതാപിതാക്കള്‍ക്ക് ഒപ്പം അയര്‍ലെന്റില്‍ ആയിരുന്നു മിയയും.കോവിഡ് വ്യാപിച്ചപ്പോള്‍ കുട്ടിയെ നാട്ടില്‍ എത്തിക്കുകയായിരുന്നു.മിയയെ തിരികെ അയര്‍ലന്റിലേക്ക് കൊണ്ടുപോകാനായി അമ്മ ജിഷ കഴിഞ്ഞ ദിവസം നാട്ടില്‍ എത്തി.എന്നാല്‍ മൂവാറ്റുപുഴയില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ് വരികയായിരുന്നു.മിയയെ കാണാന്‍ കൊതനെല്ലൂര്‍ ഉള്ള വീട്ടില്‍ ജിഷ എത്തും മുന്നേ കുഞ്ഞിന് അകാല മരണം സംഭവിച്ചു.

മിയയ്‌ക്കൊപ്പം നാട്ടില്‍ എത്തിയ പിതാവ് ജോമി രണ്ട് മാസം മുമ്പാണ് അയര്‍ലന്റിലേക്ക് തിരിച്ച് പോയത്.കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ കാരണം ജോമിക്ക് മിയയെ ഒപ്പം കൂട്ടാന്‍ സാധിച്ചിരുന്നില്ല.തുടര്‍ന്ന് ജോമിയുടെ മാതാപിതാക്കള്‍ക്ക് ഒപ്പമായിരുന്നു മിയ താമസിച്ചത്.കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ അവസാനിച്ച ശേഷം മിയയെ അയര്‍ലന്റിലേക്ക് കൊണ്ടുപോകാന്‍ ആയിരുന്നു ജോമിയും ജിഷയും പദ്ധതിയിട്ടത്.എന്നാല്‍ നിയന്ത്രണങ്ങള്‍ നീണ്ടേക്കുമെന്ന് വ്യക്തമായതോടെ കുഞ്ഞിനെ തിരികെ കൊണ്ടുപോകാന്‍ ഇവര്‍ തീരുമാനിച്ചു.അതിനായി ജിഷ നാട്ടില്‍ എത്തുകയും ചെയ്തു.

നാട്ടില്‍ എത്തിയ ജിഷ ക്വാറന്റൈനില്‍ ആയിരുന്നു.അമ്മ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി എത്തുന്നതിന് മുമ്പ് തന്നെ മിയ ലോകത്തോട് വിടപറഞ്ഞു.അയര്‍ലന്റില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഡോണ്‍ മിയായുടെ ഏക സഹോദരനാണ്.മിയയുടെ മരണ വാര്‍ത്ത അറിഞ്ഞ് അമ്മ ജിഷ അധികൃതരുടെ പ്രത്യേക അനുമതി വാങ്ങി വൈകുന്നേരത്തോടെ ആശുപത്രി മോര്‍ച്ചറില്‍ എത്തി മകളുടെ ചേതനയറ്റ ശരീരം കണ്ടു.ഇപ്പോള്‍ അയര്‍ലന്റിലുള്ള ജോമിയും മകന്‍ ഡോണും മറ്റന്നാള്‍ കേരളത്തിലെത്തും.സംസ്‌കാരം അതിന് ശേഷം നടക്കും.

Karma News Network

Recent Posts

ഗോകുലം ​ഗോപാലന്റെ കഥ എപ്പിസോഡായി പുറത്തുവിടും, ഒരടി പിന്നോട്ടില്ല

ഗോകുലം ഗോപാലൻ 300കോടിയുടെ സ്വത്ത് 25കോടിക്ക് തട്ടിയെടുത്തെന്ന് ശോഭാ സുരേന്ദ്രൻ. പവപ്പെട്ടവന് പലിശയും കൂട്ടുപലിശയും ചേർത്ത് കോടികളുടെ കടബാധ്യതയുണ്ടാക്കി ഒരു…

2 hours ago

സിപിഐഎമ്മിന് തിരിച്ചടി, തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്, അക്കൗണ്ട് മരവിപ്പിച്ചു

തൃശൂരില്‍ സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. സിപിഐഎം ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന…

3 hours ago

പാകിസ്താനിലും ജയ് മാതാ വിളികൾ ;പാക്കിസ്ഥാനിലെ ക്ഷേത്രവിശേഷം

ചളി നിറഞ്ഞ ചെങ്കുത്തായ പാതയിലൂടെ ഹിംഗ്‌ലാജ് മാതയുടെ പുണ്യം തേടിയെത്തിയത് ഒരു ലക്ഷത്തിലേറെ ഭക്തര്‍. തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ വിഖ്യാതമായ…

4 hours ago

ശോഭാ സുരേന്ദ്രനെ ‘സഹോദരങ്ങൾ’ തക്കം നോക്കി മുന്നിലും പിന്നിലും കുത്തുന്നു

ശോഭാ സുരേന്ദ്രനെതിരേ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ബിജെപി നേതൃത്വത്തേ സമീപിച്ചു. ബി.ജെ പി പ്രവർത്തകരുടെ വികാരവും പോരാടുന്ന ധീര വനിതയുമായ…

5 hours ago

കൊച്ചി മെട്രോ നിർമാണത്തിനിടെ തൊഴിലാളികളുടെ ദേഹത്തേക്ക് ട്രെയ്ലർ ലോറി ഓടിച്ചുകയറ്റിയ സംഭവത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം കഠിന തടവ്

പറവൂർ: കൊച്ചി മെട്രോ റെയിൽവേ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് ട്രെയ്ലർ ലോറി ഓടിച്ചുകയറ്റിയ സംഭവത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം…

5 hours ago

ആക്കുളത്തെ കണ്ണാടി ബ്രിഡ്ജും തകർന്നു , നിർമ്മാണം സിപിഎം എംഎൽഎയുടെ സൊസൈറ്റി

വർക്കലയിലെ ഫ്ളോറിങ് ബ്രിഡ്ജ് തകർന്നത് കൊണ്ട് ഉത്ഘാടനം മാറ്റിവെച്ച ആക്കുളത്തെ കണ്ണാടിപ്പാലവും തകർന്നു പാലം നിര്‍മ്മിച്ചത്‌ സിപിഎം എംഎല്‍എയുടെ സൊസൈറ്റിവട്ടിയൂര്‍ക്കാവ്…

6 hours ago