kerala

പി.സി. ജോര്‍ജിനെതിരേ വധ ഭീഷണി മുഴക്കിയ യുവാവ് ക്ഷമാപണവുമായി രംഗത്ത്

പൂഞ്ഞാര്‍: ഈരാറ്റുപേട്ടയില്‍ ചെന്നാല്‍ പേപ്പട്ടിയെ പോലെ തല്ലുമെന്ന് പി.സി. ജോര്‍ജിനെതിരേ ഭീഷണി മുഴക്കിയ യുവാവ് ക്ഷമാപണവുമായി രംഗത്ത് . പി.സി. ജോര്‍ജ് സാറിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹത്തോട് ക്ഷമാപണം നടത്തുന്നുവെന്നും ജോര്‍ജ് സാറിനോട് വ്യക്തിപരമായി ഒരു ദേഷ്യവുമില്ല. പെട്ടന്നുണ്ടായ ഒരു ആവേശത്തിലും ദേഷ്യത്തിലും പറഞ്ഞു പോയതയാണെന്നും അമീന്‍ എന്ന യുവാവ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമാണ് തോല്‍വി ഏറ്റുവാങ്ങിയ പിസി ജോര്‍ജ്ജിനോട് യുവാവിന്റെ ഭീഷണി. ‘ ഒരു ഈരാറ്റുപേട്ടക്കാരന്‍ എന്ന നിലയ്ക്ക് എനിക്ക് പറയാനുള്ളത് ഒറ്റ കാര്യമേ ഉള്ളു. ഒരു എംഎല്‍എയെ തല്ലിയെന്ന മോശപ്പേര് പേട്ടക്കാര്‍ക്ക് വരാതിരിക്കാന്‍ വേണ്ടി വെയ്റ്റ് ചെയ്തതാണ്. ഇനി ഈരാറ്റുപേട്ട പരിസരത്ത് നിന്നെ കണ്ടാല്‍ പേപ്പട്ടിയെ തല്ലുന്നത് പോലെ നിന്നെ ഞങ്ങള് തല്ലും. പേപ്പട്ടിയെ തല്ലുന്നത് പോലെ നിന്നെ തല്ലും. തല്ലും എന്നുപറഞ്ഞാ തല്ലും.’ യുവാവ് സോഷ്യല്‍ മീഡിയയില്‍ ഭീഷണി മുഴക്കി.

ഇതിനു അതെ ഭാഷയില്‍ തന്നെ മറുപടിയുമായി പിസി ജോര്‍ജ് രംഗത്ത് എത്തിയിരുന്നു. ‘ഇവനെയൊക്കെ മര്യാദ പഠിപ്പിക്കാനുള്ള ആംപിയര്‍ ഇപ്പോഴും തനിക്കുണ്ട്. പോലീസ് സംരക്ഷണം ആവശ്യപ്പെടില്ലെന്നും അവന്‍ തന്നെ എന്ത് ചെയ്യുമെന്ന് കാണണമെന്നും’ പിസി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിന്റെ ക്ഷമാപണം

Karma News Network

Recent Posts

യുഎഇയിൽ ശക്തമായ മഴ തുടരുന്നു, ആലിപ്പഴ വർഷം, ജാഗ്രതാ നിർദേശം

അബുദാബി: യുഎഇയില്‍ കനത്ത മഴ. അബുദാബിയിലും ദുബൈയിലും ഇന്ന് പുലര്‍ച്ചെ ശക്തമായ മഴയാണ് ലഭിച്ചത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ആലിപ്പഴ…

18 mins ago

എല്ലാവർക്കും കയറി കൊട്ടിയിട്ട് പോകാനുള്ള ചെണ്ടയല്ല ചെങ്കൊടി പിടിക്കുന്ന വനിതകൾ: എ എ റഹീം

വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനുമെതിരെ വലിയ സൈബർ ആക്രമണമാണ് നടക്കുന്നതെന്ന് രാജ്യസഭാ…

33 mins ago

ഡ്രൈവിങ് ടെസ്റ്റ് പരീക്ഷണം പാളി, പലയിടത്തും വ്യാപക പ്രതിഷേധം, ടെസ്റ്റ് നിലച്ചു

തിരുവനന്തപുരം : ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ നടപ്പിലാക്കാൻ ശ്രമിച്ച ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം.…

50 mins ago

ക്വാറിയിൽ തലയോട്ടി, കണ്ടത് മീൻ പിടിക്കാനെത്തിയ കുട്ടികൾ

പാലക്കാട്: മീൻ പിടിക്കാനായി ക്വാറിയിൽ എത്തിയ കുട്ടികൾ കണ്ടത് തലയോട്ടി. രാമശേരിയിൽ ആണ് സംഭവം. നിരവധി പേർ കുളിക്കാനെത്തുന്ന സ്ഥലത്ത്…

1 hour ago

കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ മൂന്നാറിൽ കണ്ടെത്തി

കാണാതായ കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പൈങ്ങോട്ടൂർ സ്വദേശി ഷാജി പോളിനെ കണ്ടെത്തി. മൂന്നാറിൽ നിന്നാണ് ഷാജി പോളിനെ…

2 hours ago

കൊവിഷീൽഡ് വാക്സിൻ എടുത്തവർ ജാഗ്രത, ഗുരുതര പാർശ്വഫലമുള്ളതായി വാക്സിൻ കമ്പനി അറിയിപ്പ്

കോവിഡ് വാക്ജ്സിനു ഗുരുതരമായ പാർശ്വഫൽ ഉണ്ട് എന്ന റിപോർട്ടുകൾ ആദ്യമായി കമ്പിനി തന്നെ ഇപ്പോൾ പുറത്ത് വിടുകയാണ്‌. ഇന്ത്യയിൽ കൊവിഷീൽഡ്…

2 hours ago