kerala

മൂന്ന് ദിവസം പിന്നിട്ടത് 3061കി.മി, ആംബുലന്‍സില്‍ ഗര്‍ഭിണിയായ ഭാര്യയുമായി ഭര്‍ത്താവ് ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക്

കൊറോണ വ്യാപനം ഏവരുടെയും ജീവിതം താറുമാറാക്കുകയാണ്. പ്രവാസികള്‍ക്ക് നാട്ടിലെത്താനോ നാട്ടില്‍ ഉള്ളവര്‍ക്ക് വിദേശത്തേക്ക് പോകാനോ സാധിക്കുന്നില്ല. എന്തിനേറെ പറയുന്നു സംസ്ഥാനങ്ങളും ജില്ലകളും പോലും അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഗര്‍ഭിണിയായ ഭാര്യയും ആയി മലയാളി ആയ യുവാവ് ഡല്‍ഹിയില്‍ നിന്നും റോഡ് മാര്‍ഗം കേരളത്തിലെ സ്വന്തം വീട്ടില്‍ എത്തിയിരിക്കുക ആണ്. ഡല്‍ഹിയില്‍ നിന്നും ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ കടന്ന് ആന്ധ്രപ്രദേശ്, കര്‍ണാടകം, തമിഴ്‌നാട് വഴി കേരളത്തിലേക്ക് എത്തുകയായിരുന്നു ദമ്പതികള്‍.

ഗര്‍ഭിണിയായ ഭാര്യ വൃന്ദയും ഭര്‍ത്താവ് വിഷ്ണുവും ആണ് 3061 കിലോ മീറ്ററുകള്‍ ആംബുലന്‍സില്‍ പിന്നിട്ടത്. മൂന്ന് ദിവസം എടുത്തായിരുന്നു ഇവരുടെ യാത്ര. ഗ്രേറ്റര്‍ നോയിഡയിലെ നവീന്‍ ആശുപത്രിയില്‍ നിന്നും ഹരിപ്പാട് തൃക്കുന്നപ്പുഴ പല്ലനയിലെ വീട്ടിലേക്ക് ആയിരുന്നു ഇവര്‍ യാത്ര ചെയ്ത്. വീട്ടിലേക്ക് വരുന്നതിന് പകരം ഇവരെ ആസുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഗര്‍ഭിണി ആയ വൃന്ദയ്ക്ക് ഡോക്ടര്‍മാര്‍ പൂര്‍ണ വിശ്രമം നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഐ സി യു സൗകര്യം ഉള്ള ആംബുലന്‍സില്‍ ഇവര്‍ യാത്ര തിരിച്ചത്. മാര്‍ച്ച് 29 ഞായറാഴ്ച രാവിലെ ആണ് യാത്ര ആരംഭിച്ചത്. ഇവര്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തി. ഇനി മൂന്നാഴ്ച സമ്പര്‍ക്ക വിലക്കാണ് ആരോഗ്യ പ്രവര്‍ത്തകര്‍ വൃന്ദയ്ക്കും വിഷ്ണുവിനും നിര്‍ദേശിച്ചിരിക്കുന്നത്.

ഇരുവരും ഡല്‍ഹിയിലെ കോള്‍ സെന്റര്‍ ജീവനക്കാരാണ്. ഒരു മാസം മുന്‍പാണ് വൃന്ദ ഗര്‍ഭിണി ആണെന്നു മനസ്സിലായത്. ലോക്ഡൗണിന് ഇടെ ഭക്ഷണവും മരുന്നും വാങ്ങാന്‍ പുറത്തേക്കിറങ്ങിയ വിഷ്ണുവിന് പൊലീസിന്റെ മര്‍ദനം ഏല്‍ക്കേണ്ടി വന്നു. നാട്ടിലെത്താനുള്ള വഴി തേടിയപ്പോള്‍ യാത്രയ്ക്കുള്ള ആംബുലന്‍സും വൈദ്യസഹായവും നല്‍കാമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

നോയിഡക്കാരായ രാജും സത്യവീറുമായിരുന്നു ഡ്രൈവര്‍മാര്‍. 1,20,000 രൂപയാണ് ആംബുലന്‍സ് വാടക. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ആയിരുന്നു ഇവരുടെ യാത്ര. വൃന്ദയ്ക്ക് അടിയന്തര വൈദ്യസഹായം വേണമെന്ന് വിശദമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഇവര്‍ കൈയില്‍ കരുതിയിരുന്നു. ഇന്നലെ രാവിലെ വാളയാറെത്തിയപ്പോള്‍ ആയിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍ ആദ്യമായി ആംബുലന്‍സ് തടഞ്ഞത്. ആദ്യം ഡല്‍ഹിയിലേക്ക് മടങ്ങിപ്പോകാനാണ് പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയപ്പോള്‍ യാത്രാനുമതി നല്‍കി.

Karma News Network

Recent Posts

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

2 hours ago

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

3 hours ago

മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയി ൽ

തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്.…

3 hours ago

ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം, രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും നഷ്ടമായി

കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…

4 hours ago

34 കോടി എവിടെ?റഹിം എവിടെ? പിരിച്ചവർ അഴിയെണ്ണും ബോച്ചേക്ക് മുന്നറിയിപ്പ്- നുസ്രത്ത് ജഹാൻ

പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…

5 hours ago

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം, സംഘടനകളുമായി മന്ത്രിയുടെ ചർച്ച നാളെ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മന്ത്രിയുടെ ചേംബറില്‍ നാളെ…

6 hours ago