Home kerala പ്രണയപ്പക, തലസ്ഥാനത്ത് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം

പ്രണയപ്പക, തലസ്ഥാനത്ത് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം

തിരുവനന്തപുരം : തലസ്ഥാനത്ത് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം. പ്രാവച്ചമ്പലം സ്വദേശിനി അനിഷ്ക (20)യെയാണ് കഴുത്തെഴുത്ത് കൊല്ലാൻ ശ്രമിച്ചത്. വിദ്യാർത്ഥിനിയെ ആക്രമിച്ച ശേഷം പ്രതി ആരിഫ് സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. പ്രണയം നിരസിച്ചതിന്റെ വൈരാ​​ഗ്യത്തിൽ ആണ് ആക്രമണം.

പെൺകുട്ടിയെ പിന്തുടർന്നെത്തിയ പ്രതി വിദ്യാർത്ഥിനിയെ തടഞ്ഞുനിർത്തി കഴുത്തറുക്കുകയായിരുന്നു. പ്രണയം നിരസിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിക്കായുള്ള തിരച്ചിൽ തുടങ്ങിയെന്ന് പോലീസ് അറിയിച്ചു.