കേരളത്തിലെ ഭീകരന്മാരേ തുടച്ച് നീക്കും- വി.എച്.പി

ഹിന്ദുക്കൾ ഒന്നിച്ചു നില്ക്കണം, അല്ലാത്തപക്ഷം പാർശ്വവത്ക്കരിക്കപ്പെടും വിജി തമ്പി. ഹിന്ദുക്കളെ ഒന്നിച്ചു നിർത്തുക എന്നതാണ് വിഎച്ച്പിയുടെ ലക്ഷ്യം. അതിന്റെ ആവശ്യകത എന്താണെന്നു വെച്ചാൽ ഹിന്ദുക്കളെ അപമാനിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും, പ്രസം​ഗങ്ങളും അവസാനിപ്പിക്കാൻ കഴിയും. രാഷ്ട്രീയത്തിന്റെ പേരിൽ ഹിന്ദുക്കളെ ഒന്നിപ്പിക്കാൻ കഴിയില്ല, ജാതിയുടെ പേരിലും ഒന്നിപ്പിക്കാൻ കഴിയില്ല കേരളത്തിൽ. എന്നാൽ ആത്മീയതയുടെ പേരിൽ ഹിന്ദുക്കളെ ഒന്നിച്ചുനിർത്താൻ കഴിയുമെന്ന് വിജി തമ്പി പറഞ്ഞു.

​ഗണപതി മിത്താണെന്ന് പറഞ്ഞത് നാട് ഭരിക്കുന്ന മന്ത്രി. അതേ വാചകം മഹാരാഷ്ട്ര പെോലൊരു സംസ്ഥാനത്ത് പോയി പറയാനുള്ള ധൈര്യം ഇവിടെയുള്ള മന്ത്രിക്കാർക്ക് ഉണ്ടാവില്ല. അതാണ് കേരളത്തിലെ ഹിന്ദുക്കളും മറ്റ് സംസ്ഥാനങ്ങളിലെ ഹിന്ദുമതവിശ്വാസികളും തമ്മിലുള്ള വ്യത്യാസം.

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രശ്നത്തോടെ വി എച്ച് പി തീവ്രഹിന്ദുത്വം എന്ന നിലപാടിലെത്തിയതായി സംസാരം . രാമക്ഷേത്രം മോദി സർക്കാർ വന്നില്ലായിരുന്നുവെങ്കിൽ ഇന്നും നടപ്പാക്കാതെ പോകുമായിരുന്നു. അതുകൊണ്ടുതന്നെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ഏറ്റവും യോജിച്ചയാൾ തന്നെയാണ് അദ്ദേഹമെന്നും വിജി തമ്പി പറഞ്ഞു. കൂടാതെ വിഎച്ച് പിയുടെ പ്രവർത്തനങ്ങളിൽ ഭീകരസംഘടനകളെ തുടച്ചു നീക്കുക തന്നെ ചെയ്യും.