കോഴിക്കോട് : പ്രണയനൈരാശ്യത്തില്‍ പോലീസ് സ്റ്റേഷന് മുന്നില്‍ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. നാട്ടുകാർ കണ്ടതിനാൽ ഈ ആത്മഹത്യാശ്രമം തടയാനായി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. ഇയാള്‍ പ്രേമിച്ചിരുന്ന പെണ്‍കുട്ടി നല്കിയ പരാതിയെക്കുറിച്ച് ചോദ്യം ചെയ്യാന്‍ മാഹി സ്വദേശിയായ യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു
യുവതി രണ്ട് ദിവസം മുമ്പ് മറ്റൊരു യുവാവിന്റെ കൂടെ പോയിരുന്നു. പെണ്‍കുട്ടിയുമായി പത്ത് വര്‍ഷമായി പ്രണയത്തിലായിരുന്നു എന്നാണ് ഇയാളുടെ വാദം. യുവാവിനെതിരെ ഈ പെണ്‍കുട്ടി നല്കിയ പരാതിയിന്മേല് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോളായിരുന്നു ഇയാൾ ജീവനൊടുക്കാൻ ശ്രമം നടത്തിയത്.
യുവാവ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു. പോലീസും നാട്ടുകാരും ചേര്‍ന്ന് ഇത് തടഞ്ഞു. അഗ്നിരക്ഷാസേനയെത്തി ദേഹത്തെ പെട്രോള്‍ തുടച്ച് നീക്കിയതിന് ശേഷം ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിനെതിരെ ആത്മഹത്യാശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. പത്തനംതിട്ട, വയനാട് ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍…
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…