പ്രണയിനി മറ്റൊരാൾക്കൊപ്പം പോയി ; പോലീസ് സ്‌റ്റേഷന് മുന്നില്‍ യുവാവിന്റെ ആത്മഹത്യാശ്രമം

കോഴിക്കോട് : പ്രണയനൈരാശ്യത്തില്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. നാട്ടുകാർ കണ്ടതിനാൽ ഈ ആത്മഹത്യാശ്രമം തടയാനായി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. ഇയാള്‍ പ്രേമിച്ചിരുന്ന പെണ്‍കുട്ടി നല്‍കിയ പരാതിയെക്കുറിച്ച് ചോദ്യം ചെയ്യാന്‍ മാഹി സ്വദേശിയായ യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു

യുവതി രണ്ട് ദിവസം മുമ്പ് മറ്റൊരു യുവാവിന്റെ കൂടെ പോയിരുന്നു. പെണ്‍കുട്ടിയുമായി പത്ത് വര്‍ഷമായി പ്രണയത്തിലായിരുന്നു എന്നാണ് ഇയാളുടെ വാദം. യുവാവിനെതിരെ ഈ പെണ്‍കുട്ടി നല്‍കിയ പരാതിയിന്മേല്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോളായിരുന്നു ഇയാൾ ജീവനൊടുക്കാൻ ശ്രമം നടത്തിയത്.

യുവാവ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു. പോലീസും നാട്ടുകാരും ചേര്‍ന്ന് ഇത് തടഞ്ഞു. അഗ്‌നിരക്ഷാസേനയെത്തി ദേഹത്തെ പെട്രോള്‍ തുടച്ച് നീക്കിയതിന് ശേഷം ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിനെതിരെ ആത്മഹത്യാശ്രമത്തിന് കേസെടുത്തിട്ടുണ്ട്.