കോഴിക്കോട്: തിക്കോടിയില്‍ യുവതിയെ തീ കൊളുത്തിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവും മരിച്ചു. പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന തിക്കോടി പള്ളിത്താഴം സ്വദേശി നന്ദകുമാര്‍(30) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവ് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്.
നന്ദകുമാര്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി ഇന്നലെ മരണത്തിന് കീഴടങ്ങിയിരുന്നു. തിക്കോടി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയ(23) ആണ് മിരി്ച്ചത്. ഇന്നലെ രാവിലെ പത്ത് മണിക്കാണ് സംഭവമുണ്ടായത്. തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വെച്ചാണ് നന്ദകുമാര്‍ കൃഷ്ണപ്രിയയുടെ മേല്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.
കൃഷ്ണപ്രിയയുമായി സംസാരിച്ചു കൊണ്ടിരിക്കെ നന്ദകുമാര്‍ കയ്യില്‍ കരുതിയിരുന്ന കുപ്പിയില്‍ നിന്നും പെട്രോള്‍ കൃഷ്ണപ്രിയയുടെ ശരീരത്തില്‍ ഒഴിക്കുകയായിരുന്നു. ശേഷം ബാക്കി പെട്രോള്‍ സ്വന്തം ശരീരത്തില്‍ ഒഴിച്ച് യുവാവ് തീ കൊളുത്തി. ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നെന്നും പ്രണയ ബന്ധത്തിലെ പ്രശ്നങ്ങള്‍ കാരണം ഉണ്ടായ നൈരാശ്യമാണ് അതിക്രമത്തിന് കാരണമായതെന്നാണ് സൂചന.
ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…
കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…
9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…
കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…
ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…