entertainment

ഗര്‍ഭിണിക്ക് വേണ്ടിയാണ് സംസാരിച്ചത്, കാര്‍ അടിച്ചു തകര്‍ക്കാന്‍ നിര്‍ദ്ദേശിച്ചയാള്‍ക്കെതിരെയാണ് കേസ്, ഒടുവില്‍ റിമിക്ക് നിയമോപദേശം നല്‍കി വീണ

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും അഭിനേത്രിയുമൊക്കെയാണ് റിമി ടോമി. ഇപ്പോള്‍ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ മുന്നിലേക്ക് മറ്റൊരു ചുവടുവയ്പ് നടത്തിയിരിക്കുകയാണ് നടി. തുമ്പപ്പൂ എന്ന പരമ്പരയിലേക്ക് റിമി എത്തുകയാണ്. ഇതിന്റെ പ്രൊമോയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. അതാദ്യമായിട്ടാണ് ഒരു ടെലിവിഷന്‍ സീരയലിന്റെ ഭാഗമായി റിമി എത്തുന്നത്.

സാര്‍ അകത്തുന്നുണ്ട് മാഡം വരൂ എന്ന് പറഞ്ഞുകൊണ്ട് വീണയായി എത്തുന്ന മൃദുല വിജയ് റിമിയെ അകത്തേക്ക് കൂട്ടികൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്. അടുത്തിടെ സിനിമ താരങ്ങളായ ശ്വേത മേനോന്‍, അജു വര്‍ഗീസ്, അനുശ്രീ, വിജയ് മാധവ് എന്നിവര്‍ മിനിസ്‌ക്രീന്‍ പരമ്പരകളില്‍ അതിഥികളായി എത്തിയിരുന്നു. ഇവര്‍ക്ക് പിന്നാലെയാണ് റിമിയിലും എത്തുന്നത്. പരമ്പരയില്‍ റിമി എന്ന പേരില്‍ തന്നെയാണ് താരം എത്തുന്നത്.

നിയമോപദേശം തേടിയാണ് റിമി എത്തുന്നത്. തുടര്‍ന്ന് തന്റെ വണ്ടിക്ക് സംഭവിച്ച നാശനഷ്ടത്തെ കുറിച്ച് പറയുന്നു. ആക്ച്വലി ആ വഴിതടയല്‍ സമരം നടക്കുമ്പോള്‍ ഞാന്‍ അവിടെ സംസാരിക്കേണ്ട കാര്യം പോലും ഇല്ല. എന്റെ തൊട്ടടുത്തു വണ്ടിയില്‍ ഉണ്ടായിരുന്നത് ഒരു ഹോസ്പിറ്റല്‍ കേസാണ്. അതും ഗര്‍ഭിണി ആയ ഒരു സ്ത്രീ. അവര്‍ക്ക് വേണ്ടിയാണു ഞാന്‍ സംസാരിച്ചത്. പക്ഷെ നമ്മുടെ നാട്ടുകാരും, പാര്‍ട്ടിക്കാരും ഒക്കെ കാര്യങ്ങള്‍ ഒരു മുന്‍ വിധിയോടെയല്ലേ കാണുന്നത്. അവര്‍ നോക്കിയപ്പോള്‍ ഇറങ്ങി നിന്ന് ചോദ്യം ചെയ്യുന്നത് ഒരു സ്ത്രീ അതും സെലിബ്രിറ്റി.

അതുകൊണ്ട് തന്നെ അടിച്ചാക്ഷേപിക്കുകയും, അടിച്ചുഒതുക്കയും മാത്രമാണ് ചെയ്യാന്‍ കഴിയുക എന്നവര്‍ തീരുമാനിച്ചു. അതാണ് ഉണ്ടായത്. വണ്ടി അത്യാവശ്യം നല്ല രീതിയില്‍ തകര്‍ത്തു കളഞ്ഞു. അവര്‍ക്ക് എന്തും ആകാം എന്ന ഒരു തോന്നലാണ്, അതുകൊണ്ടുതന്നെയാണ് കേസ് കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചത്. ഇത് അങ്ങനെ അങ്ങ് വിട്ടാല്‍ ആകില്ലല്ലോ. എന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയും എന്റെ കാര്‍ തല്ലി തകര്‍ക്കാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ ആള്‍ക്കെതിരെയാണ് എന്റെ പരാതി- റിമി ഡയലോഗില്‍ പറയുന്നു.

Karma News Network

Recent Posts

ദിലീപിനെ കടത്തിവെട്ടി നിവിൽ പോളി, 13കോടിയുമായി കുതിക്കുന്നു

നടൻ ദിലീപിനെ കടത്തിവെട്ടി നിവിൻ പോളി. ദിലീപിന്റെ ചിത്രത്തേക്കാൾ ഇരട്ടി കളക്ഷൻ വെറും ഒറ്റ ആഴ്ച്ച കൊണ്ട് നേടുകയായിരുന്നു നിവിൻ…

5 mins ago

അമൃത്സർ മുൻ ഡെപ്യൂട്ടി മേയർ അവിനാഷ് ജോളി ബിജെപിയിൽ ചേർന്നു, പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് തിരിച്ചടി

ഛണ്ഡി​ഗഢ്: ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ആം ആദ്മി പാർട്ടിക്ക് (എഎപി) തിരിച്ചടി. മുൻ അമൃത്‌സർ ഡെപ്യൂട്ടി മേയർ അവിനാഷ് ജോളി പാർട്ടിയിൽ…

39 mins ago

വിമാനങ്ങൾ റദ്ദാക്കിയ സംഭവം, എയർ ഇന്ത്യയോട് റിപ്പോർട്ട് തേടി വ്യോമയാന മന്ത്രാലയം

ഡൽഹി : യാത്രക്കാരെ അവതാളത്തിലാക്കി എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയ സംഭവത്തിൽ റിപ്പോർട്ട് തേടി വ്യോമയാന മന്ത്രാലയം എയർ ഇന്ത്യ എക്സ്പ്രസ്…

39 mins ago

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.69

തിരുവനന്തപുരം: ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി…

51 mins ago

ഒമാനിൽ വാഹനാപകടം, മലയാളി മരിച്ചു, നിരവധി പേർക്ക് പരിക്ക്

സൊഹാര്‍: ഒമാനില്‍ വാഹനാപകടത്തില്‍ പ്രവാസിമലയാളി മരിച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശി സുനില്‍ ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് സ്വദേശികളും മരണപ്പെട്ടതായും…

1 hour ago

അംബാനിയുമായും അദാനിയുമായും രാഹുൽ ഒത്തുതീർപ്പുണ്ടാക്കി, നോട്ടുകെട്ടുകൾ കിട്ടിയതു കൊണ്ടാണോ മൗനം, പ്രധാനമന്ത്രി

ദില്ലി: നോട്ടുകെട്ടുകൾ കിട്ടിയതു കൊണ്ടാണോ അംബാനിയുമായുയെക്കുറിച്ചും അദാനിയെക്കുറിച്ചും രാഹുൽ ഗാന്ധി മിണ്ടാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.അദാനിയുമായുള്ള മോദിയുടെ ബന്ധം സ്ഥിരമായി…

1 hour ago