entertainment

മതമല്ല മനുഷ്യനാണ് വലുതെന്ന് തന്നെ പഠിപ്പിച്ച അധ്യാപിക, തന്റെ പ്രിയ ഗുരുവിനൊപ്പം മണിക്കുട്ടന്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മണിക്കുട്ടന്‍. മലയാളം ബിഗ്‌ബോസ് സീസണ്‍ മൂന്നിലെ വിജയി ആയിരുന്നു താരം. തന്റെ ജീവിത സാഹചര്യത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ മണിക്കുട്ടന്‍ ഷോയില്‍ തുറന്ന് പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ നടന്റെ പുതിയ സോഷ്യല്‍ മീഡിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. മതമല്ല മനുഷ്യനാണ് വലുതെന്ന് തന്നെ പഠിപ്പിച്ച പ്രിയ അധ്യാപിക സിസ്റ്റര്‍ ലൗലിയെ കുറിച്ചാണ് മണിക്കുട്ടന്റെ കുറിപ്പ്.

എന്റെ സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ മതം എന്ന വാക്കിനപ്പുറം മനുഷ്യനാണ് വലുതെന്നും, മനുഷ്യത്വത്തിനു സ്ഥാനമുണ്ട് എന്നും അറിവ് നല്‍കിയ എന്റെ ആദ്ധ്യാത്മിക ഗുരു, സിസ്റ്റര്‍ ലൗലി.ബിഗ് ബോസ്സ് പോലുള്ള വലിയ മത്സരങ്ങളെ ഞാന്‍ നേരിടുമ്പോള്‍ ‘ഞങ്ങള്‍ പഠിപ്പിച്ച കുട്ടിയാണ് എന്ന് ‘ മറ്റുള്ളവരോട് അഭിമാനത്തോടെ പറയാന്‍ കഴിഞ്ഞു എന്നറിഞ്ഞതില്‍ ഞാന്‍ ഏറ്റവും സന്തോഷിക്കുന്നു.

ഇന്നും എന്റെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളും ഞാന്‍ പിന്നിട്ടു മുന്നേറുമ്പോള്‍ പ്രിയപ്പെട്ട സിസ്റ്റര്‍ അന്നും ഇന്നും എന്നും എനിക്ക് പ്രചോദനം തന്നെയാണ്. സിസ്റ്റര്‍ ലൗലി എന്നെ കാണാനായി ഇറ്റലിയില്‍ നിന്നും വന്നു രണ്ടു ദിവസത്തിനുള്ളില്‍ തിരികെ പോകും. സിസ്റ്ററോടൊപ്പം ഒരു സ്‌നേഹ ചിത്രം എന്ന കുറിപ്പോടെയായാണ് മണിക്കുട്ടന്‍ ചിത്രം പങ്കുവെച്ചത്. എംകെ, മണിക്കുട്ടന്‍, പോസിറ്റീവ് വൈബ്‌സ് എന്ന ഹാഷ് ടാഗുമുണ്ടായിരുന്നു.

നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. ജീവിക്കാന്‍ ഒരു മതവും ജാതിയും വേണമെന്നില്ല. ഒരു ദൈവവും പറയുന്നില്ല നിങ്ങള്‍ ഈ മതത്തില്‍ വിശസിക്കണമെന്ന്. ഒരു ദൈവവും പറയുന്നില്ല, നിങ്ങള്‍ ഒരു പണിയും ചെയ്യണ്ട ഞാന്‍ എല്ലാ സുഖസൗകര്യങ്ങളും ചെയ്തു തരാമെന്ന്. കൊറോണ മഹാമാരി വന്നപ്പോള്‍, പ്രളയം വന്നപ്പോള്‍. ഈ അവസരത്തില്‍ മതമെന്ന മതില്‍ എത്രത്തോളം ഉണ്ടായിരുന്നുവെന്ന് നമുക്ക് അറിയാവുന്നതാണ്. എങ്കിലും ചില മനുഷ്യര്‍ സ്വയം ദൈവമാവുന്നു. അവര്‍ക്കു പോലും അറിയാത്തത്, ഉറപ്പില്ലാത്ത് പറഞ്ഞു പരത്താന്‍. മനുഷ്യനാവണം. സ്വയം മതമാകരുത്. ചേട്ടന്റെ കൂടെ എന്നും മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും അനുഗ്രഹമുണ്ടാവു0. ഞങ്ങളെപ്പോലെയുള്ള ആരാധകരുടെ പ്രാര്‍ത്ഥനയുമെന്നായിരുന്നു തുടങ്ങിയാണ് കമന്റുകള്‍.

Karma News Network

Recent Posts

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന , വയനാട്ടിൽ തുടരാൻ താത്പര്യം, സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

ഉത്തർപ്രദേശ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകി പാർട്ടി. രാഹുലിന് വയനാട്ടിൽ തുടരാനാണ്…

7 hours ago

അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി, രാംലല്ലയിൽ ആരതി ഉഴിഞ്ഞ് രാഷ്‌ട്രപതി ദ്രൗപദി മുർമു

ലക്‌നൗ: രാഷ്ട്രപതി ദ്രൗപതി മുർമു അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാമക്ഷേത്രത്തിലേക്കുള്ള രാഷ്‌ട്രപതിയുടെ ആദ്യ സന്ദർശനമാണിത്. മുഖ്യപുരോഹിതൻ…

8 hours ago

ഐസിയു പീഡനക്കേസിലെ അതിജീവിത സമരം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു

കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കുഴഞ്ഞുവീണു. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം ചെയ്യുന്നതിനിടെ ബുധനാഴ്ച…

8 hours ago

അപകീർത്തികരമായ പരാമർശം, കെസിആറിന് 48 മണിക്കൂർ നേരത്തേക്ക് പ്രചാരണത്തിൽനിന്നു വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

ഹൈദരാബാദ്∙ കോൺഗ്രസിന് എതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവുവിനെ (കെസിആർ) 48…

9 hours ago

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം, നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി ∙ വോട്ടിങ് മെഷീനുകളില്‍ ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റ് കൈകാര്യം ചെയ്യുന്നതില്‍ വരണാധികാരികള്‍ക്ക് നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. സുപ്രീംകോടതി…

10 hours ago

കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല്‍ വഴുതി വീണ്‌ നാലാം ക്ലാസുകാരൻ മരിച്ചു

കോട്ടയം: കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല്‍ വഴുതി വീണ്‌ നാലാം ക്ലാസുകാരൻ മരിച്ചു. കരൂർ പഞ്ചായത്ത് കുടക്കച്ചിറ സെന്‍റ്…

10 hours ago