entertainment

ടി മഞ്ജുമ്മേ എന്ന് അധികാരത്തോടെ വിളിക്കുമ്പോള്‍ ആദ്യമൊക്കെ എന്റെ കിളി പോയിരുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു സുനിച്ചന്‍. വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജുവിനെ പ്രേക്ഷകര്‍ ആദ്യം കാണുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലും ടിവി പരമ്പരകളിലും നടി തിളങ്ങി. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, യുട്ടോപ്യയിലെ രാജാവ്, മൈ സാന്‍ഡ, ചക്രം, പഞ്ചവര്‍ണ തത്ത, മരുഭൂമിയിലെ ആന, കുട്ടനാടന്‍ മാര്‍പാപ്പ, കുട്ടിമാമാ ഞെട്ടി മാമാ, തൃശ്ശിവപേരൂര്‍ ക്ലിപ്തം, സര്‍വോപരി ഒരു പാലാക്കാരന്‍, ജിലേബി, തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. ഇപ്പോള്‍ തന്റെ ഉറ്റ സുഹൃത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് നടി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.

മഞ്ജു സുനിച്ചന്റെ കുറിപ്പ്, ടി മഞ്ജുമ്മേ എന്ന് അധികാരത്തോടെ വിളിക്കുമ്പോള്‍ ആദ്യമൊക്കെ എന്റെ കിളി പോയിരുന്നു.. ഇതെന്താ ഇയാള്‍ ഇങ്ങനെ എന്ന്… കുറെ കഴിഞ്ഞപ്പോള്‍ മനസിലായി അത് അവന്റെ സ്‌നേഹമാണെന്ന്.. ചങ്ക് തരാന്‍ പറഞ്ഞാല്‍ അതും തരുന്ന സ്‌നേഹം.. ഭാഗ്യത്തിന് ഞങ്ങളാരും ഇതുവരെ അത് ചോദിക്കാത്തത് കൊണ്ട് ഇപ്പോഴും അവന്‍ ചങ്കും കൊണ്ട് നടക്കുന്നു.

ഇപ്പൊ അങ്ങ് UK യില്‍ ധനികനാകാന്‍ പോയിരിക്കുന്നു.. ഇവിടുന്ന് പോകുന്ന വരെ നിനക്ക് ഞാന്‍ യുകെയില്‍ ജോലി മേടിച്ചു തരാടി എന്ന് പറഞ്ഞവന്‍ ഇപ്പൊ പറയുവാ അവിടെ ഇപ്പൊ ആളെ എടുക്കുന്നില്ല എന്ന്… ഇങ്ങനൊക്കെ പറഞ്ഞു പബ്ലിക് ആയി തേച്ചൊട്ടിക്കാന്‍ സാധാരണ സൗഹൃദം പോരാ… ആദ്യം തമാശ പറഞ്ഞെങ്കിലും, ചങ്ക് പറിച്ചു തരുന്ന വേദനയിലും വീഴ്ചയിലും കൂടെ നില്‍ക്കുന്ന, ഒറ്റപെടുത്താത്ത, തെറ്റ് ചെയ്യുമ്പോള്‍ തലക്കിട്ടു ഞൊട്ടി വഴക്ക് പറയുന്ന, നമ്മളെ കുറ്റം പറയുന്നവരോട് വഴക്കടിക്കുന്ന..

ഇനി എങ്ങാനും തമ്പുരാന്‍ നമ്മളെ അങ്ങ് വിളിച്ചാലും ഓര്‍മ മങ്ങും വരെ കൂട്ടുകാരിയെ കുറിച്ച് പറയുമ്പോ രണ്ട് തുള്ളി കണ്ണുനീര്‍ പൊഴിക്കുന്ന ചങ്ക് കൂട്ടുകാരന്‍ വേണം.. അതാണ് ഞങ്ങളുട എബി.. എന്റെ പ്രിയ കൂട്ടുകാരന് ഇന്ന് പിറന്നാള്‍ ആണ്… love you so much.. many many more happy returns of the day.. വേഗം തിരിച്ചു വാടാ പ്രശ്‌നങ്ങള്‍ എല്ലാം തീര്‍ത്തിട്ട്.. we are waitting

Karma News Network

Recent Posts

ഗോകുലം ​ഗോപാലന്റെ കഥ എപ്പിസോഡായി പുറത്തുവിടും, ഒരടി പിന്നോട്ടില്ല

ഗോകുലം ഗോപാലൻ 300കോടിയുടെ സ്വത്ത് 25കോടിക്ക് തട്ടിയെടുത്തെന്ന് ശോഭാ സുരേന്ദ്രൻ. പവപ്പെട്ടവന് പലിശയും കൂട്ടുപലിശയും ചേർത്ത് കോടികളുടെ കടബാധ്യതയുണ്ടാക്കി ഒരു…

7 hours ago

സിപിഐഎമ്മിന് തിരിച്ചടി, തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്, അക്കൗണ്ട് മരവിപ്പിച്ചു

തൃശൂരില്‍ സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. സിപിഐഎം ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന…

8 hours ago

പാകിസ്താനിലും ജയ് മാതാ വിളികൾ ;പാക്കിസ്ഥാനിലെ ക്ഷേത്രവിശേഷം

ചളി നിറഞ്ഞ ചെങ്കുത്തായ പാതയിലൂടെ ഹിംഗ്‌ലാജ് മാതയുടെ പുണ്യം തേടിയെത്തിയത് ഒരു ലക്ഷത്തിലേറെ ഭക്തര്‍. തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ വിഖ്യാതമായ…

9 hours ago

ശോഭാ സുരേന്ദ്രനെ ‘സഹോദരങ്ങൾ’ തക്കം നോക്കി മുന്നിലും പിന്നിലും കുത്തുന്നു

ശോഭാ സുരേന്ദ്രനെതിരേ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ബിജെപി നേതൃത്വത്തേ സമീപിച്ചു. ബി.ജെ പി പ്രവർത്തകരുടെ വികാരവും പോരാടുന്ന ധീര വനിതയുമായ…

9 hours ago

കൊച്ചി മെട്രോ നിർമാണത്തിനിടെ തൊഴിലാളികളുടെ ദേഹത്തേക്ക് ട്രെയ്ലർ ലോറി ഓടിച്ചുകയറ്റിയ സംഭവത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം കഠിന തടവ്

പറവൂർ: കൊച്ചി മെട്രോ റെയിൽവേ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് ട്രെയ്ലർ ലോറി ഓടിച്ചുകയറ്റിയ സംഭവത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം…

10 hours ago

ആക്കുളത്തെ കണ്ണാടി ബ്രിഡ്ജും തകർന്നു , നിർമ്മാണം സിപിഎം എംഎൽഎയുടെ സൊസൈറ്റി

വർക്കലയിലെ ഫ്ളോറിങ് ബ്രിഡ്ജ് തകർന്നത് കൊണ്ട് ഉത്ഘാടനം മാറ്റിവെച്ച ആക്കുളത്തെ കണ്ണാടിപ്പാലവും തകർന്നു പാലം നിര്‍മ്മിച്ചത്‌ സിപിഎം എംഎല്‍എയുടെ സൊസൈറ്റിവട്ടിയൂര്‍ക്കാവ്…

11 hours ago