kerala

വരന് കേരളത്തിലേക്കുള്ള പാസ് ലഭിച്ചില്ല, വിവാഹം നടന്നത് ചെക് പോസ്റ്റില്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പല ആഘോഷങ്ങളും ഉപേക്ഷിക്കും വേണ്ടെന്ന് വയ്ക്കുകയും ചെയ്തു. ഉത്സവങ്ങളും പെരുന്നാളുകളും മാറ്റി വെച്ചു. പല വിവാഹങ്ങളും മാറ്റി വെച്ചു. ചില വിവാഹങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് നടന്നു. എന്നാല്‍ ഒരു വിവാഹം നടന്നത് ചെക് പോസ്റ്റിലാണ്. കേരളത്തിലേക്ക് എത്താന്‍ വരന് പാസ് ലഭിക്കാതെ വന്നതോടെ കുമളി ചെക് പോസ്റ്റില്‍ വെച്ച് വിവാഹം നടക്കുകയായിരുന്നു.

കോട്ടയം സ്വദേശിയായ യുവതിക്ക് വരന്‍ തമിഴ്‌നാട് സ്വദേശി ആയിരുന്നു. കേരളത്തിലേക്ക് കടക്കാന്‍ വരന് പാസ് ലഭിച്ചില്ല. ഇതോടെ കുമളി ചെക് പോസ്റ്റില്‍ വെച്ച് വിവാഹം നടത്തുകയായിരുന്നു. വിവാഹത്തിന് ശേഷം വരനും വധുവും നാട്ടിലേക്ക് മടങ്ങി. തമിഴ്‌നാട് കമ്പത്ത് സ്ഥിരതാമസമാക്കിയ രത്‌ന സെല്‍വറാണി ദമ്പതികളുടെ മകന്‍ പ്രദീപായിരുന്നു വരന്‍. കോട്ടയം സ്വദേശി ഗായത്രി ആയിരുന്നു വധു.

വണ്ടിപ്പെരിയാര്‍ വാളാര്‍ഡി ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. വരന്റെ വീട്ടുകാര്‍ വിവാഹത്തിനായി അഞ്ച് പേര്‍ക്ക് പാസ് എടുത്തു. എന്നാല്‍, കേരളത്തിലേയ്ക്ക് കടക്കാന്‍ വരനും തമിഴ്‌നാട്ടിലേക്ക് പോകാന്‍ വധുവിനും പാസ് ലഭിച്ചില്ല. ഇതോടെ പാതു പ്രവര്‍ത്തകരുടെയും, ഉദ്യോഗസ്ഥരുടെയും ഇടപെടലിനെ തുടര്‍ന്ന് വിവാഹം അതിര്‍ത്തിയില്‍ നടത്തുകയായിരുന്നു. അതിര്‍ത്തിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും മറ്റും ചേര്‍ന്ന് വിവാഹം ഗംഭീരമാക്കുകയായിരുന്നു.

സാമൂഹ്യ അകലം പാലിച്ചുള്ള വിവാഹത്തിന് കേരളത്തിലെ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയതോടെ ഇവര്‍ വിവാഹം കമ്പത്തേക്ക് മാറ്റി.

Karma News Network

Recent Posts

അമീറുല്‍ ഇസ്ളാം രക്ഷപ്പെടും, യഥാർഥ പ്രതി അമീറുല്‍ അല്ല, അഡ്വ. ബി.എ ആളൂർ പറയുന്നു

കേരളത്തേ പിടിച്ചുകുലുക്കിയ ജിഷ വധകേസിലേ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ അംഗീകരിക്കണോ ലഘൂകരിക്കണോ എന്ന് നാളെ തിങ്കളാഴ്ച്ച ഹൈക്കോടതി വിധി…

17 mins ago

സ്വന്തം പാർട്ടിക്കാരേ കൊന്നോ ? സി.പി.എം കരിയും സഹാറാ മരുഭൂമിപോലെ പാണ്ഢ്യാല ഷാജി

കണ്ണൂർ പാനൂരിൽ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിൽ സി പി എം രക്തസാക്ഷി മന്ദിരം പണിതതിനെതിരേ…

50 mins ago

സ്മാരകത്തെപ്പറ്റി ഒന്നും പറയാനില്ല, ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്ന് എം.വി.ഗോവിന്ദൻ

കണ്ണൂർ : ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ…

1 hour ago

കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത നിർദേശം

തിരുവനന്തപുരം : തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ്…

2 hours ago

പാചക വാതക ടാങ്കര്‍ അപകടം; ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്. മംഗലപുരത്ത് പാചക വാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുമായി…

2 hours ago

പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു, പ്രതി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടതായി പരാതി. തീയിട്ടത് പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ്. അയൽവാസി…

3 hours ago