entertainment

ഗൂഗിളിൽ നോക്കിയാൽ ആ ഫോട്ടോ കാണാം പക്ഷെ ഞാൻ അവ നോക്കാറില്ല, ഭർത്താവിന്റെ വേർപാടിനുശേഷം മേഘ്ന

മേഘ്ന രാജ് നാലുമാസം ​ഗർഭിണിയായിരിക്കേ ചീരഞ്ജീവി സർജ മരണപ്പെട്ടത് ഏവരെയും സങ്കടത്തിലാഴ്ത്തിയിരുന്നു. കഴിഞ്ഞ വർഷമാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നൽകിയത്. ധ്രുവ് സർജ കുഞ്ഞിനെ കൈകളിലേറ്റുവാങ്ങുന്ന ചിത്രമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോൾ വീണ്ടും പഴയ മേഘ്നയാവാനുള്ള ശ്രമത്തിലാണ് താരം. റിയാലിറ്റി ഷോകളിൽ ജഡ്ജായും സിനിമകളിൽ കഥാപാത്രങ്ങൾ ചെയ്തുമെല്ലാം പഴയ ജീവിതം തിരികെ പിടിക്കുകയാണ് മേഘ്ന. അടുത്തിടെയായി തന്റെ വിശേഷങ്ങൾ പങ്കുവെക്കാനും തന്റെ ആരാധകരോട് സംവദിക്കാനുമായി ഒരു യുട്യൂബ് ചാനലും മേഘ്ന ആരംഭിച്ചിരുന്നു. കുറച്ചുനാൾ മുമ്പ് വരെ മേഘ്ന വീണ്ടും വിവാഹത്തിനൊരുങ്ങുന്നുവെന്ന് നിരവധി ​ വാർത്തകൾ വന്നിരുന്നു. അതിന് പിന്നീട് മേഘ്ന തന്നെ മറുപടിയും നൽകിയിരുന്നു.

ചുറ്റുമള്ളവർ എന്തുപറഞ്ഞാലും സ്വന്തം മനസ് പറയുന്നതാണ് കേൾക്കേണ്ടതെന്ന് ചിരഞ്ജീവി പഠിപ്പിച്ചിട്ടുള്ളത്. രണ്ടാം വിവാഹത്തേക്കുറിച്ച് അങ്ങനെയൊരു ചോദ്യം ഞാൻ ഇതുവരെ സ്വയം ചോദിച്ചിട്ടില്ല. ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്നാണ് ചിരു പോയപ്പോൾ ഇവിടെ അവശേഷിപ്പിച്ച കാര്യം. അതുകൊണ്ട് നാളെ എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടില്ല’ എന്നാണ് മേഘ്ന അന്ന് പറഞ്ഞത്.

കന്നടയിലെ തന്നെ പല താരങ്ങളുടേയും പേരിനൊപ്പം മേഘ്നയുടെ പേര് കൂടി ചേർത്താണ് താരത്തിന്റെ രണ്ടാം വിവാഹ വാർത്തകൾ അന്ന് പ്രചരിച്ചത്. ഇപ്പോഴിത തന്റെ വിവാഹ ഫോട്ടോകൾ താൻ നോക്കാറില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മേഘ്ന. പ്രേക്ഷകർ തന്നെക്കുറിച്ച് സെർച്ച് ചെയ്യുന്ന ചോദ്യങ്ങൾക്കുള്ള മറുപടി തന്റെ യുട്യൂബ് ചാനൽ വഴി നൽകവെയാണ് മാരേജ് ഫോട്ടോയെ കുറിച്ച് മേഘ്ന സംസാരിച്ചത്. ‘ബാംഗ്ലൂരിൽ ജെപി നഗറിലാണ് ഞാൻ താമസിക്കുന്നത്. അത് എല്ലാവർക്കും അറിയുന്നതാണ്.’അച്ഛൻ തമിഴനാണ്. ഞങ്ങൾ ബാംഗ്ലൂരിലാണ് സെറ്റിൽ ചെയ്തത്. അങ്ങനെ കന്നട പഠിക്കുകയായിരുന്നു. റായന്റെ കാര്യങ്ങളെക്കുറിച്ചെല്ലാം നിങ്ങൾക്ക് തന്നെ അറിയാവുന്നതാണ്. അവനിപ്പോൾ രണ്ട് വയസായി. റയാൻ എന്നാൽ രാജാവ് എന്നാണ് അർത്ഥം.

‘ഞാൻ മാരേജ് ഫോട്ടോസ് നോക്കാറില്ല. ഗൂഗിളിൽ നോക്കിയാൽ മാരേജ് ഫോട്ടോ കാണാം. ഇതുവരെ അഭിനയിച്ച സിനിമകൾ എത്രയാണെന്നൊന്നും ഞാൻ നോക്കിയിട്ടില്ല. ആദ്യം അഭിനയിച്ചത് തമിഴിലാണ്’ മേഘ്ന പറഞ്ഞു. കുഴപ്പങ്ങളൊന്നുമില്ല… ഞാൻ തിരികെ വരുമെന്ന് പറഞ്ഞായിരുന്നു ചിരു ആശുപത്രിയിലേക്ക് പോയത്. ആ വാക്കിലായിരുന്നു തന്റെ പ്രതീക്ഷയെന്ന് മേഘ്‌ന പറഞ്ഞിരുന്നു. നേരിട്ടല്ലെങ്കിലും ചിരു എപ്പോഴും തന്റെ കൂടെ തന്നെയുണ്ടെന്നാണ് കരുതുന്നതെന്നും മേഘ്‌ന പറഞ്ഞിരുന്നു.

2020 ജൂൺ ഏഴിനായിരുന്നു മേഘ്ന ഗർഭിണിയായിരിക്കെ നടൻ അന്തരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച്‌ ദിവസങ്ങൾക്കകമായിരുന്നു നടന്റെ വിയോ​ഗം. പത്ത് വർഷത്തെ സൗഹൃദത്തിന് ശേഷമായാണ് മേഘ്‌നയും ചിരഞ്ജീവി സർജയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ട് വർഷം പൂർത്തിയായപ്പോഴാണ് സർജ ഹൃദയാ​ഗതത്തെത്തുടർന്ന് മരിക്കുന്നത്.

Karma News Network

Recent Posts

ലോക്സഭാ തിരഞ്ഞെടുപ്പ്, ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി. ബിജെപി സ്ഥാനാർത്ഥികളെ ബൂത്തുകളിൽ കയറ്റാൻ…

24 mins ago

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം, ഡ്രൈവർ നിസ്സാര പരിക്കോടെ രക്ഷപെട്ടു

കുട്ടനാട് : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ ആണ് അപകടം ഉണ്ടായത്. ബോണറ്റിനുള്ളിൽനിന്ന് പുക ഉയരുന്നത്…

48 mins ago

മദ്യനയ അഴിമതിക്കേസ്, കെ കവിതയുടെ കസ്റ്റഡി കാലാവധി നീട്ടി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ബിആർഎസ് നേതാവ് കെ കവിതയുടെ കസ്റ്റഡി കാലാവധി മെയ് 14 വരെ നീട്ടി. കഴിഞ്ഞ ദിവസം…

51 mins ago

തലസ്ഥാനത്ത് വീണ്ടും ടിപ്പർ അപകടം, സ്‌കൂട്ടർ യാത്രിക മരിച്ചു

തിരുവനന്തപുരം : ജീവനെടുത്ത് വീണ്ടും ടിപ്പർ അപകടം. സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. പെരുമാതുറ സ്വദേശിനി റുക്‌സാന ആണ് മരിച്ചത്. തിരുവനന്തപുരം…

1 hour ago

തൃശൂരിൽ സൂര്യാഘാതമേറ്റ് പശു ചത്തു, വിവരങ്ങൾ ഇങ്ങനെ

തൃശൂർ : എരുമപ്പെട്ടിയിൽ സൂര്യാഘാതമേറ്റ് പശു ചത്തു സംഭവം. എരുമപ്പെട്ടി സ്കൈ മണ്ഡപത്തിന് സമീപം അരീക്കുഴി വീട്ടിൽ സ്റ്റീഫന്റെ പശുവാണ്…

2 hours ago

ജമ്മു കശ്മീരിലെ കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ , മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. കുൽഗാമിലെ റെഡ്‌വാനി മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന…

2 hours ago