entertainment

അന്നെനിക്ക് ഒരു അബദ്ധം പറ്റിയതാണ്, പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് മേഘ്‌ന വിന്‍സെന്റ്

മലയാള മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ പ്രിയ താരമായി മാറിയ നടിയാണ് മേഘ്‌ന വിന്‍സെന്റ്. ചന്ദനമഴ എന്ന പരമ്പരയിലെ അമൃത എന്ന കഥാപാത്രത്തിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. കുറച്ച് കാലം മലയാളത്തില്‍ നിന്നും മാറി തമിഴ് സീരിയലുകളില്‍ തിളങ്ങുകയായിരുന്നു നടി. ഇപ്പോള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള പരമ്പരയില്‍ നടി അഭിനയിക്കുകയാണ്. ഒരു മാധ്യമത്തിന് നടി നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

മേഘ്‌നയുടെ വാക്കുകളിങ്ങനെ, ‘മേഘ്‌ന ഒരു അഹങ്കാരിയാണോ എന്ന ചോദ്യത്തിന് താന്‍ കൊടുക്കാറുള്ള മറുപടി ചിരി ആണ്. ഡിപ്രഷന്‍ സ്റ്റേജ് വരുമ്‌ബോള്‍ രണ്ട് ഓപ്ഷനാണ് നമുക്കുള്ളത്. ഒന്നുകില്‍ എഴുന്നേറ്റ് നടക്കണം. അല്ലെങ്കില്‍ അങ്ങനെ തന്നെ കിടന്ന് ജീവിക്കണം. ഞാന്‍ ഹാപ്പിയായി, സമാധാനത്തോടെ ജീവിക്കാനാണ് തീരുമാനിക്കുക. ക്യാമറ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. ഇതും കടന്ന് പോകും എന്നതാണ് തന്റെ ജീവിതത്തിലെ ഒരു മന്ത്രം. സീരിയലിലേക്ക് വന്നില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഒരു ഡാന്‍സ് ടീച്ചര്‍ ആയേക്കുമായിരുന്നു. ഡാന്‍സ് തനിക്ക് അത്രയും ഇഷ്ടമുള്ളതാണ്. ആറ് വയസിലായിരുന്നു എന്റെ അരങ്ങേറ്റം.

അരുവിക്കരയില്‍ എനിക്ക് അബദ്ധം പറ്റിയതാണ്. സംസ്ഥാനം എന്ന് പറയാതെ രാജ്യം എന്ന് പറഞ്ഞു. അതെനിക്ക് അബദ്ധമായി പോയതാണ്. പിന്നെ ചെന്നൈ, ദുബായ് എന്നൊക്കെ പറഞ്ഞപ്പോള്‍ ഇടയ്ക്ക് ഒരു പോസ് ഇട്ടിരുന്നു. പക്ഷേ ആരെങ്കിലും പറഞ്ഞിട്ട് നോക്കുമ്പോള്‍ അങ്ങനെയേ തോന്നുകയുള്ളു.

ചന്ദനമഴ കഴിഞ്ഞ് ഞാനൊരു ഗ്യാപ്പ് ഇട്ടോന്ന് എല്ലാവരും ചോദിച്ചിരുന്നു. പക്ഷേ ഞാന്‍ തമിഴില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. പിന്നെ ജോഡി നമ്പര്‍ വണ്‍ എന്ന് പറഞ്ഞൊരു റിയാലിറ്റി ഷോ യും ഞാന്‍ ചെയ്തിരുന്നു. കൊവിഡ് ടൈമില്‍ ആണ് അവിടെ സീരിയല്‍ നിര്‍ത്തിയത്. പിന്നെ മലയാളത്തിലേക്ക് വന്നു. എല്ലാവരും നല്ല സൗഹൃദമായത് കൊണ്ട് ഒരു കുടുംബത്തിന്റെ അന്തരീക്ഷമാണ് പുതിയ പരമ്പരയുടെ ലൊക്കേഷനില്‍ ഉള്ളത്.

Karma News Network

Recent Posts

പോക്സോ കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ, പത്രം ഇടാനെത്തിയ ആൺകുട്ടിയെ പീഡിപ്പിച്ചു

കോഴിക്കോട് : പോക്സോ കേസിൽ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരം ബ്രാഞ്ച് അംഗം ബിജീഷിനെയാണ് കൊയിലാണ്ടി…

6 hours ago

ചൂട് കൂടുന്നു, സംസ്ഥാത്ത് അങ്കണവാടികൾക്ക് ഒരാഴ്ച അവധി

തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ചു. പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവയ്‌ക്കാനാണ് വനിത് ശിശു വികസന വകുപ്പിന്റെ…

6 hours ago

ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം, വൻ നാശനഷ്ടം

തിരുവനന്തപുരം : ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപ്പിടിത്തത്തിന് പിന്നാലെ…

7 hours ago

ചെങ്കടലിൽ വീണ്ടും ഹൂതി വിമതരുടെ ആക്രമണം, രക്ഷാദൗത്യവുമായി INS കൊച്ചി

ന്യൂഡൽഹി : ചെങ്കടലിൽ ഹൂതികളുടെ മിസൈലാക്രമണം.. പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറായ എംവി ആൻഡ്രോമെഡ സ്റ്റാറിന് നേരെയായിരുന്നു ആക്രമണം…

7 hours ago

ധർമ്മം ഞാൻ നടപ്പാക്കും നിങ്ങൾ പിണങ്ങിയാലും, ഭരിക്കുന്നവർ സത്യസന്ധർ എന്ന് ജനത്തിനു ബോധ്യപെടണം-ഗവർണ്ണർ ഡോ ആനന്ദബോസ്

തിരുവനന്തപുരം : റൈറ്റ് മാൻ ഇൻ റൈറ്റ് പൊസിഷൻ അതാണ് ഗവർണ്ണർ ഡോ ആനന്ദബോസ്. താൻ തന്റെ തന്റെ ധർമ്മം…

7 hours ago

പവി കെയർടേക്കർ സിനിമ കളക്ഷൻ 2കോടി, ആദ്യ ദിനം 95ലക്ഷം, നടൻ ദിലീപ് നായകനായ പവി കെയർടേക്കർ കളക്ഷൻ റിപോർട്ട്

പവി കെയർടേക്കർ സിനിമ കളക്ഷനിൽ 2കോടി. നല്ല രീതിയിൽ പ്രചാരണം നല്കിയിട്ടും സോഷ്യൽ മീഡിയയിൽ വലിയ പി ആർ വർക്കുകൾ ഉണ്ടായിട്ടും…

8 hours ago