entertainment

ഇത്തവണ പിറന്നാൾ സമ്മാനം നൽകിയത് ലാൽ, പക്ഷെ ലാൽ അക്കാര്യം മറന്നുപോയി- എംജി ശ്രീകുമാർ

മലയാളികളുടെ രണ്ട് സ്വകാര്യ അഹങ്കാരങ്ങളാണ് മോഹൻലാലും എംജി ശ്രീകുമാറും. മോഹൻലാലിന്റെ ഹിറ്റ് ചിത്രങ്ങളിലെ ​ഗാനങ്ങൾക്ക് പിന്നിൽ എംജി ശ്രീകുമാറാണ്. മോഹന്‍ലാലിന്റെ രൂപത്തിന് ഏറെ യോജിച്ചതാണ് എം ജി ശ്രീകുമാറിന്റെ ശബ്ദം എന്ന് പലപ്പോഴും പറഞ്ഞു കേട്ടിട്ടും ഉണ്ട്. പറഞ്ഞു കേൾക്കുക മാത്രമല്ല വര്ഷങ്ങളായി ആ കൂട്ടുകെട്ടിന്റെ ആഴം നമ്മൾ അറിയുന്നതും ആണ്. ഇവരുടെ കുടുംബങ്ങള്‍ തമ്മിലും അടുത്ത സൗഹൃദമാണ്. ഇടയ്ക്കിടയ്ക്ക് ഒരുമിച്ച് യാത്രകള്‍ നടത്താറുണ്ട് മോഹന്‍ലാലും ശ്രീകുമാറും. ശ്രീക്കുട്ടനൊപ്പം പാട്ടുപാടിയും മോഹന്‍ലാല്‍ എത്താറുണ്ട്. സ്‌റ്റേജ് ഷോകളിലാണ് ഇരുവരും ഒരുമിച്ച് പാട്ടുമായെത്താറുള്ളത്. ആര് വിചാരിച്ചാലും തങ്ങളുടെ സൗഹൃദം തകര്‍ക്കാനാവില്ലെന്ന് ശ്രീകുമാര്‍ പറഞ്ഞിരുന്നു. ആ സൗഹൃദത്തിന്റെ കോമ്പിനേഷൻ ഇരുവരുടെയും ജന്മനക്ഷത്രത്തിലും കാത്ത് സൂക്ഷിച്ചു. ഇരുവരുടെയും ജന്മ നക്ഷത്രം രേവതിയാണ്.

ഇരുവരും പല തവണ ഒരുമിച്ച് പിറന്നാൾ ആഘോഷിച്ചിട്ടുണ്ട്. ഈ തവണത്തെ പിറന്നാൾ തനിക്ക് വളരെ സ്പെഷൽ ആണെന്നു പറയുകയാണ് എം.ജി ശ്രീകുമാർ. എനിക്കായി പിറന്നാൾ സദ്യ ഒരുക്കിയത് മോഹൻലാലാണ്.. പക്ഷെ അത് ലാൽ മറന്ന് പോയി. ഞാൻ പറഞ്ഞപ്പോഴാണ് അദ്ദേഹം അതിനെക്കുറിച്ച് ഓർത്തത്.
സംഭവം ഇങ്ങനെ.. ഇന്നലെ രാവിലെ തന്നെ ലാൽ എന്നെ ഫോണിൽ വിളിച്ച് അരമണിക്കൂറോളം ഞങ്ങൾ വിശേഷം സംസാരിച്ചു. ആരെങ്കിലും ജന്മദിന സമ്മാനം തന്നോയെന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു മലയാളത്തിന്റെ മഹാനടൻ ലാൽ എനിക്ക് സമ്മാനം തെന്നെന്ന്. ഞാനോ എന്ന് ലാൽ എന്നോട് അമ്പരപ്പോടെ തിരിച്ച് ചോദിച്ചു.

ഇത്തവണത്തെ പിറന്നാൾ സദ്യ നൽകിയത് ലാലാണ്. എനിക്കും പിന്നെ ‍ഞങ്ങളുടെ വളരെ അടുത്ത സുഹൃത്തുക്കളായ സുരേഷ് കുമാർ, മേനക സുരേഷ്, മണിയൻ പിള്ള രാജു എന്നിവർക്കും ഗംഭീരമായ സദ്യ എത്തിച്ചു കൊടുക്കണമെന്നായിരുന്നു ലാൽ നേരത്തെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇന്നലെ രാവിലെ ലാലിന്റെ സുഹൃത്തുക്കളിൽ ഒരാൾ എന്നെ വിളിച്ചു വീട്ടിൽ ആഹാരം ഒന്നും തയ്യാറാക്കണ്ട എന്നും ഭക്ഷണം വീട്ടിലെത്തുമെന്നും അറിയിച്ചിരുന്നു. പക്ഷേ ലാൽ അക്കാര്യം മറന്നു പോയി. ഞാൻ പറഞ്ഞപ്പോഴാണ് അദ്ദേഹം അതിനെക്കുറിച്ച് ഓർക്കുന്നത്

Karma News Network

Recent Posts

മനുഷ്യത്വമില്ലാത്ത അധികാരി അഥവാ രാജകുമാരി, മേയര്‍ ആര്യ രാജേന്ദ്രനെതിരേ ഹരീഷ് പേരടി

കെഎസ്‌ആർടിസി ഡ്രൈവറുമായുള്ള തർക്കത്തില്‍ മേ‌യർ ആര്യ രാജേന്ദ്രനെതിരേ നടൻ ഹരീഷ് പേരടി. നിയമത്തിന്‍റെ വഴി സ്വീകരിക്കാതെ കൊടി സുനിയുടെയും കിർമാണി…

20 mins ago

ഭർത്താവിന്‍റെ വീട്ടിലേക്ക് കുഞ്ഞുമായി ഇറങ്ങി, കാണാതായ അമ്മയും മകളും പുഴയിൽ മരിച്ച നിലയിൽ

തൃശൂർ : ഭർത്താവിന്‍റെ വീട്ടിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി. പാലാഴിയിൽ കാക്കമാട് പ്രദേശത്തെ…

32 mins ago

വോട്ട് മഷി വിരലിൽ വീണ് ഗുരുതരമായി പൊള്ളലേറ്റു, തൊലി പൊളിഞ്ഞുപോയി

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ മഷി പുരട്ടാനിരുന്നവരുടെ വിരലുകൾക്ക് മഷി വീണു ഗുരുതരമായി പൊള്ളലേറ്റു. ഫെറോക്കും കുറ്റ്യാടിയിലുമായിട്ടാണ് സംഭവം,തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വോട്ടർ മഷിതട്ടി…

49 mins ago

നടി കുടശ്ശനാട് കനകത്തിന് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം

നടി കുടശ്ശനാട് കനകത്തിന് ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. വാടക വീട്ടില്‍ നിന്ന് തലചായ്ക്കാന്‍ സ്വന്തമായൊരിടം എന്ന സ്വപ്‌നമാണ് സഫലമായിരിക്കുന്നത്.…

1 hour ago

ഐ.സി.യു പീഡനം, മുഖ്യമന്ത്രി ഇടപെട്ടിട്ടും നീതി കിട്ടിയില്ല,  അതിജീവിത വീണ്ടും സമരത്തില്‍

കോഴിക്കോട്: ഐ.സി.യു. പീഡനക്കേസിലെ അതിജീവിത വീണ്ടും സമരവുമായി തെരുവില്‍. സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിനുമുന്നില്‍ തിങ്കളാഴ്ച രാവിലെയാണ് വീണ്ടും സമരംതുടങ്ങിയത്.…

1 hour ago

മേയർ-ഡ്രൈവർ പോര്, പ്രധാനാ സാക്ഷിയായ ബസിലെ CCTV ക്യാമറയെ തഴഞ്ഞ് പോലീസ് അന്വേഷണം

തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡിലുണ്ടായ തർക്കത്തിന് പ്രധാനാ സാക്ഷിയായ കെ എസ്.ആര്‍.ടി.സി ബസിലെ CCTV ക്യാമറയെ തഴഞ്ഞു…

2 hours ago