ധന മന്ത്രി ഡോ തോമസ് ഐസക് ഹിന്ദു മത നിന്ദ നടത്തിയതായി ആരോപണം.ഓണവുമായി ബന്ധപ്പെട്ട് തോമസ് ഐസക് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പ്രസ്ഥാവനയാണ് വിവാദമായത്.വാമനനെ ചതിയന്‍ എന്നു വിളിച്ചതിനെതിരെ മത നിന്ദയും ഹിന്ദു മത വികാരത്തെ വൃണപ്പെടുത്തിയതും ആരോപിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് രംഗത്ത് വന്നത്.ഡോ തോമസ് ഐസക് തന്റെ ട്വീറ്റില്‍ പറയുന്നത് ഇങ്ങിനെയാണ്..ജാതിയിലോ മതത്തിലോ വിവേചനം കാണിക്കാത്ത മഹാബലിയെ ഞങ്ങള്‍ ആഘോഷിക്കുന്നു,അവനെ വഞ്ചിച്ച വാമനനല്ല…ട്വീറ്റില്‍ വാമനനേ ചതിയന്‍ എന്ന് വിളിച്ചതിനെതിര കെ.സുരേന്ദ്രന്റെ പ്രതികരണം ഇങ്ങിനെ…
ദശാവതാരങ്ങളിലൊന്നായ വാമനമൂര്‍ത്തി ചതിയനാണെന്ന് ഐസക്കിന് പറയാന്‍ കഴിയുന്നതെന്തുകൊണ്ടാണ്?മഹാവിഷ്ണുവിന്റെ അവതാരമാണ് വാമനന്‍.കോടാനുകോടി വിശ്വാസികളുടെ കണ്‍കണ്ട ദൈവം.ഐസക്കിന് മറ്റുമതസ്ഥരോട് ഈ സമീപനം എടുക്കാനാവുമോ?തൃക്കാക്കരയിലെ വാമന ക്ഷേത്രത്തിലാണ് ഓണത്തോടനുബന്ധിച്ചുള്ള ഏറ്റവും വലിയ ആഘോഷം നടക്കുന്നത്.തൃക്കാക്കരയപ്പനായ വാമനമൂര്‍ത്തിയെ നടുവില്‍ പ്രതിഷ്ഠിച്ച് അതിനു മുകളിലാണ് വിശ്വാസികള്‍ ഓണപ്പൂക്കളമിടുന്നത്.വാമനന്‍ മഹാവിഷ്ണു തന്നെയാണ്.മഹാവിഷ്ണുവിനെ ചതിയനെന്നു വിളിച്ച് ആക്ഷേപിച്ച തോമസ് ഐസക്ക് വിശ്വാസികളോട് മാപ്പു പറയണം.അനേകായിരം വിഷ്ണു ഭക്തരുടെ വോട്ടുകൊണ്ടാണ് ഐസക്ക് ജയിച്ചു മന്ത്രിയാവുന്നതെന്ന് ഓര്‍മ്മിക്കണം.
ചെന്നൈ : അഞ്ച് വയസ്സുകാരന്റെ ശ്വാസ നാളത്തിൽ കുടുങ്ങിയ എൽ ഇ ഡി ബൾബ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ചെന്നൈയിലാണ് സംഭവം.…
ജയറാമിന്റെ മകൾ മാളവികയുടെ വിവാഹം ആഘോഷമാക്കുകയാണ് ആരാധകർ, ഇന്ന് ഗുരുവായൂർ അമ്പലത്തിൽവെച്ചായിരുന്നു വിവാം. അച്ഛന്റെ മടിയിൽ ഇരുന്ന ചക്കിയെ നവനീത്…
ബെംഗളൂരു : കർണാടകയിലെ സ്റ്റോറിൽ കല്യാൺ ജുവലേഴ്സിൽ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.…
തലശ്ശേരി : 14 വയസ്സുക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ തലശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.തലശ്ശേരി നഗരസഭ സ്റ്റേഡിയം കെയർടേക്കർ…
കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം. ഫ്ലാറ്റിൽ നിന്ന് കുഞ്ഞിനെ…
റിയാദ് : പതിനെട്ടു വർഷമായി സൗദി ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന അബ്ദുൽ റഹീമിന് ദിയാധനം സ്വീകരിച്ച് മാപ്പുനൽകാൻ തയ്യാറെന്ന് മരണപ്പെട്ട…