topnews

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ മന്ത്രിയുടെ പരിശോധന; ആശുപത്രി സൂപ്രണ്ടിനെ സ്ഥലംമാറ്റി

തിരുവല്ല. താലൂക്ക് ആശുപത്രിയില്‍ മന്ത്രി വീണ ജോര്‍ജ് പരിശോധന നടത്തി. പരിശോധനയില്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടെന്ന് കണ്ടത്തിയതിനെ തുടര്‍ന്ന് സൂപ്രണ്ട് അജയ മോഹനെ ചെങ്ങന്നൂരിലേക്ക് സ്ഥലംമാറ്റി.

മന്ത്രിയുടെ സന്ദര്‍ശനം നടത്തുമ്പോള്‍ രണ്ട് ഒപികള്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. നിരവധി രോഗികളായിരുന്നു ആശുപത്രിയില്‍ ആ സമയത്ത് ഉണ്ടായിരുന്നത്. ആവശ്യത്തിന് മരുന്ന് ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല.

രജിസ്ട്രറില്‍ ഒപ്പിട്ട ശേഷം പല ഡോക്ടര്‍മാരും പുറത്ത് പോയതായി മന്ത്രി കണ്ടെത്തി. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് ഉള്‍പ്പെടെയുള്ളവ ശരിയായ രീതിയിലല്ല പ്രവര്‍ത്തിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. ജീവനക്കാര്‍ കുറവാണെങ്കില്‍ താല്ക്കാലിക ജീവനക്കാരെ നിയമിക്കാത്തത് എന്താണെന്ന് മന്ത്രി ചോദിച്ചു.

ആശുപത്രിയുടെ പ്രവര്‍ത്തനത്തില്‍ വീഴ്ചകണ്ടെത്തിയതിനെ തുടര്‍ന്ന് സൂപ്രണ്ടിനെ സ്ഥലം മാറ്റി അടിയന്തര ഉത്തരവിറക്കി. ആശുപത്രിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് എംഎല്‍എ അടക്കം പരാതി നല്‍കിയതായിട്ടാണ് വിവരം.

Karma News Network

Recent Posts

പ്രധാനമന്ത്രിയുടെ വിവേകാനന്ദപ്പാറയിലെ 45 മണിക്കൂർ ധ്യാനം ഇന്ന് അവസാനിക്കും, വാരാണസിയിലേക്ക് തിരിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരിയിലെ ധ്യാനം ഇന്ന് അവസാനിക്കും. വൈകീട്ട് മൂന്നരയ്ക്ക് ധ്യാനം അവസാനിപ്പിക്കുന്ന മോദി കന്യാകുമാരിയിൽനിന്ന് ഹെലികോപ്റ്റർ മാർഗം…

52 seconds ago

വിവേകാനന്ദ പാറ ഇനി അസ്സല്ലൊരു മെഡിറ്റേഷൻ സ്പോട്ട് ആവും, ധ്യാനത്തിൽ കിട്ടുന്ന വെളിപാട് എന്തായിരിക്കും എന്നത് മാത്രമാണ് ഇനി അറിയാനുള്ളത്- അഞ്ജു പാർവതി

കന്യാകുമാരി വിവേകാനന്ദപ്പാറയിൽ ധ്യാനം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേത്രത്തിനുള്ളിൽ മോദി ധ്യാനിക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തു വന്നിരുന്നു. പിന്നാലെ…

33 mins ago

രാജ്യം ഇന്ന് അവസാനഘട്ട വോട്ടെടുപ്പിന്, 57 മണ്ഡലങ്ങൾ പോളിങ് ബൂത്തിൽ

മൂന്ന് മാസം നീണ്ടുനിന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് ഇന്ന് സമാപനം. അവസാനഘട്ട ഘട്ട വോട്ടെടുപ്പിൽ 57 മണ്ഡലങ്ങൾ പോളിങ് ബൂത്തിലെത്തും. ചൊവ്വാഴ്ചയാണ്…

1 hour ago

ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങൾ മോഷ്ടിക്കുന്ന യുവാക്കൾ പിടിയിൽ

എറണാകുളം: ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങൾ മോഷ്ടിക്കുന്ന യുവാക്കൾ പിടിയിൽ. നേര്യമംഗലം പിറക്കുന്നം സ്വദേശി പ്രവീണ്‍ (24), കുട്ടമംഗലം നെല്ലിമറ്റം സ്വദേശി വിഷ്ണു…

10 hours ago

ബന്ദികളേ തരാം വെടിയൊന്ന് നിർത്തോ, റഫയിൽ നിന്ന് ഹമാസ്

എല്ലാ കണ്ണുകളും റഫയിലേക്ക് നോക്കുക എന്നുള്ള ഇസ്രായേൽ വിരുദ്ധരുടെ പ്രചരണം അത് തന്നെയാണ് വീണ്ടും ചർച്ചയാവുന്നത് . ഹമാസിനെതിരായിട്ടുള്ള യുദ്ധം…

11 hours ago

ഇടുക്കി നാടുകാണിയിൽ മണ്ണിടിച്ചിൽ, കാറിന് മുകളിൽ മണ്ണിടിഞ്ഞ് വീണു, യാത്രക്കാരെ രക്ഷപ്പെടുത്തി

ഇടുക്കി: അതിശക്തമായ മഴയെത്തുടർന്ന് നാടുകാണി സംസ്ഥാന പാതയിൽ കാറിന് മുകളിൽ മണ്ണിടിഞ്ഞ് വീണു. കാറിലുണ്ടായിരുന്നവരെ രക്ഷപെടുത്തി. കനത്ത മഴയുടെ പശ്ചാത്തലത്തിൽ…

11 hours ago