kerala

മന്ത്രിമാരുടെ ഫയലുമായി രാജ്ഭവനില്‍ മന്ത്രിമാർ വന്നാൽ മതി.

ഇനി പിണറായി സർക്കാരിന്റെ ഒരു കളിയും കേരള ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനോട് നടക്കില്ല. പിണറായി യുടെ ഓർഡിനൻസ് ഭരണത്തെപ്പറ്റി
ഗവര്‍ണർ നേരത്തെ തന്നെ അളന്നു കുറിച്ച് പഠിച്ചു കഴിഞ്ഞിരിക്കുന്നു. സ്വന്തക്കാർക്കും സ്വന്തം പാർട്ടിക്കാർക്കും മാത്രം നിയമനങ്ങളും സഹായങ്ങളും വാരിക്കോരിയെറിയുന്ന പിണറായിയുടെ മന്ത്രി സഭങ്ങളുടെ ഫയലുകൾ എല്ലാം ഇനി അത്രപെട്ടെന്ന് ഗവർണർ കണ്ണും പൂട്ടി വിശ്വസിച്ച് ഒപ്പിട്ടു കൊടുക്കില്ല. അതിന്റെ മുന്നറിയിപ്പാണ് ഏറ്റവും ഒടുവിൽ ഗവര്‍ണർ പറഞ്ഞിരിക്കുന്നതിന്റെ പൊരുൾ.

മൂർഖൻ പാമ്പിനെയാണ് പിണറായി സഖാക്കൾ നോവിച്ചുവിട്ടതെന്ന് ഇനി എണ്ണി എണ്ണി അറിയാൻ പോവുകയാണ്. അമ്മാതിരി പണിയാണ് ഇപ്പോൾ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യനും കൂട്ടാളികൾക്കും കൊടുത്തിരിക്കുന്നത്. ഇത്രയും നാൾ മന്ത്രിമാരുടെ ഫയൽലുമായി ഏതേലും പെഴ്‌സനല്‍ സ്റ്റാഫ് രാജ്ഭവനില്‍ എത്തിയാൽ മതിയായിരുന്നു. കാര്യങ്ങൾ എല്ലാം പഠിച്ചു ഗവര്‍ണര്‍ അത് അംഗീകരിച്ചു ഫയലുകൾ പാസ്സാക്കി കൊടുക്കുമായിരുന്നു. പക്ഷെ ഇനി അങ്ങനെയല്ല മന്ത്രിമാരുടെ ഫയൽ ഉം താങ്ങി ഇനി ഒരു പെഴ്‌സനല്‍ സ്റ്റാഫും രാജ്ഭവൻ്റെ പടി ചവിട്ടരുത്. ഇനി ഒപ്പും മറ്റും വേണമെന്നുള്ളവർ അതാത് ഫയലുമായി അതായതു മന്ത്രിമാര്‍ തന്നെ രാജ്ഭവനില്‍ തന്റെ കണ്മുന്നിൽ വരണമെന്ന് പറഞ്ഞിരിക്കുകയാണ് ഗവർണർ.

പഴയ പരിപാടി – അതായത് ആരേലും അയച്ചു കാര്യം നേടാം എന്ന് ആരും കരുതണ്ട എന്ന കടുപ്പിച്ച നിലപട് എടുത്തിരിക്കുകയാണ് ഗവര്‍ണര്‍. ഇക്കാര്യം രാജ്ഭവനില്‍ നിന്നു ചീഫ് സെക്രട്ടറിയെ രേഖാമൂലം അറിയിച്ചിരിക്കുകയാണ്. ഗവര്‍ണര്‍ പറയുന്നത് ഇങ്ങനെ ”ഇന്നു രാവിലെയും മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നു വിളി വന്നിരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടിയോ മറ്റേതെങ്കിലും മന്ത്രിക്കു വേണ്ടിയോ പെഴ്‌സനല്‍ സ്റ്റാഫ് വരേണ്ടതില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

വെയ്റ്റിങ് റൂമിന് അപ്പുറത്തേക്ക് അവര്‍ക്ക് അനുമതി നല്‍കില്ല. മന്ത്രിമാര്‍ വരട്ടെ, അവര്‍ക്ക് കാര്യങ്ങള്‍ വിശദീകരിക്കാനാവില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ അയയ്ക്കട്ടെ” എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. കൂടാതെ മന്ത്രിമാരുടെ ഓഫിസില്‍ പാര്‍ട്ടി നിയമിക്കുന്ന പെഴ്‌സനല്‍ സ്റ്റാഫ് ആണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഫയലിലെ കാര്യങ്ങള്‍ ഗവര്‍ണറോടു വിശദീകരിക്കേണ്ടത് മന്ത്രിമാരാണ്. ഗവര്‍ണറെ കൃത്യമായി കാര്യങ്ങള്‍ അറിയിക്കുകയെന്നത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. പലവട്ടം ഓര്‍മിപ്പിച്ചിട്ടും സര്‍ക്കാര്‍ അതു ചെയ്യുന്നില്ല. സംശയങ്ങളുള്ള ഒരു ഫയലിലും ഇനി ഒപ്പിടില്ല, അതെല്ലാം മന്ത്രിമാര്‍ വന്നു വിശദീകരിക്കട്ടെ- ഗവര്‍ണര്‍ വ്യക്തമാക്കി.

പേഴ്‌സനല്‍ സ്റ്റാഫിനെ അയയ്ക്കുന്നതിനു പകരം മന്ത്രിമാര്‍ നേരിട്ടു വരണമെന്ന് വ്യക്തമാക്കി ബുധനാഴ്ചയാണ്, ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തു നൽകുന്നത്. വകുപ്പു സെക്രട്ടറിമാരെയും മന്ത്രിമാര്‍ക്ക് ഒപ്പം കൂട്ടാമെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ ‘ഗവർണർ ഒപ്പിട്ടില്ലെങ്കിൽ എന്തുചെയ്യും? എന്ന ചർച്ചയാണ് സിപിഎം ൽ പലരും ഉറക്കം കെട്ട് നടത്തുന്നത്. ബില്ലുകളിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ പ്രതിസന്ധിയുണ്ടാകുമെന്ന് ഉറപ്പാണ്. ലോകായുക്ത ഭേദഗതി ബില്ലിലാണ് പാർട്ടിയുടെ ആശങ്ക. ലോകായുക്ത ബില്ല് പാസ്സാക്കിയെടുക്കാനായില്ലെങ്കിൽ സംഗതി ആകെ കുഴങ്ങും. പല പ്രമുഖരും ലോകായുക്തയുടെ വിധി വരുന്നതോടെ കസേര തെറിക്കുന്ന അവസ്ഥയിലും ആവും.

കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെയാണ് ഗവർണർ തന്റെ നിലപാടുകൾ കടുപ്പിച്ചതെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞതോടെയാണ് നെഹ്‌റു ട്രോഫി കാണാൻ അമിത് ഷായെ ക്ഷണിക്കുന്നതിലേക്ക് വരെ മുഖ്യമന്ത്രി ഇറങ്ങി വന്നിരിക്കുന്നത്. ഏതായാലും പൊട്ടത്തരങ്ങൾ മാത്രം മുഖ്യന് ഓതിക്കൊടുത്തിരുന്ന ബുധ്ധിജീവിക്കൂട്ടം തലപുകഞ്ഞു ആലോചിക്കുകയാണ്. നിലവിലുള്ള പ്രതിസന്ധി മറികടക്കാൻ എന്താണൊരു വഴി? എന്താണൊരു മാർഗം? ഉറക്കമില്ലാത്ത രാത്രികളാണ് പലർക്കും.

Karma News Network

Recent Posts

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം: കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

42 seconds ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

25 mins ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

32 mins ago

കളിയിക്കവിള കൊലപാതം, പ്രതി കസ്റ്റഡിയിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

53 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

1 hour ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

2 hours ago