കൊച്ചിയിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം, അറസ്റ്റ്

എറണാകുളം : സ്‌കൂൾ വിദ്യാർത്ഥിനിയ്‌ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ രണ്ട് പേർ അറസ്റ്റിൽ. കൊച്ചി പനങ്ങാട് സ്വദേശി മഹേഷ്, നെട്ടൂർ സ്വദേശി അഫ്‌സൽ എന്നിവരാണ് അറസ്റ്റിലായത്. ക്ഷേത്രോത്സവം കഴിഞ്ഞ് രാത്രി ഒറ്റയ്‌ക്ക് വീട്ടിലേക്ക് മടങ്ങവെയാണ് പ്ലസ് വൺ വിദ്യാർത്ഥിയോടാണ് ഇവർ അതിക്രമം കാട്ടിയത്.

പ്രതികൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രോത്സവം കഴിഞ്ഞ് രാത്രി തനിയെ വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം. ബൈക്കിൽ ലിഫ്റ്റ് നൽകി കടത്തിക്കൊണ്ടുപോയി പീഡിപ്പിക്കാനായിരുന്നു ശ്രമം.

അരൂരിലെ വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിയ്‌ക്ക് കുണ്ടന്നൂരിൽ നിന്നാണ് ലിഫ്റ്റ് നൽകിയത്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതികളെ ഉടനടി പിടികൂടുകയായിരുന്നു. പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.