topnews

ബക്രീദിന് ഇളവ് ഓണത്തിനും ക്രിസ്തുമസിനും അടച്ചിടല്‍; ഇത് ശരിയായ രീതിയല്ലെന്ന് വി മുരളീധരന്‍

സംസ്ഥാനത്ത് ബക്രീദിന് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച നടപടിയില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ബക്രീദിന് ലോക്ഡൗണിന് ഇളവ് നല്‍കുക, ഓണത്തിനും ക്രിസ്തുമസിനും അടച്ചിടല്‍ ഇതാണ് സംസ്ഥാനത്തെ രീതിയെന്നും അദ്ദേഹം വിമര്‍ശിച്ചു. സര്‍ക്കാര്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഇളവുകള്‍ കൊടുത്തു വ്യാപാരികള്‍ നേരിടുന്നത് വലിയ പ്രതിസന്ധി ആണ്. ഇത്തരത്തില്‍ കുറുക്കു വഴികള്‍ തേടുന്നത് സര്‍ക്കാരിന് നല്ലതല്ല. ഇതിനായി ശാസ്ത്രീയ വഴികള്‍ തേടണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. ഒരാഴ്ച അടച്ചിട്ടു ഒരുദിവസം തുറക്കുമ്പോള്‍ കൂടുതല്‍ അപകടം ഉണ്ടാക്കും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കൊറോണയെ ഉപയോഗിക്കരുതെന്നും മുരളീധരന്‍ പറഞ്ഞു.

പ്രതിഷേധിക്കുന്നവര്‍ക്ക് ലോക്ഡൗണില്‍ ഇളവും ഇല്ലാത്തവര്‍ക്ക് ഇളവുമില്ലാത്ത സ്ഥിതിക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും മുരളീധരന്‍ ആരോപിച്ചു. കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നത് ആണ് കേള്‍ക്കുന്നതെന്നും വി.മുരളീധരന്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണ്ണ പരാജയമാണെന്നും ഇതിലൂടെ ജനങ്ങളെ കുരുതി കൊടുക്കുകയാണെന്നും വി.മുരളീധരന്‍ കുറ്റപ്പെടുത്തി.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ സമീപനം മാറ്റണം. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനയുടേയും കേന്ദ്ര സര്‍ക്കാരിന്റേയും നിര്‍ദേശങ്ങളുണ്ട്. പ്രധാനമന്ത്രി ഇന്നലേയും മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രത്യേകമായി ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചു. ശനിയും ഞായറും അടച്ചിടുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

Karma News Editorial

Recent Posts

കാനഡയിൽ കൊല്ലപ്പെട്ട ഡോണയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും, ഭര്‍ത്താവ് ലാൽ ഇന്ത്യയിൽ?

കാനഡയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിനി ഡോണയുടെ സംസ്‌കാരം ഇന്ന് നടക്കും. ഡോണയെ കൊലപ്പെടുത്തിയ ഭർത്താവ് ലാൽ കെ.പൗലോസിനായി ലുക്ക് ഔട്ട്…

2 seconds ago

മീരയെക്കാൾ പ്രായം കുറവ് വിപിന്, കൂടാതെ മൂന്നാം വിവാഹവും, സോഷ്യൽ മീഡിയയിൽ തകർപ്പൻ ചർച്ച

കഴിഞ്ഞ ദിവസമാണ് നടി മീര വാസുദേവൻ വീണ്ടും വിവാഹിതയായ വിവരം സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്. സീരിയൽ ക്യാമറാമാൻ വിപിൻ…

30 mins ago

വേനൽ മഴയുടെ ശക്തി കുറയുന്നു, ഒറ്റപ്പെട്ട ഇടങ്ങളിൽ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴയുടെ ശക്തി കുറയുന്നു. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…

1 hour ago

ഗുരുവായൂർ അമ്പല നടയിൽ, ജന്മദിനത്തിൽ ഭാര്യക്കൊപ്പം​ ​ഗുരുവായൂർ ദർശനം നടത്തി എംജി ശ്രീകുമാർ

മലയാളികൾക്ക് പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. കഴിഞ്ഞ ദിവസമാണ് എംജി 67ാം ജന്മജിനം ആഘോഷിച്ചത്. ​എല്ലാ ജന്മദിനത്തിനും എംജി ശ്രീകുമാർ…

2 hours ago

ബാർ കോഴ, എക്സൈസ് മന്ത്രി എംബി രാജേഷിനൊപ്പം മരുമകൻ റിയാസിനും കുരുക്ക്

ബാർ കോഴയിൽ എക്സൈസ് മന്ത്രി എംബി രാജേഷിനൊപ്പം മരുമകൻ റിയാസിനും കുരുക്ക് ,മദ്യനയം പൊളിച്ചെഴുതി ബാറുടമകൾക്ക് അനുകൂലമാക്കാമെന്ന് വാഗ്ദാനം ചെയ്ത…

10 hours ago

ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുന്നതാണ് ഇൻഡി സഖ്യത്തിന്റെ പതിവ് ശൈലി, മോദി

കോൺഗ്രസ് ജനങ്ങളെ വഞ്ചിക്കുന്നു ,സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം അടിസ്ഥാന സൗകര്യങ്ങൾ പോലും വർദ്ധിപ്പിക്കാതെ ജനങ്ങളെ കൊള്ളയടിക്കുകയാണ് കോൺഗ്രസ്,ഇൻഡി സഖ്യത്തെ രൂക്ഷമായി…

10 hours ago