topnews

സുധാകരനും വിഡി സതീശനും ധൈര്യമുണ്ടോ? എയ്ഡഡ് സ്‌കൂള്‍ കോളേജുകളിലെ നിയമനത്തെ പിഎസ്സി വഴിയാക്കാന്‍ ആവശ്യപ്പെടാന്‍; എംകെ സലീം

സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും നല്കുന്ന എല്ലാ സ്വകാര്യ സുകൂള്‍ കോളേജുകളിലെയും നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണം എന്ന് ഇതുമായി ബന്ധപ്പെട്ട് നിയമ പോരാട്ടം നടത്തുന്ന എം.കെ സലിം. സര്‍ക്കാര്‍ ശബളം നല്കുന്ന എയ്ഡഡ് സ്‌കൂളിലും കോളേജിലും മാനേജ്‌മെന്റുകള്‍ 50 ലക്ഷം മുതല്‍ 1 കോടിയിലധികം രൂപ വരെ കോഴ വാങ്ങി നിയമനം നടത്തുന്നു. പത്താക്‌ളാസ് തോറ്റവരും, പി എസ് സി പരീക്ഷ എഴുതാത്തവരും എല്ലാം കുട്ടികളേ പഠിപ്പിക്കാന്‍ എത്തുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിയമ പോരാട്ടം നടത്തുന്ന കൊല്ലം എം കെ സലിം കര്‍മ്മ ന്യൂസിനോട് പറഞ്ഞതിങ്ങനെ

തലയും വാലുമില്ലാതെ ഉടല്‍ മാത്രമുള്ള കോണ്‍ഗ്രസിന് ജീവന്‍ നല്‍കാനാണ് വിഡി സതീശന്‍ ഗ്രൂപ്പുകളൊന്നും നോക്കാതെ ഹൈക്കമാന്‍ഡ് പ്രതിപക്ഷ നേതാവാക്കിയത്. അണികള്‍ക്ക് വേണ്ടി സംസാരിക്കുന്ന കെ സുധാകരനും നേതൃസ്ഥാനത്ത് വന്നിരിക്കുന്നു. പക്ഷെ ഇവരോട് ചോദിക്കാനുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിണറായി ചില കാര്യങ്ങള്‍ കേരളത്തിന് കാണിച്ചു തന്നു. അരമനയില്‍ കേറി പാതിരിമാരുടെയും അച്ചന്‍മാരുടെയും കൈ മുത്താനും വെള്ളാപ്പള്ളി നടേശന്റെ വീട്ടില്‍ പോയി കുമ്പിടാനും തങ്ങളെ വീട്ടില്‍ പോയി കൈ മുത്താനും ചെയ്തില്ലെങ്കിലും ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിക്കും എന്നുള്ള കാര്യം പിണറായി കാണിച്ചു തന്നു.

ഈ പിണറായിയോട് കെ സുധാകരനും വിഡി സതീശനും ചോദിക്കണം നിയമസഭയില്‍.കഴിഞ്ഞ 65 വര്‍ഷമായി കേരളത്തില്‍ നടക്കുന്ന വലിയ അനീതിയാണ്, അല്ലെങ്കില്‍ പട്ടാപ്പകല്‍ കൊള്ളയാണ് സര്‍ക്കാര്‍ ശബളം നല്കുന്ന എയ്ഡഡ് സ്‌കൂളിലും കോളേജിലും നടക്കുന്നത്. ഈ സമുദായ സംഘടനകള്‍ അടക്കി വാഴുന്ന ഏരിയയാണ് എയ്ഡഡ് സ്‌കൂളുകളും കോളേജുകളും. എന്നാല്‍ 65 വര്‍ഷമായി ഇപ്പോഴും ലക്ഷങ്ങള്‍ കൊടുത്താലെ അധായപക നിയമനം നടക്കൂ.

Karma News Network

Recent Posts

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

16 mins ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

58 mins ago

കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങി, പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. കൊടലൂർ പെരികാട്ട് കുളത്തിൽ ഇന്ന്…

2 hours ago

എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

ബംഗളൂരു: സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹാസന്‍…

2 hours ago

മലബാർ പ്ലസ് വൺ സീറ്റ് വിഷയം, വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. മലബാർ പ്ലസ് വൺ…

3 hours ago

16ാം വിവാഹ വാർഷികം ആഘോഷിച്ച് ഹരീഷ് കണാരൻ, കൂടെ ഒരു കാറും സ്വന്തമാക്കി

പതിനാറാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഹരീഷ് കണരാൻ‌. വിവാഹ വാര്‍ഷികത്തില്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടെ നടന്‍ പങ്കുവയ്ക്കുന്നുണ്ട്. 'ഇന്ന്…

3 hours ago