topnews

ഈ നാറിയെ പേറാൻ പോകേണ്ട, ഗവര്‍ണര്‍ക്കെതിരെ അധിക്ഷേപവുമായി എം.എം മണി

ഗവർണർക്കെതിരെ അധിക്ഷേപ പരാമർശവുമായി എം.എം മണി എം.എൽ.എ. ഭൂനിയമ ഭേദഗതിയിൽ ഒപ്പുവയ്‍ക്കാത്ത ഗവർണർ നാറിയാന്നെന്നായിരുന്നു വിവാദ പരാമര്‍ശം. ഇടുക്കി ജില്ലയിൽ പ്രവേശിക്കുന്നത് പെറപ്പ് പണിയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ പാസാക്കിയ നിയമം പാസാക്കാത്ത നാറിയെ കച്ചവടക്കാർ വിളിച്ചു പുളിശ്ശേരി കൊടുത്ത് സ്വീകരിക്കുന്നത് ശുദ്ധ മര്യാദക്കേടാണ്. ഇതു ശരിയല്ല. ഈ നാറിയെ പേറാൻ നിങ്ങൾ പോകേണ്ട കാര്യമല്ല. ചെയ്യുന്നത് മര്യാദക്കേടാണ്.

ഇടുക്കി ജില്ലയിലെ ജനങ്ങളുടെ ആസനത്തിൽ ആപ്പടിക്കുന്ന പരിപാടിയാണ് ഗവർണർ ചെയ്തുകൊണ്ടിരിക്കുന്നത്. അങ്ങനെയൊരാളെ പൊന്നുകൊണ്ട് പുളിശ്ശേരി വച്ചു സ്വീകരിക്കുന്നത് മര്യാദക്കേടാണ്. ഗവർണർ നമുക്കിട്ടു പണിയുന്നു. എന്നിട്ടു നമ്മുടെ സുഹൃത്തുക്കളായ കച്ചവടക്കാർ അദ്ദേഹത്തെ സ്വീകരിക്കുന്നു.

ഭൂപരിഷ്‌ക്കരണ നിയമം ഭേദഗതി ചെയ്തത് നിയമസഭ പാസാക്കിയതാണ്. അതിൽ ഗവർണർ ഒപ്പിടണം. അതു ചെയ്യാത്ത ഗവർണർ ഇടുക്കിയിൽ പ്രവേശിക്കുന്നത് ഇവിടത്തെ ജനങ്ങളുടെ മുഖത്ത് കരിവാരിത്തേക്കുന്ന അഞ്ചാംതരം, ഒരുമാതിരി പെറപ്പു പരിപാടിയാണ്. അതു നിസ്സാര കാര്യമല്ല. ഉത്തരേന്ത്യയിൽ വന്നുകിടക്കുന്ന ഒരുത്തൻ. വിവരമില്ലാത്തവനാണെന്നും മണി ആക്ഷേപിച്ചു.

ഒന്‍പതിന് ഇടതുപക്ഷത്തിന്റെ രാജ്ഭവൻ മാർച്ച് നിലനിൽക്കെ ഗവർണറെ തൊടുപുഴയിലേക്ക് ക്ഷണിച്ചത് ശരിയായില്ലെന്നും എം.എം മണി വിമര്‍ശിച്ചു. ഒൻപതിന് തൊടുപുഴയിൽ നടക്കുന്ന വ്യാപാരി വ്യവസായി സമിതിയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് ഗവർണർ എത്തുന്നത്. ഇതിനെതിരെ ചൊവ്വാഴ്ച എൽ.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

Karma News Network

Recent Posts

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്; നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

3 mins ago

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

31 mins ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

1 hour ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

2 hours ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

2 hours ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

3 hours ago