ഭൂട്ടാനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്തോഷത്തിന്റെ സന്ദേശമാണ് ഭൂട്ടാന് ലോകത്തിന് നല്കിക്കൊണ്ടിരിക്കുന്നതെന്ന് ഭൂട്ടാന് റോയല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മോദി പറഞ്ഞു.
ഇന്ത്യയിലെയും ഭൂട്ടാനിലെയും ജനങ്ങള്‍ക്കിടയില്‍ പ്രത്യേക അടുപ്പമുണ്ട്. ഭൂമിശാസ്ത്രപരമായി മാത്രമല്ല ചരിത്രപരമായും സാംസ്കാരികമായും ഇന്ത്യ ഭൂട്ടാനോട് അടുത്തുനില്‍ക്കുന്നുവെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെക്കുറിച്ചും ചന്ദ്രയാന്‍ ദൗത്യത്തെക്കുറിച്ചും മോദി വിദ്യാര്‍ഥികളോട് വിശദീകരിച്ചു. നേരത്തേ, ഇന്ത്യയുടെ സഹായത്തോടെ ഭൂട്ടാനില്‍ ആരംഭിച്ച ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം മോദി നിര്‍വഹിച്ചിരുന്നു. ജലവൈദ്യുത മേഖലയില്‍ ഭൂട്ടാന് നല്കുന്ന സഹകരണം ഇന്ത്യക്ക് വലുതെന്നും പ്രധാനമന്ത്രി പറഞ്ഞു. 740 മെഗാവാട്ടിന്റെ പദ്ധതിയാണ് ഇന്ത്യയുടെ സഹായത്തോടെ പൂര്‍ത്തീകരിച്ചത്.
‘എക്സാം വാരിയേഴ്സ്’ എന്ന തന്റെ പുസ്തകത്തിന്റെ ഭൂരിഭാഗവുംബുദ്ധന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടുള്ളതാണ്. പ്രത്യേകിച്ച് പോസിറ്റിവിറ്റിയുടെ പ്രധാന്യവുംഭയത്തെ മറികടന്ന് ഒറ്റയ്ക്ക് ജീവിക്കുന്നതും’, അദ്ദേഹം പറഞ്ഞു.
“130 കോടി ഇന്ത്യന്‍ സുഹൃത്തുക്കള്‍ ഭൂട്ടാന്റെ വളര്‍ച്ചയേയും പരിശ്രമത്തേയും നോക്കി കാണുക മാത്രമല്ല സന്തോഷത്തോടെയും അഭിമാനത്തോട് കൂടിയും നിങ്ങള്‍ക്ക് ധൈര്യവും നല്കുന്നു. അവര്‍ നിങ്ങളുടെ പങ്കാളികളാകും. നിങ്ങളുമായി പങ്കിടുകയും നിങ്ങളില്‍ നിന്ന് പഠിക്കുകയും ചെയ്യുന്നു”.
ദ്വിദിന സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് മോദി ഭൂട്ടാനിലെത്തിയത്. ഭൂട്ടാന് പ്രധാനമന്ത്രി ലോട്ടായ് ഷെറിങ്ങുമായി മോദി ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. റൂപേ കാര്‍ഡ് സേവനം ഭൂട്ടാനില്‍ അവതരിപ്പിച്ച മോദി ഒമ്ബതുധാരണാപത്രങ്ങളിലും ഊര്‍ജക്കൈമാറ്റ കരാറിലും ഒപ്പുവെച്ചു.
കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിനെയും രക്തസാക്ഷിയാക്കി സിപിഎം. പാനൂർ കിഴക്കുവയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം എം.…
കേരളത്തിന്റെ മുഖ്യമന്ത്രി കസേര പിടിക്കാൻ ബിജെപി സജ്ജമായി,സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ മുന്നറിയിപ്പു നല്കി ശോഭാ സുരേന്ദ്രൻ. കേരളത്തിലെ മുഖ്യമന്ത്രികസേരയ്ക്കായി…
ന്യൂഡൽഹി∙ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ച സംഭവത്തിൽ ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. ഏപ്രിൽ 28ന്…
തിരുവനന്തപുരം: ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഏജൻ്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി…
ആലപ്പുഴ: തന്നേക്കാൾ ജൂനിയറായ എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. നന്ദകുമാറിനെ…
ഒരു വർഷമായി അരിക്കൊമ്പനെ നാടുകടത്തിയിട്ട്. ജീവനോടെയുണ്ടോ, ഉത്തരമില്ലാത്ത സർക്കാരിനെതിരെ ഉപവാസസമരവുമായി വോയിസ് ഫോർ ആനിമൽസ് ന്ന സംഘടന. ഒരു കൂട്ടം…