topnews

മോദിക്ക് ശേഷം അമിത്ഷാ, സുരേഷ് ഗോപി 72 അംഗ മന്ത്രിസഭയിൽ 51മത്

പുതിയ നരേന്ദ്ര മോദി മന്ത്രി സഭയുടെ വിശദാംശങ്ങൾ ഇങ്ങിനെ. 30 ക്യാബിനറ്റ് മന്ത്രിമാർ ആണുള്ളത്. ക്യാബിനറ്റ് മന്ത്രിമാർ കഴിഞ്ഞാൽ പിന്നീട് റാങ്കിൽ മുതിർന്നവർ സ്വന്തന്ത്ര ചുമതലയുള്ള സഹ മന്ത്രിമാരാണ്‌. ഇവർ സഹ മന്ത്രിമാർ എന്ന പദവിയിൽ അല്ല. ഈ 5 പേർക്കും അവരുടെ വകുപ്പിൽ മുതിർന്ന മന്ത്രിമാർ ഉണ്ടാവില്ല. ഇത്തരത്തിൽ 5 സ്വന്തത്ര ചുമതലയുള്ള മന്ത്രിമാരുണ്ട്. ഇതിനും താഴെ മൂന്നാം നിരയിൽ 36 സഹമന്ത്രിമാർ.

പ്രധാനമന്ത്രി അടക്കം 72 പേരാണ്‌ ടീം മോദി യുടെ മൂന്നാം ടേമിൽ ഇന്ത്യ ഭരിക്കാൻ ഉള്ളത്.കേരളത്തിൽ നിന്നുള്ള സുരേഷ് ഗോപിയും ജോർജ് കുരിയനും ഇതിൽ മൂന്നാം സ്ഥാനത്ത് ഉള്ള സഹമന്ത്രിമാരാണ്‌. 35 അംഗ സഹമമന്ത്രിമാരുടെ രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ പട്ടികയിൽ സുരേഷ് ഗോപിക്ക് 16മത് സ്ഥാനമാണ്‌. ജോർജ് കുരിയനു ആകട്ടേ 35മത് സ്ഥനമാണ്‌ ഉള്ളത്.72 അംഗ മന്ത്രി സഭയിൽ പട്ടികയിൽ 51മതായാണ്‌ സുരേഷ് ഗോപിയുടെ സ്ഥാനം ഉള്ളത്

നിലവിൽ ഉള്ള നരേന്ദ്ര മോദിയുടെ ക്യാബിനറ്റിൽ മോദി കഴിഞ്ഞാൽ ഒന്നാം സ്ഥാനം അമിത്ഷായ്ക്കാണ്‌. എന്നാൽ സീനിയർ ലിസ്റ്റിൽ ഒന്നാം സ്ഥാനം രാജ് നാഥ് സിങ്ങിനാണ്‌. മോദിക്ക് അടുത്ത് സീറ്റ് വരിക രാജ് നാഥ് സിങ്ങിനായിരിക്കും. എന്നാൽ മന്ത്രി സഭയിലെ രണ്ടാമൻ അമിത് ഷായും മൂന്നാമൻ രാജ് നാഥ് സിങ്ങും ആയിരിക്കും.

മോദി മന്ത്രി സഭയിലെ മൂന്നാം സ്ഥാനം നിർമലാ സീതരാമൻ ആകും. നിർമല സീതാരാമൻ തിരഞ്ഞെടുക്കപ്പെട്ടയാളല്ല.രാജ്യ സഭ വഴി എത്തിയ ആളാണ്‌. മോദി മന്ത്രിസഭയിലെ ശക്തയായ സ്ത്രീ സാന്നിധ്യം കൂടിയാണ്‌ നിർമല സീതാ രാമൻ. നാലാ സ്ഥാനം വരിക നിധിൻ ഗഡ്കരിക്കായിരിക്കും.

നിധിൻ ഗഡ്കരി മോദിയിൽ നിന്നും വ്യത്യസ്ത ശൈലി ആണ്‌. പലപ്പോഴും മോദിയുടെ കൂട്ടത്തിൽ നിന്നും അല്പം വഴി തെറ്റി നടക്കുന്ന ആൾ. നിധിൻ ഗഡ്കരി പലപ്പോഴും മോദിയുടെ അപ്രീതി വാങ്ങിയിട്ടുണ്ട് എങ്കിലും മോദിക്ക് നടപടി ഒന്നും എടുക്കാറില്ല എന്ന് മാത്രമല്ല നിധിൻ ഗഡ്കരിയേ തൊടാൻ മോദിക്ക് ആകില്ല. നിധിൻ ഗഡ്കരിക്കാണ്‌ ഏറ്റവും കൂടുതൽ ആർ എസ് എസ് ബാക്ക് സപോർട്ട് ഉള്ളത് എന്നും പറയുന്നു.ഗഡ്കരിക്ക് സ്വന്തമായി ടീം വരെ ഉണ്ട്. ഗഡ്കരി ടീം ഗഡ്കരിയുടെ പ്രചാരണവും മറ്റും വ്യത്യസ്തമായാണ്‌ ചെയ്യുന്നതും,

ലോക്സഭയിൽ 543 എം.പിമാരാണുള്ളത്. ഇതിൽ ബിജെപിക്ക് 240 പേരാണുള്ളത്. ഭരിക്കാൻ 32 എം പിമാരുടെ കുറവാണ്‌ ഭൂരിപക്ഷത്തിനു സ്വന്തമായുള്ളത്. എന്നാൽ എൻ ഡി എ ഘടക കക്ഷികളേ കൂടി കൂട്ടിയാൽ 293 അംഗ ബലം സർക്കാരിനു ഉണ്ട്. കരുത്തുറ്റ ഭരണം കാഴ്ച്ച വയ്ക്കാൻ 21 എം.പിമാരുടെ കൂടുതൽ ഭൂരിപക്ഷം ബി ജെ പി സർക്കാരിനുണ്ട്.

മറ്റൊരുകാര്യം എടുത്ത് പറയേണ്ടത് നരേന്ദ്ര മോദിയുടെ 3 മന്ത്രിസഭകളിലും അംഗമാകാൻ ഭാഗ്യം ലഭിച്ചവർ 16 പേരാണ്‌. ഈ 16 പേർ ആണ്‌ മുന്നാം മന്ത്രിസഭയിലും നരേന്ദ്ര മൊദിയുടെ വലിയ കരുത്തും. 3 മന്ത്രിസഭയിലും ഇടം പിടിച്ച 16 പേർ ഇവരാണ്‌..രാജ്‌നാഥ് സിംഗ്: പ്രധാനമന്ത്രി മോദിയുടെ ആദ്യ ടേമിൽ ആഭ്യന്തര മന്ത്രിയും മുൻ സർക്കാരിൽ പ്രതിരോധ മന്ത്രിയുമായിരുന്ന സിംഗ് ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നിന്നുള്ള എംപിയാണ്.നിതിൻ ഗഡ്കരി: ആദ്യ മോദി മന്ത്രിസഭയിൽ ഗ്രാമവികസനം, ജലവിഭവം, ഷിപ്പിംഗ് മന്ത്രി ആയ ഗഡ്കരി രണ്ടാം മോദി മന്ത്രിസഭയിൽ റോഡ് ഗതാഗത, ഹൈവേ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രിയായി സേവനമനുഷ്ഠിച്ചു.

നിർമല സീതാരാമൻ: മോദി 1.0 യിൽ വാണിജ്യ മന്ത്രിയും പ്രതിരോധ മന്ത്രിയുമായ നിർമ്മല സീതാരാമൻ മുൻ സർക്കാരിൽ ധനമന്ത്രിയായിരുന്നു. അവർ രാജ്യസഭാ എംപിയാണ്. 3 മന്ത്രിസഭയിലും അംഗമാകാൻ അവസരം ലഭിച്ച 16 പേരിൽ മറ്റുള്ളവർ ഇവരാണ്‌..പിയൂഷ് ഗോയൽ, ജിതേന്ദ്ര സിംഗ്, റാവു ഇന്ദ്രജിത് സിംഗ്, മൻസുഖ് മാണ്ഡവ്യ, കിരൺ റിജിജു, സർബാനന്ദ സോനോവാൾ, ഗജേന്ദ്ര സിംഗ് ഷെഖാവത്, അർജുൻ റാം മേഘ്‌വാൾ, അനുപ്രിയ പട്ടേൽ, ഹർദീപ് സിംഗ് പുരി, ധർമ്മേന്ദ്ര പ്രധാൻ, ഗിരിരാജ് സിംഗ്, കൃഷൻ പാൽ ഗുർജർ

24 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം മൂന്നാം മോദി സര്‍ക്കാരിനുണ്ട്. യുപിയില്‍ നിന്ന് 9 മന്ത്രിമാരും കര്‍ണാടകയില്‍ നിന്ന് അഞ്ച് പേരും മധ്യപ്രദേശില്‍ നിന്ന് നാലു പേരും കേന്ദ്രമന്ത്രിസഭയില്‍ ഇടംപിടിച്ചു. ഒബിസി വിഭാഗത്തില്‍ നിന്ന് 27 പേരും പട്ടികജാതി വിഭാഗത്തില്‍ നിന്ന് പത്തു പേരും പട്ടികവര്‍ഗവിഭാഗത്തില്‍ നിന്ന് അഞ്ചു പേരും ന്യൂനപക്ഷവിഭാഗത്തില്‍ നിന്ന് അഞ്ചുപേരും മന്ത്രിസഭയില്‍ ഇടംപിടിച്ചു. മൂന്നാം മോദി സര്‍ക്കാരിലെ അംഗങ്ങളില്‍ 43 പേര്‍ മൂന്നു മന്ത്രിസഭകളിലും അംഗമായവരാണ്. 39 പേര്‍ മുന്‍പ് മന്ത്രിമാരായിരുന്നവരാണ്. ആദ്യ രണ്ട് മോദിസര്‍ക്കാരിലും ഭാഗമായിരുന്ന സ്മൃതി ഇറാനി, അനുരാഗ് ഠാക്കൂര്‍ തുടങ്ങിയ പത്തോളം പേര്‍ ഇത്തവണ മാറി, പുതുമുഖങ്ങളെത്തി.

Karma News Network

Recent Posts

യുവതിയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, അറസ്റ്റ്

കോട്ടയം : സ്ത്രീയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നാട്ടകം പാക്കില്‍…

20 mins ago

നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ച, ജന്തര്‍മന്തറിലെ പ്രതിഷേധം; രാഹുല്‍ മാങ്കൂട്ടത്തിലിന് ലാത്തിച്ചാര്‍ജില്‍ പരിക്ക്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട ജന്തർമന്തറിലുണ്ടായ പ്രതിഷേധത്തിനിടെയുണ്ടാ ലാത്തിച്ചാർജ്ജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ…

30 mins ago

ആത്മഹത്യയുടെ വക്കില്‍, ജോലിയിൽ തിരിച്ചെടുക്കുക്കണം, മന്ത്രിക്ക് പരാതിനല്‍കി യദു

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും സംഘവുമായുള്ള തർക്കത്തിന് പിന്നാലെ ജോലിയിൽ നിന്നും മാറ്റി നിർത്തപ്പെട്ട കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു…

58 mins ago

മാലിദ്വീപ് പ്രസിഡന്റിനെതിരെ ദുർമന്ത്രവാദം നടത്തി മന്ത്രിയും ബന്ധുക്കളും, അറസ്റ്റ്

മാലെ: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് രാജ്യത്തെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഊർജ വകുപ്പ് മന്ത്രി…

2 hours ago

കെഎസ്ആര്‍ടിസിയുടെ വണ്ടി പിടിച്ചിട്ടാല്‍ ഇവിടെ തമിഴ്‌നാടിന്റെ വണ്ടിയും പിടിച്ചിടും, ഗണേഷ് കുമാർ

തിരുവനന്തപുരം: നികുതിയുടെ പേരില്‍ കെഎസ്ആര്‍ടിസിയുടെ ബസുകൾ തമിഴ്‌നാട്ടില്‍ പിടിച്ചിട്ടാല്‍ അവരുടെ വാഹനങ്ങള്‍ കേരളത്തിലും പിടിക്കുമെന്ന് തമിഴ്നാട് സർക്കാരിനെതിരെ പ്രതികരിച്ച് ഗതാഗത…

2 hours ago

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുന്നത് ജയരാജന്റെ മകൻ, ആരോപണവുമായി മനു തോമസ്

കണ്ണൂര്‍ : നിരന്തരമായി വെളിപ്പെടുത്തൽ നടത്തി സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ് അടുത്തിടെ സിപിഎമ്മില്‍ നിന്നും പുറത്തുപോയ കണ്ണൂര്‍ മുന്‍ ജില്ലാ…

2 hours ago