topnews

കിറ്റക്സിന് പിന്തുണയുമായി മോദി സർക്കാർ

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കിറ്റക്സിനു പിന്തുണയുമായി രം​ഗത്തെത്തി. കിറ്റെക്‌സിനെതിരെ സിപിഐഎമ്മും സർക്കാരും രാഷ്ട്രീയ പ്രതികാരം തീർക്കുകയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സിപി എമ്മിന്റെ ഇംഗിതത്തിനു വഴങ്ങാത്ത വൈരാഗ്യമാണ്‌. എറണാകുളത്ത് സിപിഐഎമ്മിന്റെ കണ്ണിലെ കരടായി കിറ്റെക്‌സ് മാറുമോ എന്ന സംശയമാണ് പിണറായി സർക്കാരിനുള്ളത്. പിന്തുണ പ്രഖ്യാപിച്ചതോടെ വ്യക്തമാകുന്നത് കേന്ദ്ര തലത്തിൽ ഉള്ള പിന്തുണ കൂടിയാണ്‌ എന്ന് മനസിലാക്കാം. ഒരു കോർപ്പറേറ്റിനെ ബിജെപി കണ്ണടച്ച് അനുകൂലിക്കില്ല. പാർട്ടിയുടെ നിലപാടും തീരുമാനവും ഉറപ്പാക്കിയ ശേഷമേ ഇത്തരം കാര്യങ്ങൾ പറയൂ.

കേരള സർക്കാരിന് ദുരഭിമാനമാണ്. നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിൽ 24ാം സ്ഥാനത്താണ് നമ്പർ വൺ കേരളം. യോഗി ആദിത്യനാഥിന്റെ യുപി രണ്ടാം സ്ഥാനത്തും. യുപിയിലേക്ക് ടോർച്ചടിക്കുന്നവർ അത് ആദ്യം ആലോചിക്കണം. കോടികൾ മുടക്കി ലോക കേരളസഭയും വ്യവസായ കൺവെൻഷനും സംഘടിപ്പിച്ചിട്ട് ഏത് സംരഭകനാണ് നിക്ഷേപകരാണ് കേരളത്തിലേക്ക് വന്നത്. മുഖ്യമന്ത്രിയുടെ മകൾ പോലും വ്യവസായം തുടങ്ങാൻ തെരഞ്ഞെടുത്തത് ബെംഗളുരു ആണ് പിന്നെ എങ്ങനെ കേരളത്തിലേക്ക് ആളുവരാനാണ്. കെ സുരേന്ദ്രൻ ചോദിച്ചു.രാഷ്ട്രീയ എതിരാളികളാണെങ്കിലും വ്യവസായ സംരഭകരാണെങ്കിലും ഇഷ്ടമല്ലാത്തവരെയെല്ലാം നശിപ്പിക്കുക എന്ന നിലപാടാണ് സിപിഐഎമ്മിന്. കേരളം രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നവരെയെല്ലാം അടച്ചാക്ഷേപിക്കുകയും അപമാനിക്കുകയും പടിയടച്ച് പിണ്ഡം വെയ്ക്കുകയും ചെയ്യുകയാണ് പിണറായി സർക്കാർ. കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കാൻ സഹാനുഭൂതിയോടെ നടപടിയെടുക്കുന്നതിന് പകരം രാഷ്ട്രീയ പ്രതിയോഗികളായി അവരെ കാണുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.കിറ്റെക്‌സുമായി നയപരമായി അഭിപ്രായ വ്യത്യാസമുള്ളതുകൊണ്ടാണോ അതല്ല പണക്കാരെയൊന്നും ഇവിടെ വ്യവസായം തുടങ്ങാൻ അനുവദിക്കില്ലെന്ന് പാർട്ടി തീരുമാനിച്ചിട്ടുള്ളതുകൊണ്ടാണോ ഈ നടപടികളെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

യു ഡി എഫ് ആകട്ടേ സർക്കാർ നടപടികളോട് പ്രതികരിച്ചിട്ടില്ല. സർക്കാരും കിറ്റക്സും തമ്മിൽ അടിച്ച് തീർക്കട്ടേ എന്ന നിലപാടും നയവുമാണ്‌ കോൺഗ്രസിന്‌. ഈ ഘട്ടത്തിൽ കിറ്റക്സ് കേരലത്തിനു പുറത്തേക്ക് പോകുന്നത് തടയുവാൻ പൊലും മുഖ്യ രാഷ്ട്രീയ കഷികളും മുന്നണികളും പോലും ശ്രമിക്കുന്നില്ല

Karma News Network

Recent Posts

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

9 mins ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

31 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

43 mins ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

54 mins ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

1 hour ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

1 hour ago