topnews

കൊറോണയ്‌ക്കെതിരായ പോരാട്ടം നീണ്ടുനില്‍ക്കുന്നത്, രാജ്യം നേരിടുന്നത് വ്യത്യസ്തമായ വെല്ലുവിളികൾ- പ്രധാനമന്ത്രി

കോവിഡ് വ്യാപനം ഏറ്റവുമധികം ബാധിച്ചത് ദരിദ്രജനവിഭാഗങ്ങളെയും തൊഴിലാളികളെയും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.അവരുടെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും വിവരണാതീതമാണെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കിബാത്തില്‍ മോദി പറഞ്ഞു.

കോവിഡ് വ്യാപനം രാജ്യത്തെ എല്ലാ തുറയില്‍പ്പെട്ട വിഭാഗങ്ങളെയും ബാധിച്ചു. ഇത് കുറച്ചുപേരെയെങ്കിലും ബാധിച്ചില്ല എന്ന് പറയാന്‍ സാധിക്കില്ല. എങ്കിലും ഏറ്റവുമധികം ബാധിച്ചത് ദരിദ്രജനവിഭാഗങ്ങളെയും തൊഴിലാളികളെയുമാണ്. ഇവര്‍ നേരിടുന്ന അഗ്നിപരീക്ഷ വാക്കുകള്‍ക്ക് അതീതമാണ്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്ബോഴാണ് ഇന്ത്യയുടെ നേട്ടം മനസിലാകുക. കോവിഡ് പ്രതിരോധത്തില്‍ രാജ്യം ഒറ്റക്കെട്ടായി നിന്നതായി മോദി പറഞ്ഞു.

മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇന്ത്യയുടെ ജനസംഖ്യ വളരെ വലുതാണ്. അതുകൊണ്ട് തന്നെ വെല്ലുവിളികളും വ്യത്യസ്തമാണ്. എന്നാല്‍ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറവാണ്. മരണനിരക്കും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്‌ താരതമ്യേന കുറവാണെന്നും മോദി പറഞ്ഞു.

കോവിഡിനെതിരായ പോരാട്ടത്തില്‍ നൂതന വഴികള്‍ തേടുകയാണ് രാജ്യം. രാജ്യത്തെ ലാബുകളില്‍ ഇതിന് വേണ്ടിയുളള ശ്രമങ്ങള്‍ തുടരുകയാണ്. സമ്പദ്വ്യവസ്ഥയുടെ നല്ലൊരു ഭാഗം ഇപ്പോള്‍ ചലനാത്മകമാണ്. എങ്കിലും സാമൂഹിക അകലം പാലിക്കല്‍ അടക്കമുളള കോവിഡ് പ്രോട്ടോകോള്‍ അനുസരിക്കുന്നതില്‍ ആരും വീഴ്ച വരുത്തരുത്. മുഖാവരണം ധരിക്കാന്‍ മറക്കരുത്. പരമാവധി വീടുകളില്‍ തന്നെ കഴിയാന്‍ ശ്രമിക്കുക. കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും മോദി ഓര്‍മ്മിപ്പിച്ചു.

Karma News Network

Recent Posts

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

42 seconds ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

15 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

29 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

56 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

2 hours ago