topnews

മോദിക്ക് പലകോണിൽ നിന്നും സുരക്ഷ ഭീഷണി, നിരീക്ഷിക്കണമെന്ന് ഇന്റലിജൻസ് എഡിജിപി

കൊച്ചി: കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സുരക്ഷാ ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ലഭിച്ച ചാവേർ ആക്രമണമുണ്ടാകുമെന്ന കത്തിനെ ചൂണ്ടിക്കാട്ടിയാണ് ഇന്റലിജൻസ് റിപ്പോര്‍ട്ട്. വിഷയം ഗൗരവമായി എടുക്കണമെന്നും സുരക്ഷ ഉറപ്പ് വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നാണ് ഇന്റലിജൻസ് എഡിജിപി സർക്കുലറിൽ നിർദേശിച്ചിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങൾ വിശദീകരിച്ച് ഡിവൈഎസ്പി വരെയുള്ള ഉദ്യോഗസ്ഥർക്കാണ് അദ്ദേഹം സർക്കുലർ അയച്ചത്.
വിഐപി സന്ദർശനത്തിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങൾ വിശദീകരിച്ച് സർക്കുലർ പുറത്തിറക്കുന്നത് പതിവു നടപടിയാണ്. എന്നാൽ, ഈ സർക്കുലറിൽ ഊമക്കത്തിനെകുറിച്ചു നടത്തിയ പരാമർശമാണ് ചർച്ചയാണ്. സർക്കുലർ ചോർന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങളിൽ ഇനി മാറ്റം വരുത്തേണ്ടി വരും. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട് സർക്കുലർ ചോർന്ന സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി തീവ്രവാദികളിൽനിന്നും ഭീഷണി നേരിടുന്നതായി കത്തിൽ പറയുന്നു. പുൽവാമ ആക്രമണത്തിനു ശേഷമുള്ള സാഹചര്യവും വടക്കു പടിഞ്ഞാറൻ മേഖലയിലെ അതിർത്തി സംഘർഷവും പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര വിഷയങ്ങളാണ്. കേരളത്തിന്റെ തീരദേശ മേഖലയിലൂടെ രാജ്യാന്തര ബന്ധമുള്ള തീവ്രവാദ സംഘടനകൾ നുഴ‍ഞ്ഞു കയറാൻ സാധ്യതയുണ്ട്. കേരളത്തിലെ യുവതികൾ ഉൾപ്പെടെയുള്ളവർ ഐഎസ്, ജബത് നുസ്റ തുടങ്ങിയ സംഘടനകളിൽ ചേർന്നിട്ടുണ്ട്. കണ്ണൂരിലെ കനകമലയിൽനിന്ന് ചില യുവാക്കളെ എൻഐഎ അറസ്റ്റ് ചെയ്തതും ഗൗരവമായി കാണേണ്ടതുണ്ടെന്ന് സർക്കുലറിൽ വിശദീകരിക്കുന്നു.

രാജ്യത്തു നിരോധിച്ച പോപ്പുലർ ഫ്രണ്ടിന് കേരളത്തിൽ വേരോട്ടമുണ്ട് എന്നത് പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണിയാണെന്ന് സർക്കുലറിൽ പറയുന്നു. പിഡിപിയുടെയും വെൽഫെയർ പാർട്ടിയുടെയും ഭീഷണികളും ഗൗരവമായി കാണണം. ഈ സംഘടനകളുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണം. മാവോയിസ്റ്റുകളും സുരക്ഷയ്ക്ക് ഭീഷണിയാണ്. കേന്ദ്ര ഏജൻസികളും വിവിധ സംസ്ഥാന ഏജൻസികളും നടത്തിയ തിരിച്ചടിയിൽ നിരവധി മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.

മാവോയിസ്റ്റ് മേഖലയിൽനിന്നും വടക്ക് കിഴക്കൻ മേഖലയിൽനിന്നും തൊഴിലാളികളായി കേരളത്തിലേക്ക് എത്തിയവരും സുരക്ഷാ ഭീഷണിയാണ്. മാവോയിസ്റ്റ് അനുഭാവമുള്ളവർ അതിഥി തൊഴിലാളികളുടെ കൂട്ടത്തിൽ കടന്നുകയറി കേരളത്തിൽ പ്രവർത്തിക്കുന്നതായി സൂചനയുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ട്. ഇവരുടെ സാന്നിധ്യം ഈ ജില്ലകളിൽ വർധിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ബിജെപി സംസ്ഥാന അധ്യക്ഷന് പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നതായി സർക്കുലറിൽ പറയുന്നു. ആത്മഹത്യാ സ്ക്വാഡിനെ ഉപയോഗിച്ച് പ്രധാനമന്ത്രിയെ വധിക്കുമെന്നായിരുന്നു മലയാളത്തിലുള്ള കത്ത്. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുമ്പോൾ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം.

പ്രധാനമന്ത്രിക്കുനേരെ ഉയരാൻ സാധ്യതയുള്ള പ്രതിഷേധങ്ങളുടെയും കരിങ്കൊടി പ്രകടനങ്ങളുടെയും വിവരങ്ങൾ മുൻകൂട്ടി ശേഖരിക്കണം. കേരളത്തിൽ സിപിഎമ്മും ആർഎസ്എസുമായി നിലനിൽക്കുന്ന ശത്രുത, വിദ്യാർഥി സംഘടനകൾക്ക് കേന്ദ്ര സർക്കാരിനോടുള്ള പ്രതിഷേധം, കേരളത്തിലുള്ളവർക്ക് ഐഎസുമായുള്ള ബന്ധം ഇതെല്ലാം ഗൗരവത്തോടെ വിശകലനം ചെയ്യണം. പ്രാദേശിക സാഹചര്യങ്ങളും സുരക്ഷയ്ക്കായി കണക്കിലെടുക്കണം. കൊച്ചി, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർമാർക്കായിരിക്കും സുരക്ഷയുടെ ചുമതല.

Karma News Network

Recent Posts

ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…

34 mins ago

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി, സർക്കാരിനോട് ഇടഞ്ഞ് എസ് എഫ് ഐയും

മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…

44 mins ago

ടോയ് ട്രെയിൻ മറിഞ്ഞ് അപകടം, 11-കാരന് ദാരുണാന്ത്യം

ചണ്ഡി​ഗഡ് : മാളിൽ ടോയ് ട്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 11-കാരൻ മരിച്ചു. ചണ്ഡിഗഡിലെ എലന്റെ മാളിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.…

1 hour ago

കനത്ത മഴയിൽ കാൽവഴുതി ഓടയിൽ വീണു, യുവാവ് മരിച്ചു

കണ്ണൂർ: കനത്ത മഴയിൽ കാൽവഴുതി ഓവുചാലിൽ വീണ് യുവാവിന് ദാരുണാന്ത്യം. തലശ്ശേരിയിൽ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രഞ്ജിത്ത് കുമാറാണ്…

1 hour ago

തകർന്നടിഞ്ഞ് ബൈജൂസ്‌, ഓഹരി മൂല്യം പൂജ്യമാക്കി, ബൈജൂസിന്റെ ഓഹരികള്‍ എഴുതിത്തള്ളി ഡെച്ച് നിക്ഷേപ സ്ഥാപനം

ഡച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള നിക്ഷേപ സ്ഥാപനമായ പ്രൊസസ് ബൈജൂസിന്റെ ഓഹരി നിക്ഷേപം എഴുതിത്തള്ളി. കനത്ത പ്രതിസന്ധി നേരിട്ട ബൈജൂസിന്റെ…

2 hours ago

16 വര്‍ഷം മുൻപ് ഒളിച്ചോടി വിവാഹം കഴിച്ചവരാണ് ഞങ്ങള്‍,രണ്ടാം വിവാഹത്തിന്റെ കാരണം വെളുപ്പെടുത്തി ധർമജൻ

വിവാഹവാർഷിക ദിനത്തിൽ വീണ്ടും വിവാഹിതരായി നടൻ ധർമജനും ഭാര്യയും. മക്കളെ സാക്ഷിയാക്കിയായിരുന്നു ഇരുവരുടെയും വിവാഹം. . ഇരുവരുടെയും വിവാഹം നിയമപരമായി…

2 hours ago