entertainment

വിവാഹ വാർഷികം മറന്നുപോയ മോഹൻലാലിന് സുചിത്ര കൊടുത്ത കിടിലൻ പണി ഇങ്ങനെ

മോഹൻലാലിനെപ്പോലെ തന്നെ കുടുംബാം​ഗങ്ങളും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്. എല്ലാ സ്നേഹത്തോടെയും പിന്തുണയോടെയും മോഹൻലാലിന് കരുത്തു പകരുന്ന അദ്ദേഹത്തിന്റെ പ്രിയ പത്നി സുചിത്രയോടും മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ സ്നേഹമാണ്. 1988 ഏപ്രിൽ 28നാണ് മോഹൻലാൽ സുചിത്രയെ വിവാഹം കഴിക്കുന്നത്. പ്രശസ്ത തമിഴ് നടനും നിർമ്മാതാവുമായി ബാലാജിയുടെ മകളാണ് സുചിത്ര.

തൻറെ വിവാഹ വാർഷികം മറന്നു പോയ സാഹചര്യത്തെക്കുറിച്ച് ഒരിക്കൽ മോഹൻലാൽ തുറന്നുപറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. അന്ന് സുചിത്ര നൽകിയ സർപ്രൈസ് തനിക്ക് വലിയ തിരിച്ചറിവാണ് നൽകിയതെന്നും മോഹൻലാൽ പറയുന്നു. ഒരിക്കൽ വിവാഹ വാർഷിക ദിനം മറന്നിരുന്നു, എയർപോർട്ടിൽ എന്നെ യാത്രയാക്കിയ ശേഷം സുചിത്ര എനിക്ക് ഫോൺ ചെയ്തിരുന്നു, ബ്യാഗ് തുറന്നു നോക്കണമെന്നും അതിൽ ഒരു സർപ്രൈസ് ഉണ്ടെന്നും സുചിത്ര പറഞ്ഞു. ബ്യാഗ് തുറന്നപ്പോൾ അതിനുള്ളിൽ ഒരു മോതിരവും കൂടാതെ ഒരു കുറിപ്പും ശ്രദ്ധയിൽപ്പെട്ടു. അതിൽ ഇങ്ങനെ എഴുതിയിരുന്നു, ഇന്ന് നമ്മുടെ വിവാഹ വാർഷിക ദിനമാണ് ഈ ദിവസമെങ്കിലും മറക്കതിരിക്കൂ, പിന്നീടു ഒരിക്കലും വിവാഹ വാർഷികം ഞാൻ മറന്നിട്ടില്ല, സുചിത്രയുടെ വാക്കുകൾ വലിയ തിരിച്ചറിവാണ് എനിക്ക് നൽകിയത്.

മോഹൻലാൽ ദുബായിൽ പുതിയ വീട് സ്വന്തമാക്കിയെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പുതിയ വീട്ടിലെ ദീപാവലി ആഘോഷങ്ങളുടെ ചിത്രവും താരത്തിന്റെ പാചകവും എല്ലാം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. താരത്തിന്റെ പുതിയ അപ്പാർട്ട്മെന്റിന്റെ വിവിരങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങൾ ചർച്ചചെയ്യുന്നത്. ദുബായ് ആർപി ഹൈറ്റ്‌സിലാണ് ലാലേട്ടന്റെ പുതിയ അപാർട്മെന്റ്. 50 നിലകളിലായി 300 മീറ്ററാണ് കെട്ടിടത്തിന്റെ ഉയരം. ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് കോംപ്ലക്‌സായ ദുബായ് മാളിന്റെ തൊട്ടടുത്താണ് ഈ അപാർട്മെന്റ് കോംപ്ലക്സ്.

ദുബായിലെ തന്നെ ഏറ്റവും ആകർഷകമായ ലൊക്കേഷനിലാണ് ആർപി ഹൈറ്റ്സ് സ്ഥിതി ചെയ്യുന്നത്. 1.3 മില്യൻ ദിർഹം മുതലാണ് വില ആരംഭിക്കുന്നത്. എന്നുവച്ചാൽ ഏകദേശം കുറഞ്ഞത് ഇന്ത്യൻമണി 2.6 കോടി രൂപ വിലവരും. പ്രമുഖ മലയാളി വ്യവസായി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള നിർമ്മാണകമ്പനിയാണ് ആർപി ഹൈറ്റ്സ്. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നാൽ തൊട്ടടുത്തായി ബുർജ് ഖലീഫ കാണാം എന്നതാണ് മറ്റൊരു പ്രത്യേകത.

Karma News Network

Recent Posts

കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ വ്യാജ വീഡിയോ പ്രചരണം, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെ‍ഡ്ഡിക്ക് നോട്ടീസ്

ഹൈദരാബാദ്: കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെ‍ഡ്ഡിക്ക് നോട്ടീസ്. സംവരണം റദ്ദാക്കുമെന്ന്…

4 mins ago

സംശയമെന്ത് ,KSRTC ഡ്രൈവർക്കൊപ്പം തന്നെ” , ആര്യാ രാജേന്ദ്രനെതിരെ നടൻ ജോയ് മാത്യു

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ നടൻ ജോയ്മാത്യു. കെഎസ്ആർടിസി…

53 mins ago

പെരിയാറിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു

പെരുമ്പാവൂർ∙ പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു. എറണാകുളം പെരുമ്പാവൂരിലാണ് അപകടം. ചെങ്ങന്നൂർ ഇടനാട് മായാലിൽ തുണ്ടിയിൽ ജോമോൾ (25) ആണ്…

1 hour ago

ദല്ലാൾ നന്ദകുമാറിനെതിരെ പരാതി നൽകി ശോഭ സുരേന്ദ്രൻ, കേസെടുത്തു

ആലപ്പുഴ: വിവാദ ദല്ലാൾ ടി.ജി നന്ദകുമാറിനെതിരെ പൊലീസിൽ പരാതി നൽകി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം…

2 hours ago

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച എസ്.ഐക്ക് ആറ് വർഷം കഠിനതടവും 25000 രൂപ പിഴയും

തിരുവനന്തപുരം : പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പിരിച്ചുവിട്ട ഐസ് ഐ കോലിക്കോട് സ്വദേശി സജീവ് കുമാറിനെ(54)…

2 hours ago

ഉദ്യോഗസ്ഥർക്കെതിരായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ സുരക്ഷ വർധിപ്പിച്ചു

ന്യൂഡൽഹി: ഉദ്യോഗസ്ഥർക്കെതിരായ സമീപകാല ആക്രമണങ്ങളും ഭീഷണികളും കണക്കിലെടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ എല്ലാ ഓഫീസുകളിലും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്)…

2 hours ago