topnews

ട്രംപിന്റെ ഇംപീച്ച്‌മെന്റ് ട്രയലിനെ എതിര്‍ത്ത് കൂടുതല്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ രംഗത്ത്

ഫെബ്രുവരി 8ന് യുഎസ് സെനറ്റില്‍ ആരംഭിക്കാന്‍ തീരുമാനിച്ച ഇംപീച്ച്‌മെന്റ് ട്രയലിനെ എതിര്‍ത്ത് കൂടുതല്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ പര്യമായി രംഗത്തെത്തി. ഇതേ ചിന്താഗതി വച്ചുപുലര്‍ത്തുന്ന ഡമോക്രാറ്റിക് സെനറ്റര്‍മാരും ഉണ്ട്. ജനുവരി 6ന് കാപ്പിറ്റോളില്‍ നടന്ന സംഭവങ്ങളെ തുടര്‍ന്ന് ട്രംപിനെ പരസ്യമായി വിമര്‍ശിച്ച സെനറ്റര്‍ ജോണ്‍ കോന്നന്‍ (ടെക്‌സസ്), ലിന്‍ഡ്‌സി ഗ്രാം (സൗത്ത് കാരളലൈന) തുടങ്ങിയ പല സെനറ്റര്‍മാരും പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്തുപോയ ട്രംപിനെ ഇംപീച്ച് ചെയ്യുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് അഭിപ്രായപ്പെട്ടു.

ട്രംപിന്റെ ട്രയല്‍ നടക്കുകയാണെങ്കില്‍, 2022 ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ മുന്‍ ഡമോക്രാറ്റിക് പ്രസിഡന്റുമാരെ ഇംപീച്ച് ചെയ്യേണ്ടി വരുന്ന സാഹചര്യം ഭൂഷണമല്ലെ എന്നാണ് ടെക്‌സസില്‍ നിന്നുള്ള ജോണ്‍ കോന്നന്‍ അഭിപ്രായപ്പെട്ടത്. ടെഡ് ക്രൂസ് (ടെക്‌സസ്) നേരത്തെ തന്നെ ട്രയലിനെതിരായിരുന്നു. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരില്‍ 17 പേരുടെ പിന്തുണ ലഭിച്ചാല്‍ മാത്രമേ ട്രംപിന്റെ കുറ്റവിചാരണ വിജയിക്കുകയുള്ളൂ. എന്നാലത് അസാധ്യമായ ഒന്നാണെന്ന് സെനറ്റര്‍ മൈക്ക് റൗണ്ട്‌സ് പറയുന്നു.

കഴിഞ്ഞ ഇംപീച്ച്‌മെന്റിനെ സെനറ്റില്‍ പിന്തുണ നല്‍കിയത് മിറ്റ്‌റോംനി മാത്രമായിരുന്നു. റിപ്പബ്ലിക്കന്‍ – പാര്‍ട്ടിയില്‍ ട്രംപിനെതിരെ ഉയര്‍ന്ന എതിര്‍പ്പുകള്‍ ദിവസങ്ങള്‍ പിന്നിട്ടതോടെ മഞ്ഞുരുകുന്നതു പോലെയാണ് അനുഭവപ്പെടുന്നത്. ട്രംപിനെ ഇംപീച്ച് ചെയ്യുന്ന പ്രമേയം സെനറ്റില്‍ അവതരിപ്പിക്കുന്നതു തന്നെ അനുചിതമാണെന്നും, ഇതു അമേരിക്കന്‍ ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത വളര്‍ത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും ഫ്‌ലോറിഡയില്‍ നിന്നുള്ള സെനറ്റര്‍ മര്‍ക്കൊ റൂമ്പിയൊ അഭിപ്രായപ്പെട്ടു.

Karma News Editorial

Recent Posts

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

45 seconds ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

44 mins ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

60 mins ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

1 hour ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

1 hour ago

ഇബ്രാഹിം റെയ്സിയുടെ മരണം, Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക, ആഘോഷമാക്കി ഒരു വിഭാ​ഗമാളുകൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ദുരൂഹതകൾ ഉയരവെ അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കി ഒരുവിഭാ​ഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില…

1 hour ago