തൃശൂരില്‍ മുസ്ലിം പള്ളി കൊവിഡ് ചികിത്സാ കേന്ദ്രമാക്കി. തൃശൂര്‍ മാളയിലെ ഇസ്ലാമിക് സര്‍വ്വീസ് ട്രസ്റ്റ് ജുമാ മസ്ജിദാണ് കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു നടപടി. കേരളത്തിനു പുറത്ത് ഗുജറാത്തിലും ഡല്‍ഹിയിലുമൊക്കെ മുസ്ലിം പള്ളികള്‍ കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയിരുന്നു. റമദാന് മാസത്തില്‍ നടത്തുന്ന പ്രത്യേക പ്രാര്‍ത്ഥനകള്‍ പോലും വേണ്ടെന്നു വച്ചാണ് പള്ളി അധികൃതര്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്. ആകെ 50 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
മാള പഞ്ചായത്തില്‍ മാത്രം 300ലധികം കൊവിഡ് കേസുകളാണ് ഉള്ളത്. ഇവരില്‍ പലര്‍ക്കും സ്വന്തം വീടുകളില്‍ കഴിയാനുള്ള സാഹചര്യമില്ല. അതുകൊണ്ടാണ് പള്ളി കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയതെന്ന് അധികൃതര്‍ പറയുന്നു. ഇവിടെ ചികിത്സയ്ക്ക് എത്തുന്നവര്‍ക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭക്ഷണം ലഭ്യമാക്കുമെന്ന് മാള പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക് പറഞ്ഞു. ഇവിടെ ഡോക്ടറുടെയും നഴ്സിന്റെയും സേവനവും ലഭ്യമാക്കും. അടിയന്തര ഘട്ടത്തില്‍ രോഗികളെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതികെ ജാമ്യമില്ലാ വകുപ്പ് ചുമത്തി…
കൊച്ചി: നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 350ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകത്തിലൂടെയാണ്…
കൊച്ചി: മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകന് അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്കരന്റെ ഭാര്യ…
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ദേശീയ അന്വേഷണഏജന്‍സി. നിരോധിത സിഖ് സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസില്‍നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയില്‍…
തലശ്ശേരി; നിയമസഹായം തേടി വന്ന യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതികളായ സീനിയർ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.…
ബോച്ചേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തയ്യാറെടുക്കുന്നു. മലയാളികൾ കാത്തിരിക്കുന്ന സൗദിയിൽ വധശിക്ഷക്ക് വിധിച്ച അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ടാണ്…