topnews

അശ്വിൻ, രേഖാ നിങ്ങൾ അഭിമാനമാണ്, മാതൃകയാണ്; കൊവിഡ് രോഗിയെ ഇരു ചക്രവാഹനത്തിൽ ആശുപത്രിയിലെത്തിച്ച ധീരരെ അഭിനന്ദിച്ച് എ എ റഹീം

പുന്നപ്ര ഡൊമിസിലറി കേയർ സെന്ററിൽ ഗുരുതരാവസ്ഥയിലയിരുന്ന കൊവിഡ് രോഗിയെ ഇരു ചക്രവാഹനത്തിൽ ഇരുത്തി ആശുപത്രിയിലെത്തിച്ച അശ്വിൻ കുഞ്ഞുമോനെയും രേഖയെയും അഭിനന്ദിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. അശ്വിനും രേഖയും കേരളത്തിന് തന്നെ അഭിമാനവും മാതൃകയുമാണെന്നാണ് എ എ റഹീം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

ഗുരുതരാവസ്ഥയിലുള്ള രോഗിയെയാണ് അശ്വിൻ കുഞ്ഞുമോനും രേഖയുംചേര്‍ന്ന് പിപിഇ കിറ്റ് ധരിച്ച് ആശുപത്രിയിൽ എത്തിച്ചത്. ആംബുലന്‍സ് വിളിച്ചുവെങ്കിലും രോഗിക്ക് ശാരീരിക അസ്വസ്ഥതകള്‍ കൂടിയതോടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകർ കൂടിയായ അശ്വിനും രേഖയും രോഗിയെ ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ചത്. രോഗിയുടെ അവസ്‌ഥ കണ്ടപ്പോള്‍ ആംബുലന്‍സ് വരുന്നത്ര സമയം കാത്തു നിലക്കാനാകില്ല പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കണമെന്നായിരുന്നു മനസിലുണ്ടായതെന്നായിരുന്നു ഇരുവരുടെയും പ്രതികരണം. രണ്ടുപേരും സംസ്ഥാന സർക്കാരിന്റെ സന്നദ്ധം വോളന്റിയർ സേനയിൽ അംഗങ്ങളുമാണ്.

എ എ റഹീം-ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

അശ്വിൻ കുഞ്ഞുമോൻ,രേഖാ നിങ്ങൾ അഭിമാനമാണ്,മാതൃകയാണ്.
ഇന്ന് രാവിലെമുതൽ വൈറലായ ചിത്രത്തിലെ രണ്ടുപേർ.ഇരുവരും ഡിവൈഎഫ്ഐ സഖാക്കൾ.അൽപം മുൻപ് അവരോട് വീഡിയോ കോളിൽ സംസാരിച്ചു, അഭിവാദ്യങ്ങൾ നേർന്നു.

Domiciliary care centre ൽ പതിവ്പോലെ ഭക്ഷണ വിതരണത്തിന് പോയതായിരുന്നു ഇരുവരും.അപ്പോഴാണ് ഒരു കോവിഡ് രോഗിയുടെ നില അൽപം ഗുരുതരമാണ് എന്ന് അറിയുന്നത്.ആംബുലൻസ് എത്താൻ സ്വാഭാവികമായ കാലതാമസം ഉണ്ടാകുമെന്ന് അറിഞ്ഞു.അതുവരെ കാത്തുനിൽക്കാതെ ബൈക്കിൽ അശ്വിനും രേഖയും രോഗിയെ കയറ്റി ആശുപത്രിയിലേയ്ക്ക് പാഞ്ഞു.

റോഡപകടത്തിൽപെട്ട് പിടയുന്നവരെ ആശുപത്രിയിൽ എത്തിക്കാൻ മടികാണിക്കുന്ന ആളുകളെ നമ്മൾ കാണാറുണ്ട്.യഥാസമയം ആശുപത്രിയിൽ എത്തിക്കാത്തതിനാൽ മാത്രം മരണപ്പെട്ട എത്രയോ സംഭവങ്ങൾ അപകട മരണങ്ങളുടെ പട്ടികയിലുണ്ട്‌.നന്മയുടെ ഒരു കൈ നീണ്ടാൽ ഒരു പക്ഷേ ജീവന്റെ തുടിപ്പ് തിരികെ കിട്ടുമായിരുന്ന എത്രയോ സഹോദരങ്ങൾ…..
നന്മകൾക്ക് നിറം മങ്ങിയിട്ടില്ലെന്നു കാട്ടിത്തരികയാണ് ഇവർ രണ്ടുപേർ.

അപരനോടുള്ള സ്നേഹം,കരുതൽ മറ്റെന്തിനേക്കാളും മഹത്തരമാണ്.
അനേകം ഡിവൈഎഫ്ഐ പ്രവർത്തകരാണ് സംസ്ഥാനത്ത് കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്നത്.അവർക്കെല്ലാവർക്കും അശ്വിനും രേഖയും കൂടുതൽ ആവേശം പകരുന്നു.

അശ്വിൻ കുഞ്ഞുമോൻ ആലപ്പുഴ ജില്ലയിലെ പുന്നപ്ര നോർത്ത് മേഖലാ കമ്മിറ്റി അംഗവും,രേഖ എകെജി യൂണിറ്റ് കമ്മിറ്റി അംഗവുമാണ്. രണ്ടുപേരും സംസ്ഥാന സർക്കാരിന്റെ സന്നദ്ധം വോളന്റിയർ സേനയിൽ അംഗങ്ങളാണ്. ഇരുവർക്കും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ…

Karma News Editorial

Recent Posts

പരാതിക്കാർ മേയറും എംഎൽഎയുമാണെന്ന് കരുതി ഡ്രൈവറെ പിരിച്ചുവിടാനാകില്ല, ൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി

തിരുവനന്തപുരം : നടുറോഡിൽ മേയർ ആര്യാ രാജേന്ദ്രനും കെഎസ്‌ആർടിസി ഡ്രൈവറും ഏറ്റുമുട്ടിയ സംഭവത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി…

4 mins ago

വെള്ള ടീഷര്‍ട്ടും ബ്‌ളൂ ജീന്‍സും അണിഞ്ഞ് മമ്മൂക്ക, നിങ്ങള്‍ ഇതെന്തു ഭാവിച്ചാണ് എന്ന് ആരാധകര്‍

മമ്മൂട്ടി ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ ട്രെന്‍റിംഗ് ആയിരിക്കുന്നത്. വെള്ള ടീഷർട്ടും നീല ജീൻസും അണിഞ്ഞ്…

31 mins ago

പാർട്ടി പ്രവർത്തകയ്ക്ക് സീറ്റ് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി, ന​ഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി, CPM നേതാവിനെതിരെ കേസ്

കൊല്ലം : പാർട്ടി പ്രവർത്തകയ്ക്ക് ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്‌ദാനംചെയ്ത്‌ ലക്ഷങ്ങൾ തട്ടുകയും നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്തെന്ന പരാതിയിൽ സി.പി.എം.…

51 mins ago

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം പുരുഷന്മാർ- അസദുദ്ദീൻ ഒവൈസി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം പുരുഷന്മാരാണെന്ന് ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി. മുസ്ലീം സമുദായത്തെ "കൂടുതൽ കുട്ടികളുള്ളവർ"…

1 hour ago

ക്ഷേത്രോത്സവത്തിനിടെ പോലീസിന്റെ അതിക്രമം, എക്സിബിഷൻ ​ഗ്രൗണ്ടിലെ കടകളുടെ ലൈറ്റ് നിർ‌ബന്ധിച്ച് ഓഫ് ചെയ്യിപ്പിച്ചു

തൃശൂർ‌: തൃശൂർ പൂരത്തിന് പിന്നാലെ ക്ഷേത്രോത്സവങ്ങളിൽ തുടർച്ചയായി പൊലീസിന്റെ ഇടപെടലെന്ന് പരാതി. കൂടൽമാണിക്യം ​ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ​ഗ്രൗണ്ടിൽ രാത്രി കടകളിലെ…

1 hour ago

സഹകരണ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയിൽ, ഒരാൾക്ക് തലയ്ക്ക് അടിയേറ്റിട്ടുണ്ടെന്ന് പോലീസ്

തൃശൂര്‍ : വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍. കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്നതാണ് ബാങ്ക്.…

2 hours ago