topnews

സങ്കടം പറയാൻ വിളിച്ച വിദ്യാർത്ഥിഥിനിയോട് ചൂരലിനടിക്കും എന്ന് മുകേഷ് എം എൽ എ

സങ്കടം പറയാൻ വിളിച്ച വിദ്യാർത്ഥിയെ ശകാരിച്ച് കൊല്ലം എംഎൽഎ മുകേഷ്…കുട്ടി ക്ഷമ ചോദിച്ചിട്ടും വിടാതെ സിനിമാ നടൻറെ വിരട്ടൽ…തന്നെ വിളിച്ച ഒരു പാവം വിദ്യാർഥിനിയോട് ചൂരൽ വയ്ച്ച് നിനക്കിട്ട് അടിക്കും എന്ന് വിരട്ടി നടൻ മുകേഷ് എം എൽ എ പറഞ്ഞു.മുകേഷ് ഇത്തരത്തിൽ സംസാരിച്ചത് ഞെട്ടലോടെയാണ് കേൾക്കുക. ഇത് കേട്ട് ആദ്യം ഞെട്ടുക മനുഹ്യത്വമുള്ള യഥാർഥ കമ്യൂണിസ്റ്റുകൾ തന്നെയാകും. ഇത്തരത്തിൽ ഉള്ള ഒരാളേ നേതാവെന്ന് വിളിക്കേണ്ട ഗതികേട് ഇ എം എസിന്റെയും, എ കെ ജിയുടേയും, പി കൃഷ്ണപിള്ളയുടേയും മഹത്വങ്ങളിൽ കഴിയുന്ന സി.പി.എം പ്രവർത്തകർക്ക് ഉണ്ടാകുന്നത് ഗതികേടാണ്‌.

അതിനാൽ തന്നെ മുകേഷ് എം എൽ എ തന്നെ വിളിക്കുന്നവരോട് മാന്യമായി സംസാരിക്കാൻ പഠിക്കണം. തരപ്പടിക്കാരായ പാർട്ടിയിലെ സമപ്രായക്കാരായ ആണുങ്ങളോട് ഇങ്ങിനെ സംസാരിച്ചോളൂ..പാർട്ടിയിലെ പോലും പെൺകുട്ടികളോടും കൊച്ചു കുട്ടികളോടും, സ്ത്രീകളോടും ഇങ്ങിനെ സംസാരിക്കരുത്. ഇത്തരം മേശമായ രീതിയിൽ പെരുമാറിയ നടൻ മുകേഷിനെ ഒരു നിമിഷം പാർട്ടിയുടെ എം എൽ എ ആയി ഇരുത്തരുത് എന്നും 99ൽ നിന്നും ഒരെണ്ണം പോയാലും നാണക്കേട് ഒഴിവാക്കുന്നതാവും നല്ലത് എന്നും കമന്റുകൾ സോഷ്യൽ മീഡിയയിലും വരുന്നു

വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരണവുമായെത്തി. അന്തസ്സ് വേണം മുകേഷേ , അന്തസ്സ്.നിങ്ങളുടെ തന്നെ വിഖ്യാതമായ ഒരു ഫോൺ സംഭാഷണത്തിലെ ഒരു വാചകമാണത്. അന്ന് നിങ്ങളെ ഫോൺ ചെയ്തത്, നിങ്ങളുടെ സിനിമ കണ്ട് ആരാധന തോന്നിയ വ്യക്തിയാണ്, അയാളോട് എങ്ങനെ പ്രതികരിക്കണമെന്നത് തികച്ചും വ്യക്തിപരമായ സംസ്കാരത്തിൻ്റെ ഭാഗമാണ്.

എന്നാൽ ഇപ്പോൾ ആ പത്താം ക്ലാസ്സുകാരൻ വിളിച്ചത് M മുകേഷ് എന്ന കൊല്ലം MLA യെയാണ്. അവന് മറുപടി കൊടുക്കേണ്ടുന്ന ബാധ്യത ഒരു ജനപ്രതിനിധിയെന്ന നിലയിൽ നിങ്ങൾക്കുണ്ട്. അവൻ വാങ്ങുന്ന ബുക്കിൻ്റെയും പേനയുടെയുമൊക്കെ നികുതി കൂടി ചേരുന്നതാണ് നിങ്ങളുടെ ശമ്പളം.ആറ് തവണ വിളിച്ചതിൻ്റെ പേരിലാണോ ആ പതിനാറുകാരൻ്റെ നേർക്ക് നിങ്ങളുടെ ധിക്കാരവും, ധാർഷ്ട്യവും, അഹങ്കാരവും യഥേഷ്ടം വലിച്ചെറിഞ്ഞത്. നിങ്ങളുടെ നമ്പർ അവന് കൊടുത്തതിൻ്റെ പേരിൽ അവൻ്റെ കൂട്ടുകാരൻ്റെ ചെവിക്കുറ്റിക്കടിക്കണം എന്ന് പറയുന്ന നിങ്ങളെ തിരഞ്ഞെടുത്ത കൊല്ലത്തുകാരും നിങ്ങളുടെ നമ്പർ കൊടുത്താൽ ചെവിക്കുറ്റിക്കടിക്ക് വിധേയരാകണോ?

സാർ എന്ന് പതിഞ്ഞ ദയനീയതയുടെ ശബ്ദത്തിൽ വിളിച്ച്, ഒരു അത്യാവശ്യ കാര്യം പറയാനാണെന്ന് പല കുറി പറഞ്ഞിട്ടും, നിങ്ങൾ അവനോട് ആക്രോശിക്കുന്നതിനിടയിൽ ഒരു തവണയെങ്കിലും അവനോട് ആ അത്യാവശ്യം എന്താണെന്ന് ചോദിക്കാനുള്ള കരളലിവ് നിങ്ങൾക്കില്ലെ? ഒരുപാട് സാധാരണക്കാരൻ്റെ വിഷമങ്ങൾ കേട്ട്, നാടകങ്ങൾ സൃഷ്ടിച്ച ഒ മാധവൻ്റെ മകന് ഇങ്ങനെ ചെയ്യുവാൻ കഴിയുമോ?പ്രിയ കൊല്ലംകാരെ, MLA യുടെ പേരറിയാത്തവരെ നേരിൽ കണ്ടാൽ ചൂരലിനു അടിക്കുമെന്ന് പറയുന്ന M മുകേഷാണ് നിങ്ങളുടെ MLA, അതിനാൽ ചൂരലിനടികൊള്ളാതിരിക്കുവാൻ അയാളുടെ പേര് പറഞ്ഞ് പഠിക്കുക.പിന്നെ ഒറ്റപ്പാലം MLA ബഫൂണാണോ, ജീവനോടെയുണ്ടോ, മരിച്ചുപോയോ എന്നൊക്കെയുള്ള മുകേഷിൻ്റെ സംശയത്തിന് സ്ഥലം MLA അഡ്വ K പ്രേംകുമാർ മറുപടി പറയുക.ആ ശബ്ദത്തിനുടമയായ സഹോദരനെ അറിയുന്നവർ പറയുക, യൂത്ത് കോൺഗ്രസ്സിന് സാധ്യമായ എല്ലാ സഹായവും ചെയ്യും…

Karma News Network

Recent Posts

വയനാട്ടിൽ കാട്ടാന ആക്രമണം, നിര്‍ത്തിയിട്ട കാറും ബൈക്കും തകർത്തു

പനമരം : നിര്‍ത്തിയിട്ട കാറും ബൈക്കും കാട്ടാന തകര്‍ത്തു. വയനാട് നടവയൽ നെയ്ക്കുപ്പയില്‍ പൊലീസ് ഉദ്യോഗസ്ഥനായ മുണ്ടക്കല്‍ അജേഷിന്റെ വാഹനങ്ങളാണ്…

4 mins ago

ജൂൺ 3 ന് സ്കൂളുകൾ തുറക്കും, മുന്നൊരുക്കം സമയബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

ജൂൺ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അദ്ധ്യയന വർഷം ആരംഭിക്കും. സ്‌കൂൾ തുറക്കുന്ന മുന്നൊരുക്കം ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു…

23 mins ago

ബാറിൽ തമ്മിൽ തല്ലി യുവാക്കൾ, യുവാവിന്റെ ചുണ്ട് കടിച്ചുപറിച്ചു, മാംസം അടർന്നുപോയി

പത്തനംതിട്ട : ബാർ പരിസരത്തുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുപറിച്ചു. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പരുത്തികാവ് സ്വദേശികളായ വിഷ്ണു,…

29 mins ago

എല്ലാ വേദനകളും ഒരിക്കൽ മാറും, പാടുകൾ മാഞ്ഞുപോവും- സനുഷയുടെ കുറിപ്പ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സനുഷ സന്തോഷ്. ബാലതാരമായി എത്തി ഇപ്പോൾ നായികയായി തിളങ്ങി നിൽക്കുകയാണ് താരം. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ…

35 mins ago

മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം, പറഞ്ഞത് പച്ചക്കള്ളം, കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു

തിരുവനന്തപുരം: മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയമുണ്ടെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. കണ്ടക്ടര്‍ ഇരുന്നത് മുന്‍ സീറ്റിലായിരുന്നെന്നും പക്ഷേ പൊലീസിനോട്…

60 mins ago

ഗ്ലാസ് ബ്രിഡ്ജ് തകർന്ന സംഭവം, ജീവനക്കാരെ പ്രതികൂട്ടിലാക്കി തടിതപ്പാൻ എംഎൽഎ

തിരുവനന്തപുരം : ഉദ്‌ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആക്കുളത്തെ കണ്ണാടിപ്പാലത്തിന്റെ തകർച്ചയിൽ സിപിഎം അനുഭാവികളല്ലാത്ത ജീവനക്കാരെ പ്രതിക്കൂട്ടിലാക്കാൻ ശ്രമം.…

1 hour ago