kerala

നവജാതശിശുവിന്റെ കൊലപാതകം, യുവതി ഐസിയുവിൽ, വിവരങ്ങൾ ഇങ്ങനെ

കൊച്ചി : പസവത്തിന് പിന്നാലെ പിഞ്ചുകുഞ്ഞിനെ കൊന്നു റോഡിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ‍ അറസ്റ്റിലായ യുവതിയെ അണുബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെടാതെ മൊഴിയെടുക്കാൻ സാധിക്കില്ല എന്നതിനാൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതും വൈകും. ആൺസുഹൃത്തിനെ കുറ്റപ്പെടുത്തുന്ന രീതിയിലല്ല യുവതി മൊഴി നൽകിയിരിക്കുന്നത് എന്നാണ് വിവരം.

വിശദമായ ചോദ്യം ചെയ്യലിൽ മാത്രമേ ഇക്കാര്യങ്ങൾ വ്യക്തത വരൂ. യുവാവിൽനിന്ന് പൊലീസ് മൊഴിയെടുത്തു. വെളുപ്പിന് അഞ്ചുമണിയോടെയാണ് യുവതി വീട്ടിലെ കുളിമുറിയിൽ പ്രസവിക്കുന്നത്. 8.11നു കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു. പ്രതിയായ യുവതിയെ കണ്ടെത്തി 15 മിനിറ്റിനകം തന്നെ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.

പിന്നാലെ തന്നെ യുവതിയെ ആംബുലൻസിൽ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അതുവരെ യുവതിക്ക് യാതൊരു വിധത്തിലുള്ള വൈദ്യസഹായവും ലഭിച്ചിരുന്നില്ല. ആരോഗ്യനില പരിഗണിച്ച് പൊലീസ് വിശദമായി ചോദ്യം ചെയ്തതുമില്ല. യുവതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങുന്നതിനെ കുറിച്ച് പൊലീസ് ഇന്നലെ ആലോചിച്ചിരുന്നു. എന്നാൽ ഇന്നലെ വൈകിട്ടു തന്നെ യുവതിയുടെ ആരോഗ്യനില മോശമായി.

തുടർന്ന് ഇന്നലെത്തന്നെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി എന്നാണ് യുവതി നൽകിയിരിക്കുന്ന മൊഴി. ഇക്കാര്യം പോസ്റ്റ്മോർട്ടം റിപ്പോർട്ടും ശരിവയ്ക്കുന്നു. ‘‘കുഞ്ഞിന്റെ കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി. രാവിലെ 8 മണിയോടെ അമ്മ വാതിലിൽ മുട്ടിയപ്പോൾ പരിഭ്രാന്തയാവുകയും കയ്യിൽ കിട്ടിയ കവറിൽ പൊതിഞ്ഞ് കുഞ്ഞിനെ താഴേക്ക് എറിയുകയും ചെയ്തു. ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ചും ആലോചിച്ചിരുന്നതായാണ് യുവതിയുടെ മൊഴി.

 

karma News Network

Recent Posts

ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് ഒടിടിയിലേക്ക്

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് ജയ് ഗണേഷ്. വിഷു റിലീസായിട്ടെത്തിയതാണ് ജയ് ഗണേഷ്. കേരള ബോക്സ് ഓഫീസില്‍ വൻ…

28 mins ago

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി വധഭീഷണി മുഴക്കി, കാര്‍ തകര്‍ത്തു, ലഹരിക്കടിമയായ യുവാവ് അറസ്റ്റിൽ

തൃശൂര്‍: വീട്ടില്‍ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി വധഭീഷണി മുഴക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്ത യുവാവിനെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു.…

43 mins ago

ആ റോക്കറ്റിനെ ഒരു ദിവസം മുന്നേ എങ്കിൽ മുന്നേ ജീവിതത്തിൽ നിന്നും അടിച്ചു വെളിയിൽ കളഞ്ഞതിന് അഭിനന്ദനം- രശ്മി ആർ‌ നായർ

പുഴു സംവിധായക റത്തീനയെ പ്രശംസിച്ച് മോഡൽ രശ്മി ആർ‌ നായർ രം​ഗത്ത്. സോഷ്യൽ മീഡിയയിലൂടെയാണ് അഭിനന്ദന പ്രവാഹം. പുഴുവിന്റെ സംവിധായികയ്ക്ക്…

58 mins ago

പെരുമ്പാവൂര്‍ ജിഷ വധക്കേസ്, അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ച

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ തിങ്കളാഴ്ച വിധി…

1 hour ago

ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിറ്റു, ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു

കൽപ്പറ്റ : ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിൽപന നടത്തിയ സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്. വയനാട് ജില്ലാ അസിസ്റ്റന്റ്…

2 hours ago

പെൺകുട്ടികൾക്ക് എന്താ മസിൽ പാടില്ലേ? ട്രോളിയവർക്ക് ചുട്ടമറുപടിയുമായി ജിം ട്രെയിനർ

ഡൽഹി സ്വദേശിനിയായ ഫിറ്റ്‌നസ് ആൻഡ് വെൽനസ് കോച്ച് ആഞ്ചൽ തൻ്റെ പ്രിയപ്പെട്ട ചില വ്യായാമ രീതികളെക്കുറിച്ചുള്ള കുറിപ്പുകൾ അടുത്തിടെ സോഷ്യൽ…

2 hours ago