topnews

കെഎസ്ആർടിസി തകരാൻ കാരണം കേന്ദ്രസർക്കാർ; എംവി ഗോവിന്ദൻ

ഡീസൽ വില വർധനവാണ് കെഎസ്ആർടിസി പ്രതിസന്ധിക്ക് കാരണം. ഇതിന് കാരണക്കാർ കേന്ദ്രസർക്കാരാണെന്ന് മന്ത്രി എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. കണ്ണൂർ പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യ ഉപഭോഗം സംസ്ഥാനത്ത് കുറഞ്ഞു. തിരുവല്ലയിലെ പ്ലാന്റിൽ ഒരു കുപ്പി മദ്യത്തിന് മൂന്നര രൂപ നഷ്ടം വരികയാണെന്നും മദ്യത്തിന്റെ വില വർധന സംബന്ധിച്ച വിഷയം സർക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം ആവർത്തിച്ചു.

സ്വപ്ന സുരേഷിന്റെ ആരോപണവും എംആർ അജിത് കുമാറിന്റെ സ്ഥാനമാറ്റവും രണ്ടാണ്. അത് സർക്കാർ സർവീസിന്റെ ഭാഗമായി സിഎം ചെയ്യുന്നതാണ്. സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തത് അന്വേഷണത്തിന്റെ ഭാഗമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.  വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് എംആർ അജിത് കുമാറിനെ മാറ്റിയത് സ്വപ്നയുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ടല്ല.

ഗൂഢാലോചനയെ കോടിയേരി പറഞ്ഞത് പോലെ ജനങ്ങളെ അണിനിരത്തി നേരിടും. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വർണക്കടത്ത് കേസിൽ പ്രതി സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങൾ ശുദ്ധ അസംബന്ധമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രം ഇഡിയെ ഉപയോഗിക്കുന്നത് പോലെയല്ല കേരള സർക്കാരിന്റെ അന്വേഷണ ഏജൻസികളോടുള്ള നിലപാട്. അതും ഇതും തമ്മിൽ ഒരു താരതമ്യവുമില്ല.

Karma News Network

Recent Posts

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

15 mins ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

47 mins ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

1 hour ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

2 hours ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

10 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

11 hours ago