topnews

നവകേരള സദസ്സിനായി ഉപയോഗിക്കുന്ന ബസ് ആഡംബര ബസ്സൊന്നുമല്ല, കേരളത്തിന്റെ സ്വത്തായി ഉപയോഗിക്കാമെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം. നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ തയ്യാറാക്കുന്ന ബസ് ആഡംബര ബസ്സല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സാധാരണ ബസല്ല. നവകേരള സദസ്സിനായി പ്രത്യേകം തയ്യാറാക്കിയ ബസാണെന്നും അദ്ദേഹം വ്യക്തമാക്കി. ബസ് പരിപാടി കഴിഞ്ഞാൽ അവർ കൊണ്ടു പോകില്ല. കേരളത്തിന്റെ സ്വന്തമായി ഉപയോഗിക്കാമെന്നും ഗോവിന്ദൻ പറയുന്നു.

ആക്ഷേപങ്ങൾക്ക് മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ല. ആക്ഷേപം വന്നുകൊണ്ടേയിരിക്കും. നാളെമുതൽ എല്ലാവർക്കും കാണത്തക്ക രീതിയിൽ ബസിന്റെ യാത്ര തുടങ്ങും. അതുവരെ എല്ലാവരും കാത്തിരിക്കുക. ആ ബസ് ഭാവിയിൽ ഉപയോഗിക്കാൻ സാധിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസിന് സാധാരണ മൂല്യത്തേക്കാൾ കൂടുതലാണെന്നും ഗോവിന്ദൻ പറയുന്നു.

ദേശാഭിമാനം മറിയക്കുട്ടിക്കെതിരായ വ്യാജ വാർത്തയിൽ ഖേദം പ്രകടിപ്പിച്ചു. മറ്റ് ഏതെങ്കിലും പത്രം ഖേദം പ്രകടിപ്പിച്ചോ. പത്രമെന്ന രീതിയിൽ സംഘടനപരമായ നിലപാട് ദേശാഭിമാനി സ്വീകരിച്ചിട്ടുണ്ടെന്നും എംവി ഗോവിന്ദൻ അറിയിച്ചു. പാലസ്തീൻ റാലികളിൽ കക്ഷിരാഷ്ട്രീയത്തിൽ അതീതമായ പങ്കാളിത്തമുണ്ടെന്നും ഗോവിന്ദൻ പറയുന്നു.

Karma News Network

Recent Posts

എല്ലാവരോടും എന്തൊരു സ്‌നേഹമായിരുന്നു കുഞ്ഞേ നിനക്ക്, മനസ് പിടയുന്നു- ബീന ആന്റണി

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖിന്റെ മരണം ഏവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.…

6 mins ago

മലയാളി നേഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു

മലയാളി നേഴ്സ് ഓസ്ട്രേലിയ പെർത്തിൽ അന്തരിച്ചു.അങ്കമാലി സ്വദേശിനിയായ മേരികുഞ്ഞ് (49) ആണ്‌ മരിച്ചത്.അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്റെ ഭാര്യയാണ്‌ മേരി…

17 mins ago

സ്വർണക്കടത്ത് ക്വട്ടേഷൻ മാഫിയയുമായുള്ള സിപിഎം ബന്ധം, മനു തോമസിന്റെ വെളിപ്പെടുത്തലിൽ കേന്ദ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ്

കണ്ണൂരിൽ പാർട്ടി വിട്ട മനു തോമസ് സിപിഎമ്മിനെതിരെ നടത്തിയ വെളുപ്പെടുത്തലുകളിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺ​ഗ്രസ്. കണ്ണൂർ ഡിസിസി പ്രസിഡന്റ്…

23 mins ago

രണ്ടാഴ്‌ച്ച മുൻപ് വിവാഹം കഴിഞ്ഞ 22 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം പൂതക്കുളത്ത് രണ്ടാഴ്‌ച്ച മുൻപ് വിവാഹം കഴിഞ്ഞ യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈഴംവിള പടിഞ്ഞാറ്റേ ചാലുവിള…

48 mins ago

നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം, 13 തീർഥാടകർ മരിച്ചു

ബെം​ഗളൂരു : പുനെ- ബെം​ഗളൂരു ഹൈവേയിൽ നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ച് 13 പേർ മരിച്ചു. ഹവേരി ജില്ലയിലെ…

51 mins ago

തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി വിഴിഞ്ഞത്ത്, എത്തുന്നത് ഇസ്രയേൽ കമ്പനി

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്ത് തിരമാലകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ പുതിയ പദ്ധതിയുമായി ഇസ്രായേൽ കമ്പനി. ടെൽഅവീവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന…

1 hour ago