more

‘അമ്മ തല്ലുമ്പോള്‍ പോലും നമ്മള് അമ്മയെ വിളിച്ചാകും കരയാറുള്ളത്’, അമ്മയെ കുറിച്ച് നന്ദു പറയുന്നു

കാന്‍സര്‍ എന്ന മഹാമാരിയെ മനക്കരുത്ത് കൊണ്ട് നേരിടുന്നവരില്‍ ഒരാളാണ് നന്ദു മഹാദേവ. ശരീരത്തിന്റെ പല ഭാഗങ്ങളായി കാന്‍സര്‍ കാര്‍ന്ന് തിന്നുമ്പോഴും മനക്കരുത്ത് എന്നത് ഒന്ന് കൊണ്ടാണ് നന്ദു പടിച്ച് നില്‍ക്കുന്നത്. മാത്രമല്ല അമ്മ ലേഖ നല്‍കുന്ന പിന്തുണയും നന്ദുവിന് ശക്തി പടരുന്നു. ഇപ്പോള്‍ അമ്മയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നന്ദു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വൈറല്‍ ആകുന്നത്. അമ്മയ്ക്ക് വേണ്ടി എഴുതിയ കുഞ്ഞ് കവിതയും നന്ദു പങ്കുവെച്ചിട്ടുണ്ട്.

നന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ജന്മം നല്‍കി ഇത്രയും വളര്‍ത്തി എന്നെ ഞാനാക്കിയ എന്റെ അമ്മക്കുട്ടിയുടെ പിറന്നാളാണ് ഇന്ന്. പ്രപഞ്ചത്തിലെ ഏറ്റവും മഹത്തായ കര്‍മ്മമാണ് സൃഷ്ടി. ആ സൃഷ്ടി നടത്തുന്ന ശക്തിസ്വരൂപമാണ് അമ്മമാര്‍. സര്‍വ്വ ജീവജാലങ്ങളിലും മാതൃത്വഭാവമുണ്ട്. അത് തന്നെയാണ് ജീവന്റെ നിലനില്‍പ്പിന്റെ അടിസ്ഥാനവും. അമ്മ തല്ലാന്‍ ഓടിച്ചാണ് നമ്മളില്‍ പലരും മരം കയറ്റത്തില്‍ വൈദഗ്ദ്ധ്യം നേടിയിട്ടുള്ളത്. ഞാനൊക്കെ മാവില്‍ കയറിയതിന് കയ്യും കണക്കും ഇല്ല. പക്ഷേ രസം അതല്ല. ‘അമ്മ തല്ലുമ്പോള്‍ പോലും നമ്മള് അമ്മയെ വിളിച്ചാകും കരയാറുള്ളത്. അത്ര ആത്മബന്ധമാണ് നമുക്ക് ‘അമ്മ.

ഞാനുള്ള കാലത്തോളം അമ്മയുടെ കൂടെ തന്നെ ഉണ്ടാവും. എന്നും എപ്പോഴും അമ്മ സന്തോഷത്തോടെ ഇരുന്നാല്‍ മതി എന്നാകും ഓരോ മക്കളുടെയും ഏറ്റവും വലിയ ആഗ്രഹം. എന്റെയും അതുതന്നെ. ചങ്കുകളേ ഇത് ഞാന്‍ അമ്മയ്ക്ക് വേണ്ടി എഴുതിയ ഒരു കുഞ്ഞു കവിതയാണ്.

ജയജയ ജഗദംബേ, ചന്ദനഗന്ധം ചന്ദ്രികഭാവം ചെമ്പകനൈര്‍മല്യം. സുന്ദരനയനം സവിനയഹൃദയം സഹനത സഹിതഗുണം. അമ്മിഞ്ഞപ്പാലമൃതായ്പ്രാണനു മൃതസഞ്ജീവനിമന്ത്രം. പകരുംപകരംപടരുംവിടരും
പരമം മമഹൃദയം. അവളുടെമനമതുമരതകമണിപോല്‍ മതിഹരനിറകരുണം. മൊഴിയതുപൊഴിയുമൊരഴകിനുമഴകാം മിശ്രിത വാത്സല്യം.

പുണ്യംനിന്നുടെയുദരംകാരണമുണരാന്‍ ഉച്ഛ്വസിതം. ജനിതാ ജന്മാ ജ്ഞാനചതുഷ്ടയ ജയജയ ജഗദംബേ. ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ അമ്മാ ?? NB : ഈ കവിത ഭൂമിയിലെ ദൈവങ്ങളായ ഓരോ അമ്മമാര്‍ക്കും അവരെ പൊന്നുപോലെ സ്‌നേഹിക്കുന്ന മക്കള്‍ക്കും സമര്‍പ്പിക്കുന്നു.

Karma News Network

Recent Posts

മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ നിർമ്മിക്കുന്നു, വ്യക്തത വരുത്തേണ്ടത് സുഡാപ്പിക്ക , രാധ ചേട്ടന്റെ വിവരണം വേണ്ടാ

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…

19 mins ago

16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…

43 mins ago

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആദ്യം അപേക്ഷിച്ച 14 പേർക്ക്…

2 hours ago

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ ഗുരുതര വീഴ്ച , എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍. കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയതിനാണ് പന്തിരാങ്കാവ് എസ്എച്ചഒ എഎസ് സരിനെ സസ്‌പെന്‍ഡ്…

2 hours ago

കാണാതായ പൊലീസുകാരനെ കണ്ടെത്തി, കാണാതായത് ഈ മാസം എട്ടിന്

തൃശൂര്‍ : തൃശ്ശൂർ ചാലക്കുടിയിൽ കാണാതായിരുന്ന പൊലീസുകാരനെ കണ്ടെത്തി. തൃശ്ശൂർ ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സി പി ഒ…

2 hours ago

ഡ്രൈവിങ് സ്കൂൾ സമരം പിൻവലിച്ചു, ടെസ്റ്റ് പരിഷ്കരണത്തിൽ അയഞ്ഞ് മന്ത്രിയും മോട്ടോർ വാഹന വകുപ്പും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി നടപ്പാക്കിയ ഡ്രൈവിങ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂള്‍ സമര സമിതി നടത്തിവന്നിരുന്ന സമരം ഒത്തുതീർപ്പായി. ഡ്രൈവിങ് പരിഷ്കരണത്തില്‍…

2 hours ago