topnews

ഭാരതം കോവിഡിനെ തുടച്ച് നീക്കാൻ ഇനി ദിവസങ്ങൾ മാത്രം, 3 മരുന്നുകൾ റെഡി

ലോകം കോവിഡിൽ വിറങ്ങലിക്കുമ്പോൾ 3 മരുന്നുകൾ ഭാരതം വികസിപ്പിച്ചെടുത്തു. 3 പ്രതിരോധ മരുന്നുകൾ വികസിപ്പിച്ചു എന്നും ഫലം പൂർണ്ണ വിജയം എന്നും പ്രധാനമന്ത്രി തന്നെയാണ്‌ പുറത്ത് വിട്ടത്.ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ നിർണായക വെളിപ്പെടുത്തൽഇക്കാര്യത്തിൽ അനുമതി കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇതിൽ ആയുർവേദ മരുന്നും ഉണ്ട് എന്നാണ്‌ പുറത്ത് വരുന്ന ചില സൂചനകൾ. ഭാരതത്തിന്റെ വലിയ സംഭാവന ഇനി അംഗീകരിച്ച് ഔദ്യോഗികമായി പറയേണ്ടത് ശാസ്ത്ര ലോകമാണ്‌. ആഗോള അംഗീകാരവും ആവശ്യമാണ്‌. മുമ്പ് സ്വാതന്ത്ര്യ ദിനത്തിൽ കോവിഡ് വാക്സിൻ ഇറക്കണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചിരുന്നു. എന്നാൽ മുൻ കരുതലുകളും പരീക്ഷണവും പൂർത്തിയാകാതെ അത് പുറത്തിറക്കാൻ പറ്റില്ലെന്നതാണ്‌ പുതിയ വിവരം. അതിനിടെയാണ്‌ 3 മരുന്നുകൾ കണ്ടുപിടിച്ചു എന്ന മോദിയുടെ അറിയിപ്പ് ഔദ്യോഗികമായി വന്നിരിക്കുന്നത്

എന്തായാലും ഭാരതത്തിൽ ഇനി കോവിഡ് എന്ന ചൈനീസ് വൈറസിന്റെ ആയുസ് എണ്ണപ്പെട്ടിരിക്കുന്നു. ഏറിയാൽ കുറച്ച് ദിവസങ്ങൾ മാത്രം. ഭാരതം കോവിഡിനേ പുറത്താക്കും എന്നും പ്രതീക്ഷിക്കാം.കാശ്മിരിനെ സംബന്ധിച്ച് അഭിമാനത്തിന്റെ വർഷമാണ് കഴിഞ്ഞുപോയതെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ എന്‍ 95 മാസ്‌കുകള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുകയായിരുന്നു. പിപിഇ കിറ്റുകളും വെന്റിലേറ്ററുകളും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ് ചെയ്തത്.

ഇപ്പോള്‍ നമുക്ക് ആവശ്യമായ ഈ ഉത്പന്നങ്ങള്‍ ഇവിടെ നിര്‍മ്മിക്കുന്നുവെന്നത് മാത്രമല്ല, മറ്റു രാജ്യങ്ങളെ സഹായിക്കാനും കഴിയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശികമായി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളെ പ്രോല്‍സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എങ്കില്‍ മാത്രമെ രാജ്യത്തെ ഉത്പാദനം മെച്ചപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ 130 കോടി ജനങ്ങളും സ്വാശ്രയ രാജ്യത്തിന് വേണ്ടി ഉറച്ച തീരുമാനമെടുത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ തീരുമാനം ഒരു പ്രതിജ്ഞയായി മാറിയിരിക്കയാണ്. ആത്മനിര്‍ഭര്‍ ഭാരത് എന്നത് ജനങ്ങളുടെ ഒരു തീരുമാനമാണ്. ഒരിക്കല്‍ ഒരു തീരുമാനമെടുത്താല്‍ രാജ്യം അത് നേടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.ആത്മനിര്‍ഭര്‍ ഭരതില്‍ കര്‍ഷകര്‍ക്കാണ് മുന്‍ഗണന. രാജ്യത്തെ കര്‍ഷകര്‍ക്ക് ആധുനിക സൗകര്യങ്ങള്‍ നല്‍കുന്നതിന് വേണ്ടി ഒരുലക്ഷം കോടിയുടെ ഫണ്ട് രൂപികരിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.

മേക്ക് ഇൻ ഇന്ത്യാ എന്നത് ഇനി മേക് ഫോർ വേൾഡ് എന്നാക്കി മാറ്റുകയാണ്‌. ലോകത്തിനു വേണ്ടി ഭാരതം ഉല്പന്നങ്ങൾ നിർമ്മിച്ച് നല്കണം. ഭാരതം വളർന്നാലേ ലോകത്തിനു പ്രത്യാശയും സമാധാനവും വളർച്ചയും ഉണ്ടാകൂ. ഇന്ന് നിരവധി വലിയ കമ്പനികള്‍ ഇന്ത്യയിലേക്ക് ശ്രദ്ധതിരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കുക എന്നതിനൊപ്പം ലോകത്തിന് വേണ്ടി നിര്‍മിക്കുക എന്ന മന്ത്രവുമായി നാം മുന്നോട്ടുപോകണം. കഴിഞ്ഞ വര്‍ഷം മാത്രം നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 18 ശതമാനത്തിന്റെ വര്‍ധനവാണ് രാജ്യത്തുണ്ടായത്. ലോകം ഇന്ത്യയെ ആത്മവിശ്വാസത്തോടെയാണ് നോക്കികാണുന്നത്.ലോകത്ത് എറ്റവുമധികം യുജനങ്ങള്‍ ഉള്ള രാജ്യമാണ് ഇന്ന് ഇന്ത്യ. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നവരും പുതിയ ആശയത്തിന്റെ വക്താക്കളുമാണവര്‍.

ആഗ്രഹിച്ചതെല്ലാം നേടി, ഭാരതം സ്വന്തം കാലിൽ നില്ക്കും

ഭാരതം ആരുടേയും സഹായമില്ലാതെ സ്വന്തം കാലില്‍ നില്‍ക്കും എന്നും ഒരു രാജ്യത്തിന്റെയും സഹായം ഇല്ലാതെ കഴിയുന്ന ഭാവിയാണ് ലക്ഷ്യം വയ്ക്കുന്നത് എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തീരുമാനിച്ചത് നടത്തിയെടുത്ത ചരിത്രമാണ് ഇന്ത്യയുടേതെന്നും ലക്ഷക്കണക്കിന് രാജ്യസ്‌നേഹികളുടെ ത്യാഗത്തിന്റെ ഫലമാണ് സ്വാതന്ത്ര്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ച് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുവരെ നാം ആഗ്രഹിച്ചതൊക്കെ നാം നേടി കഴിഞ്ഞു. എല്ലാ കോവിഡ് പോരാളികള്‍ക്കും ആദരമര്‍പ്പിക്കുന്നു. കോവിഡില്‍ മരിച്ച എല്ലാ ജനങ്ങള്‍ക്കും ആദരം. ജീവന്‍ ബലി നല്‍കിയ എല്ലാ കോവിഡ് പോരാളികളുടെ കുടുംബങ്ങള്‍ക്കും നന്ദി. ഇച്ഛാശക്തി കൊണ്ട് രാജ്യം ഈ പ്രതിസന്ധി മറികടക്കും. പ്രകൃതി ദുരന്തത്തിന് ഇരകളായവര്‍ക്ക് സഹായം ലഭ്യമാക്കും. രാജ്ഘട്ടില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. തുടര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തി. പുതിയ സാഹചര്യത്തില്‍ ലോക രാജ്യങ്ങളേ ആശ്രയിക്കാതെ ഉപ്പു തൊട്ട് കര്‍പ്പൂരം വരെ എന്ന മലയാള വാക്ക് അന്വര്‍ഥമാക്കും വിധം മേക് ഇന്‍ ഇന്ത്യാ എന്ന സങ്കല്‍പ്പം അടിവരയിടുന്നതായിരുന്നു മോദിയുടെ പ്രസംഗം. ഇറക്കുമതി ഇല്ലാത്ത രാജ്യം. എല്ലാം ഭാരതത്തില്‍ ഉണ്ടാകും. ഗാന്ധിജി സ്വപ്നം കണ്ട സ്വയം പര്യാപ്ത ഗ്രാമങ്ങളും ഇന്ത്യയും. അതു തന്നെയായിരുന്നു മോദിയും ലക്ഷ്യം വെച്ചതും. രാജ്യം കാക്കുന്ന സൈനികരെയും ഈ നിമിഷത്തില്‍ ആദരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വ്യാപനത്തിനിടയില്‍ രാജ്യത്തെ 130 കോടി ജനങ്ങള്‍ സ്വയം പര്യാപ്തത കൈവരിക്കുമെന്ന എന്ന ദൃഢനിശ്ചയം എടുത്തു. ആത്മനിര്‍ഭര ഭാരതമാണ് രാജ്യത്തിന്റെ മനസ്. ഇതിനായുള്ള സ്വപ്‌നങ്ങള്‍ പ്രതിജ്ഞകളായി മാറുകയാണ്. ആത്മനിര്‍ഭര ഭാരതം എന്നത് 130 കോടി ജനങ്ങളുടെ മന്ത്രമായി മാറിയിരിക്കുന്നു.

ഇന്ത്യയ്ക്ക് ഈ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസം ഉണ്ട്. ഓരോ ഭാരതീയന്റെയും കഴിവിലും, ആത്മവിശ്വാസത്തിലും തനിക്ക് ആത്മവിശ്വാസമുണ്ട്. എന്തെങ്കിലുമൊന്ന് നേടണമെന്ന് ആഗ്രഹിച്ചാല്‍ അത് നേടിയെടുക്കുന്നതുവരെ നാം വിശ്രമിക്കരുതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ആത്മനിര്‍ഭര ഭാരതം എന്നത് നേടിയെടുക്കാന്‍ ലക്ഷക്കണക്കിന് വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്ന് അറിയാം. മത്സരിച്ച് നേടിയെടുക്കേണ്ട ലക്ഷ്യമാണ് അതെങ്കില്‍ വെല്ലുവിളികള്‍ വീണ്ടും വര്‍ദ്ധിക്കും. ലക്ഷക്കണക്കിന് വെല്ലുവിളികള്‍ ഉണ്ടാകുമ്പോള്‍ അതിനായി കോടിക്കണക്കിന് പരിഹാരങ്ങള്‍ രാജ്യത്തിനുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Karma News Editorial

Recent Posts

ചോക്ലേറ്റ് കവർ മുതൽ തലയിണ കവർ വരെ, സംസ്ഥാനത്ത് മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് പിടികൂടിയത് കോടികളുടെ സ്വർണം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട്- കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും എട്ട് യാത്രക്കാരില്‍…

8 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് പ്രതി രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചത് സിവിൽ പോലീസ് ഓഫീസർ

കോഴിക്കോട് : നവവധുവിനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പോലീസ്…

20 mins ago

ടർബോ പ്രെമോഷനിടെ മമ്മൂട്ടി ധരിച്ച മഞ്ഞ ആഢംബര വാച്ചിന്റെ വില കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ടർബോ. മെയ് 23ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് മമ്മൂട്ടിയും മറ്റു…

25 mins ago

സ്വാതി മലിവാൾ എംപിയെ മർദിച്ച കേസ്; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാർ അറസ്റ്റിൽ

ന്യൂഡൽഹി∙ സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാർ അറസ്റ്റിൽ. സിവിൽ…

41 mins ago

11കാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 58 വർഷം തടവും ഒരു ലക്ഷം പിഴയും

പതിനൊന്നുകാരിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത പ്രതിയ്‌ക്ക് 58 വര്‍ഷം കഠിനതടവും, ഒരുലക്ഷം രൂപ പിഴയും . കന്യാകുമാരി മാര്‍ത്താണ്ഡം…

1 hour ago

കാറിൽ എസി ഓൺ ആക്കി വിശ്രമിച്ചു, യുവാവ് മരിച്ച നിലയിൽ

ആലപ്പുഴ : കാറിൽ എസി ഓൺ ആക്കി വിശ്രമിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ​ഹരിപ്പാട് ഊട്ടുപറമ്പ് സ്വദേശി…

1 hour ago