world

പ്രതിരോധ-ഭീകരവിരുദ്ധ രംഗത്ത് ഇമ്മാനുവൽ മാക്രോണുമായി കൈ കോർത്ത് നരേന്ദ്രമോദി

ബാലി. ജി20 ഉച്ചകോടിയുടെ സമാപന ദിനത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ച രാജ്യത്തിനു നിർണായകമായി. പ്രതിരോധ രംഗത്തും ഭീകരവിരുദ്ധ പോരാട്ടത്തിലും ഇരു രാജ്യങ്ങളും തമ്മിൽ കൈ കോർക്കുന്നതായിരുന്നു ആ കൂടിക്കാഴ്ച. ഏഴ് ലോകനേതാക്കളുമായി ചർച്ചകൾ തീരുമാനിച്ചിരുന്നതിന്റെ ആദ്യ ഘട്ടമായിട്ടാണ് നരേന്ദ്രമോദി-മാക്രോൺ കൂടിക്കാഴ്ച നടന്നത്.

ഇരുരാജ്യങ്ങളും തമ്മിൽ ശക്തമായ പ്രതിരോധ പങ്കാളിത്തവും ഭീകരവിരുദ്ധ പോരാട്ടത്തിലെ സംയുക്തനീക്കവും കൂടിക്കാഴ്ചയിൽ ഉറപ്പുവരുത്തിയതായി വിദേശകാര്യമന്ത്രാലയം ആണ് അറിയിച്ചിരിക്കുന്നത്. നേരത്തെ പ്രതിരോധ രംഗത്ത് ക്വാഡുമായി ചേർന്ന് ഫ്രാൻസ് ഇന്ത്യയ്‌ക്കൊപ്പം നിലയുറപ്പിക്കുന്നതിൽ മാക്രോൺ നയം വ്യക്തമാക്കിയിരുന്നു. റഫേൽ വിമാനങ്ങളിലെ 36 എണ്ണങ്ങളുടെ ആദ്യ കരാറിൽ അവസാനഘട്ടത്തിലെ വിമാനങ്ങൾ കൈമാറിയ ശേഷം ഇതാദ്യമായാണ് മാക്രോണുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തുന്നത് എന്നതും ശ്രദ്ധേയം.

ബാലിയിൽ ബ്രിട്ടൺ, ഓസ്‌ട്രേലിയ, ജർമ്മനി, ഇറ്റലി, സിംഗപൂർ, സ്‌പെയിൻ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ തലവന്മാരുമായും നരേന്ദ്രമോദി ഇന്ന് കൂടിക്കാഴ്ചകൾ നടത്തുന്നുണ്ട്. കണ്ടൽ വനസംരക്ഷണവുമായി ബന്ധപ്പെട്ട് തൈനടലുകളിൽ പ്രധാനമന്ത്രി പങ്കെടുത്തു. ആഗോളതലത്തിൽ സമുദ്രതീരങ്ങളിലും ജലാശയങ്ങളിലും കണ്ടൽ നടേണ്ടതിന്റെ ആവശ്യകത കോപ്27ൽ ലോകരാജ്യങ്ങൾ ഊന്നിപ്പറഞ്ഞിരുന്നു. ജൈവ ആവാസ വ്യവസ്ഥയ്‌ക്കായി കണ്ടൽവനങ്ങൾ വളരേണ്ട ആവശ്യകത നരേന്ദ്രമോദി ലോകത്തെ ഓർമ്മിപ്പിച്ചു.

Karma News Network

Recent Posts

പെരുമ്പാവൂര്‍ ജിഷ വധക്കേസ്, അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ച

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ തിങ്കളാഴ്ച വിധി…

8 mins ago

ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിറ്റു, ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു

കൽപ്പറ്റ : ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിൽപന നടത്തിയ സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്. വയനാട് ജില്ലാ അസിസ്റ്റന്റ്…

18 mins ago

പെൺകുട്ടികൾക്ക് എന്താ മസിൽ പാടില്ലേ? ട്രോളിയവർക്ക് ചുട്ടമറുപടിയുമായി ജിം ട്രെയിനർ

ഡൽഹി സ്വദേശിനിയായ ഫിറ്റ്‌നസ് ആൻഡ് വെൽനസ് കോച്ച് ആഞ്ചൽ തൻ്റെ പ്രിയപ്പെട്ട ചില വ്യായാമ രീതികളെക്കുറിച്ചുള്ള കുറിപ്പുകൾ അടുത്തിടെ സോഷ്യൽ…

18 mins ago

ചോക്ലേറ്റ് കവർ മുതൽ തലയിണ കവർ വരെ, സംസ്ഥാനത്ത് മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് പിടികൂടിയത് കോടികളുടെ സ്വർണം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട്- കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും എട്ട് യാത്രക്കാരില്‍…

42 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് പ്രതി രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചത് സിവിൽ പോലീസ് ഓഫീസർ

കോഴിക്കോട് : നവവധുവിനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പോലീസ്…

54 mins ago

ടർബോ പ്രെമോഷനിടെ മമ്മൂട്ടി ധരിച്ച മഞ്ഞ ആഢംബര വാച്ചിന്റെ വില കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ടർബോ. മെയ് 23ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് മമ്മൂട്ടിയും മറ്റു…

58 mins ago