topnews

അയോധ്യ വിധിയെ പക്വതയോടെ നേരിട്ട ജനങ്ങള്‍ക്ക് നന്ദി; മന്‍ കി ബാത്തില്‍‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അയോധ്യ വിധിയില്‍ ജനങ്ങള്‍ പ്രകടിപ്പിച്ച സംയമനത്തിനും ക്ഷമയ്ക്കും പക്വതയ്ക്കും മന്‍ കി ബാത്തില്‍ നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ക്ക് ദേശീയ വികാരത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ല എന്നാണ് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഈ ചരിത്ര വിധിയോട് കൂടി രാജ്യം പുതിയൊരു പാതയിലൂടെ ശുഭപ്രതീക്ഷയോടെ മുന്നോട്ട് പോകാന്‍ തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ 9 നാണ് അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനും പള്ളി നിര്‍മ്മാണത്തിനായി അഞ്ചേക്കര്‍ സ്ഥലം നല്‍കാനുള്ള ഉത്തരവായ ചരിത്രവിധി പുറപ്പെടുവിച്ചത്. ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് നടത്തിയ മന്‍ കി ബാത്തില്‍ അയോധ്യവിഷയത്തില്‍ 2010 ലെ അലഹബാദ് ഹൈക്കോടതിയുടെ വിധിയെക്കുറിച്ച് മോദി പരാമര്‍ശിച്ചിരുന്നു. അന്ന് സര്‍ക്കാരും ജനങ്ങളും സമാധാനാന്തരീക്ഷം കാത്തൂസൂക്ഷിച്ചതിനെക്കുറിച്ച് അദ്ദേഹം അനുസ്മരിച്ചു.

ഇതേ വിഷയത്തില്‍ അന്തിമ വിധി പ്രഖ്യാപിച്ചപ്പോള്‍ ദേശീയ താത്പര്യമാണ് പരമപ്രധാനമെന്ന് ഒരിക്കല്‍ കൂടി ജനങ്ങള്‍ തെളിയിച്ചതായും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളോളം നീണ്ടുനിന്ന നിയമപോരാട്ടം അവസാനിക്കുകയും ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം വര്‍ദ്ധിക്കുകയും ചെയ്തു. അയോധ്യവിധി രാജ്യചരിത്രത്തിലെ നാഴികക്കല്ലാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. അയോധ്യവിധി പുറത്ത് വന്ന് മണിക്കൂറുകള്‍ക്കുളളില്‍ തന്നെ മോദി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.

അതേസമയം ഡിസംബര്‍ ഏഴിന് രാജ്യം സായുധ സേന ദിനമായി ആചരിക്കും. ജനങ്ങള്‍ ഓരോരുത്തരും സായുധ സേന നിര്‍വ്വഹിക്കുന്ന കടമകളെ കുറിച്ച് ഓര്‍ക്കേണ്ടതാണ്. സൈനികരുടെ ധീരത, ധൈര്യം, സാഹസികത, ജീവത്യാഗം എന്നിവയെ കുറിച്ചും അദ്ദേഹം മന്‍ കീ ബാത്തില്‍ സംസാരിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന സൈനികര്‍ക്ക് ആദരം അര്‍പ്പിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു.

കൂടാതെ ഭരണാഘടനാ ദിനമായ നവംബര്‍ 26-നെ കുറിച്ചും അദ്ദേഹം മന്‍ കീ ബാത്തില്‍ സൂചിപ്പിച്ചു. ഫിറ്റ് ഇന്ത്യാ വാരത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു. രാജ്യത്തെ വിദ്യാലയങ്ങള്‍ക്ക് ഏത് ആഴ്ച വേണമെങ്കിലും ഫിറ്റ് ഇന്ത്യാ വാരമായി തെരഞ്ഞെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. മനസും ശരീരവും ആരോഗ്യപരമായി നിലനിര്‍ത്തണം. നന്നായി ഭക്ഷണം കഴിക്കുക, കൃത്യസമയത്ത് ഉറങ്ങുക, പതിവായി വ്യായാമം ചെയ്യുക തുടങ്ങിയ പ്രവണതകള്‍ ഇതിനു വേണ്ടി ആരംഭിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

നദികളുടെ ആരാധന, സംരക്ഷണം എന്നിവയെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. നദി ആരാധന ആഘോഷങ്ങളില്‍ തീര്‍ത്ഥാടന സൗകര്യം ഒരുക്കുന്നതിനും ഉത്സവ ടൂറിസത്തിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

ആന്ധ്രാപ്രദേശ് മംഗാമാരിപേട്ട ബീച്ചില്‍ നിന്ന് 4000 കിലോ പ്ലാസ്റ്റ്ക് നീക്കം ചെയ്ത സ്‌കൂബ ഡൈവേഴ്സിനെ പരിപാടിയില്‍ പ്രശംസിച്ചു. മാതൃഭാഷയായ റാഗ്ലോയെ സംരക്ഷിക്കാന്‍ ധാര്‍ചുല്‍ നടത്തുന്ന സമരത്തേയും അദ്ദേഹം പ്രശംസിച്ചു. ലിപിയില്ലാത്ത റാംഗ്ലോ ഭാഷയെ നിലനിര്‍ത്താന്‍ ജനങ്ങള്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എക്സാം വാരിയര്‍ എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കുന്ന അടുത്ത എപ്പിസോഡ് പരീക്ഷയ്ക്ക് മുമ്പു തന്നെ പ്രക്ഷേപണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊഹിമ, ന്യൂഡല്‍ഹി, റോഹ്താക് എന്നിവിടങ്ങളില്‍ നിന്നുള്ള എന്‍സിസി കേഡറ്റുകളുമായി പരിപാടിയില്‍ മോദി സംസാരിച്ചു. കൂടാതെ എന്‍സിസി കേഡറ്റായി പ്രവര്‍ത്തിക്കേ തനിക്കുണ്ടായ അനുഭവങ്ങളും അദ്ദേഹം വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു.

Karma News Network

Recent Posts

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

11 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

15 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

44 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

46 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

1 hour ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

1 hour ago