topnews

പത്തു വർഷത്തിനിടെ കൈക്കൊണ്ട തീരുമാനങ്ങൾ എണ്ണിപ്പറഞ്ഞ് മോദി സർക്കാരിന്റെ തുറന്ന കത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക വിജ്ഞാപനം ഇന്ന് പുറത്തിറങ്ങാനിരിക്കെ വോട്ടർമാരെ ലക്ഷ്യമിട്ട് പ്രധാനമന്ത്രിയുടെ തുറന്ന കത്ത്. വികസിത് ഭാരത് സങ്കൽപ് എന്ന പേരിലുള്ള വാട്‌സ്ആപ്പ് അക്കൗണ്ടിൽനിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്. കശ്മീരിന്റെ പ്രത്യേകാധികാരം ഒഴിവാക്കിയതും ജി.എസ്.ടി നടപ്പാക്കിയതും ഉൾപ്പെടെ കഴിഞ്ഞ പത്തു വർഷത്തിനിടെ മോദി സർക്കാർ കൈക്കൊണ്ട തീരുമാനങ്ങൾ എണ്ണിപ്പറഞ്ഞാണ് കത്തുള്ളത്.

പ്രിയപ്പെട്ട കുടുംബാംഗം എന്ന അഭിസംബോധനയോടെയാണ് കത്ത് തുടങ്ങുന്നത്. തുടർന്നാണ് സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിശദീകരിക്കുന്നത്. രാജ്യത്തെ ജനജീവിതത്തിലുണ്ടായ പരിവർത്തനമാണു കഴിഞ്ഞ 10 വർഷത്തിനിടയിലെ വലിയ നേട്ടമെന്ന് മോദി പറയുന്നു. രാജ്യക്ഷേമത്തിനായി ധീരമായ തീരുമാനമെടുക്കാൻ സാധിച്ചത് ജനങ്ങളുടെ പിന്തുണയാലാണ്. വികസിത ഭാരതം യാഥാർഥ്യമാക്കാൻ എല്ലാവരുടെയും അഭിപ്രായങ്ങളും പ്രതികരണങ്ങളും വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. മുത്വലാഖ് നിരോധനം, ഇടതു ഭീകരവാദം തടയാൻ കൈക്കൊണ്ട നടപടികൾ എന്നിവയെല്ലാം സർക്കാരിന്റെ നേട്ടമായി എണ്ണിപ്പറയുന്നുണ്ട്.

രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാനാകുമെന്ന പ്രത്യാശ പങ്കുവച്ചാണ് കത്ത് അവസാനിക്കുന്നത്. ബി.ജെ.പിയുടെ ‘മോദിയുടെ കുടുംബം’ കാംപയിനിന്റെ ഭാഗമായാണ് രാജ്യത്തെ വോട്ടർമാരെ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രിയുടെ തുറന്ന കത്ത്.

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

4 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

5 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

5 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

6 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

6 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

7 hours ago