ന്യൂഡല്‍ഹി: വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘എല്ലാവര്ക്കും ആഹ്ളാദപൂര്‍ണമായ വിഷു ആശംസകള്‍! പുതുവര്‍ഷം പുതിയ പ്രതീക്ഷയും ഊര്‍ജവും പ്രദാനം ചെയ്യുന്നു. എല്ലാവര്ക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ’-മോദി ട്വീറ്റ് ചെയ്തു. മലയാളത്തിലും ഇംഗ്ലീഷിലുമായാണ് അദ്ദേഹം ആശംസയറിയിച്ചത്.
അതേസമയം, രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ടുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാന്‍ ഇന്ന് രാവിലെ പത്തിന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ കേന്ദ്രം തീരുമാനിച്ചതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. മാര്‍ച്ച് 25ന് പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
മുഖ്യമന്ത്രിമാരുമായി ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ലോക്ക് ഡൗണ്‍ നീട്ടാന്‍ ധാരണയായിരുന്നു. ചില സംസ്ഥാനങ്ങള്‍ ഇതിനോടകം ലോക്ക് ഡൗണ്‍ നീട്ടുകയും ചെയ്തിട്ടുണ്ട്. ഘട്ടംഘട്ടമായി നിയന്ത്രങ്ങള്‍ നീക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ചില മേഖളകളില്‍ ഇളവുകളോടെയായിരിക്കും രണ്ടാംഘട്ട ലോക്ക് ഡൗണ്‍ എന്നാണ് സൂചന. ഏതൊക്കെ മേഖലകളിലാവും ഇളവെന്ന് പ്രധാനമന്ത്രി ഇന്ന് വിശദീകരിക്കും.
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…